റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

ഇന്ത്യൻ വിപണിയിൽ കിതക്കുന്ന ഫോർഡ് രാജ്യത്ത് പുത്തൻ മോഡലുകൾ അവതരിപ്പിച്ച് കളംനിറയാൻ ഒരുങ്ങുകയാണ്. അതിനായി ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ ആഭ്യന്തരതലത്തിലേക്ക് എത്തിക്കാനാണ് അമേരിക്കൻ ബ്രാൻഡിന്റെ പദ്ധതി.

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

2022-23 ഓടെ മഹീന്ദ്രയ്‌ക്കൊപ്പം പുതിയ C, B സെഗ്‌മെന്റ് എസ്‌യുവികളും ഫോർഡ് പുറത്തിറക്കും. കൂടാതെ അടുത്ത വർഷത്തോടെ ബിഎസ്-VI മസ്‌താംങ് ഉൾപ്പടെയുള്ള ഹൈ-പെർഫോമൻസ് കാറുകളും ഇന്ത്യൻ നിരത്തുകളിൽ ഇടംപിടിക്കും.

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

അതോടൊപ്പം അമേരിക്കൻ വിപണികളിലെ ജനപ്രിയ മോഡലുകളായ മസ്‌താംങ് ഇലക്ട്രിക്, റേഞ്ചർ റാപ്‌റ്റർ പിക്ക്-അപ്പ് ട്രക്ക്, ബ്രോങ്കോ 4×4 എസ്‌യുവി, ഫോക്കസ് RS പെർഫോമൻസ് ഹാച്ച്ബാക്ക് തുടങ്ങിയ മോഡലുകളും രാജ്യത്തേക്ക് എത്തും.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

നിലവിൽ ഫോർഡ് കാറുകളേക്കാൾ ഫീച്ചറുകളും മികച്ച സൗകര്യങ്ങളും ഒരുക്കുന്ന മറ്റ് ബ്രാൻഡുകൾക്കിടയിൽ പിടിച്ചുനിൽക്കാൻ നിലവിലുള്ള ബ്ലൂഓവൽ മോഡലുകൾക്ക് സാധിക്കണം.

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

അതിനായി പുതിയ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളുള്ള ഫിഗൊ, ഫ്രെസ്റ്റൈൽ, ആസ്പയർ, ഇക്കോസ്പോർട്ട് എന്നിവയുടെ നിലവിലുള്ള കാറുകളുടെ നവീകരിച്ച പതിപ്പും കമ്പനി അവതരിപ്പിക്കും.

MOST READ: 201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

ജീപ്പ് റാങ്‌ലറിന്റെ നേരിട്ടുള്ള എതിരാളിയായതിനാൽ പുതിയ ബ്രോങ്കോ എസ്‌യുവി ഇന്ത്യയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. റാങ്‌ലർ നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഫ്-റോഡർ ആണ്. 4-ഡോർ, 2-ഡോർ, ബ്രോങ്കോ സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ബ്രോങ്കോ ശ്രേണി.

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

2021 ഫോർഡ് ബ്രോങ്കോയ്ക്ക് കരുത്തേകുന്നത് 2.7 ലിറ്റർ ഇക്കോബൂസ്റ്റ് V6 എഞ്ചിനാണ്. ഇത് 310 bhp പവറും 542 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 270 bhp , 420 Nm torque ഔട്ട്പുട്ട് വികസിപ്പിക്കുന്ന 2.0 ലിറ്റർ ഇക്കോബൂസ്റ്റ് യൂണിറ്റും ഓഫറിൽ ഉണ്ടാകും.

MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് എട്ട് കളർ ഓപ്ഷനുകളിൽ; ജനുവരിയിൽ വിൽപ്പനയ്ക്ക് സജ്ജമായേക്കും

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

ഏഴ് സ്പീഡ് മാനുവൽ, 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 210 bhp പവറും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രക്കാണ് ഫോർഡ് റേഞ്ചർ റാപ്‌റ്റർ.

റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി ഓൾവീൽ ഡ്രൈവ് ഓപ്ഷനിൽ എത്തുന്ന പിക്ക്-അപ്പിന് 10.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് ഫോർഡ് അവകാശപ്പെടുന്നു. കൂടാതെ വാഹനത്തിന്റെ ഉയർന്ന വേഗത 169 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Planning To Introduce Bronco SUV And Ranger Raptor In India Soon. Read in Malayalam
Story first published: Friday, October 23, 2020, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X