ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാര്‍ പ്രോജക്ടുകളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, ഫോര്‍ഡ് തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്കായി സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

സങ്കീര്‍ണ്ണമായ സെല്ലുകള്‍ ഉള്‍പ്പെടെയുള്ള സെല്‍ നിര്‍മ്മാണത്തെക്കുറിച്ച് ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഫോര്‍ഡ് മോട്ടോര്‍ സിഇഒ ജിം ഫാര്‍ലി വെളിപ്പെടുത്തി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ഇലക്ട്രിക് പ്രൊഡക്റ്റ് ലൈനപ്പിനായി സ്വന്തമായി ബാറ്ററികള്‍ നിര്‍മ്മിക്കുന്ന ടെസ്‌ലയുടെയും ജനറല്‍ മോട്ടോര്‍സിന്റെയും ചുവടുപിടിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഒരു മൂന്നാം കക്ഷി വിതരണക്കാരനില്‍ നിന്ന് ബാറ്ററികള്‍ വാങ്ങുന്നത് കമ്പനിക്ക് യാതൊരു ഗുണവുമില്ലെന്ന് ജൂലൈയിലെ മുന്‍ സിഇഒയുടെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

മൂന്നാം കക്ഷി വിതരണക്കാരില്‍ നിന്ന് ബാറ്ററികള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം വഴക്കം ഇല്ലെന്ന് ഫോര്‍ഡ് വിശ്വസിക്കുന്നു. 2025 ഓടെ അവതരിപ്പിക്കാന്‍ സാധ്യതയുള്ള അടുത്ത തലമുറ വാഹനങ്ങളെക്കാള്‍, ഇവി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനെക്കുറിച്ചും ബാറ്ററി ഉത്പാദനത്തെക്കുറിച്ചുമാണ് ബ്രാന്‍ഡ് മുന്‍ഗണന നല്‍കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള അനുബന്ധ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഉത്സവ സീണണിനോട് അനുബന്ധിച്ച് ഏതാനും ഫോര്‍ഡ് ഇന്ത്യ ഡീലര്‍ഷിപ്പുകള്‍ ഈ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

MOST READ: ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ഈ ഓഫറുകള്‍ ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തില്‍ ലഭ്യമാണ്. ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്കാണ് 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമായാണ് ഫ്രീസ്റ്റൈല്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ഫോര്‍ഡ് ഫിഗോ, ആസ്പയര്‍ എന്നിവയിലെ കിഴിവുകളില്‍ 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. എന്‍ഡവറില്‍ ഓഫറുകളൊന്നും തന്നെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Planning To Manufacture Its Wwn Batteries For Eelectric Car. Read in Malayalam.
Story first published: Saturday, November 21, 2020, 19:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X