മല്ലനെ വെല്ലാൻ വില്ലൻ; ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

ഇന്ത്യൻ വിപണിയിൽ വളരെയധികം സാധ്യതകളുള്ള ഒരു ശ്രേണിയാണ് ലൈഫ് സ്റ്റൈൽ വാഹനങ്ങളുടേത്. നിലവിൽ ഇസൂസു ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പ് ട്രക്ക് മാത്രമാണ് ഇവിടെ എടുത്ത പറയാൻ സാധിക്കുന്ന ഒരു മോഡൽ.

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

വിൽപ്പന കണക്കുകളിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഈ ജാപ്പനീസ് കാറിന് സാധിച്ചിട്ടില്ലെങ്കിലും വളരെയധികം പ്രശസ്‌തി നേടാൻ ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ മഹീന്ദ്ര ഥാറും ഒരു ക്രൂഡ് വർക്ക്ഹോഴ്‌സിൽ നിന്ന് ഒരു ലൈഫ് സ്റ്റൈൽ എസ്‌യുവിയായി മാറിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പ്-ട്രക്കിന് ചെറിയൊരു വെല്ലുവിളി സമീപഭായിൽ ഉണ്ടായേക്കാം. കാരണം മറ്റൊന്നുമല്ല അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും ഈ വിഭാഗത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന. അതിന്റെ ഭാഗമായി ഫോർഡ് റേഞ്ചറിനെ ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് വിധേയമാക്കി.

MOST READ: സോള്‍ ഇവി ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന; വ്യക്തമാക്കാതെ കിയ

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

റേഞ്ചർ പിക്കപ്പ് ട്രക്ക് എൻഡവർ എസ്‌യുവിയുമായി ചാസി ഉൾപ്പടെ ധാരാളം ബാഹ്യ, ഇന്റീരിയർ ഘടകങ്ങൾ പങ്കിടുന്നു എന്നതാണ് യാഥാർഥ്യം. ഫോർച്യൂണർ എസ്‌യുവിയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ഹിലക്സ് പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ട ആലോചിക്കുന്നുണ്ടെന്നും അടുത്തിടെ വാർത്തകളുണ്ടായിരുന്നു.

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

ഇസൂസു ഡി-മാക്സ് വി-ക്രോസ് അതിന്റെ ബിഎസ്-VI പതിപ്പ് ഇതുവരെ രാജ്യത്ത് സമാരംഭിച്ചിട്ടില്ല. കൊറോണ വൈറസ് വ്യാപനവും തുർന്നുണ്ടായ ഇന്ത്യയിലെ വിപണി മാന്ദ്യവും മൂലമാണ് പുത്തൻ പതിപ്പിന്റെ അരങ്ങേറ്റം വൈകുന്നത്. എങ്കിലും ഇത് അധികം വൈകാതെ നമ്മുടെ നിരത്തുകളിലേക്ക് എത്തും.

MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

സമീപഭാവിയിൽ പ്രീമിയം പിക്കപ്പ് ട്രക്ക് വിഭാഗത്തിൽ വളരെയധികം പ്രവർത്തനങ്ങൾ നടക്കുമെന്നാണ് സൂചന. ഫോർഡ് റേഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ എൻഡവറിന്റെ അതേ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിലാകും വിൽപ്പനയ്ക്ക് എത്തുക.

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

ഈ എഞ്ചിന് പരമാവധി 167 bhp കരുത്തിൽ 420 Nm torque സൃഷ്ടിക്കാൻ കഴിയും. കൂടാതെ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ജോടിയാക്കിയാകും റേഞ്ചർ പിക്കപ്പ് കളംനിറയുക.

MOST READ: ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

ഓഫ്-റോഡ് പ്രേമികളിലേക്കായിരിക്കും ഫോർഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനാൽ ടോർഖ് ഓൺ ഡിമാൻഡ് ഉള്ള ഒരു സജീവ ട്രാൻസ്ഫർ കേസ്, നാല് ഡ്രൈവിംഗ് മോഡുകളുള്ള ടെറൈൻ മാനേജ്മെന്റ് സിസ്റ്റം (TMS), ലോക്കിംഗ് ഡിഫറൻഷ്യൽസ്, ഹിൽ- ക്ലൈംബ് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റോൾ‌ഓവർ ലഘൂകരണം തുടങ്ങിയവയെല്ലാം റേഞ്ചറിൽ കാണും.

മല്ലനെ വെല്ലാൻ വില്ലൻ; പിക്കപ്പ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

പുറകിലുള്ള ലോഡിംഗ് ബെഡ് കാരണം ഫോർഡ് റേഞ്ചർ രണ്ട്-വരി സീറ്റിംഗ് ഓപ്ഷൻ മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ. താരതമ്യേന ആപേക്ഷികമായി പറഞ്ഞാൽ, താങ്ങാനാവുന്ന തരത്തിൽ സൂക്ഷിക്കാൻ കമ്പനി ശ്രമിച്ചേക്കാം. അങ്ങനെയാണെങ്കിൽ റേഞ്ചർ പരിമിതമായ ഉപകരണങ്ങളും താരതമ്യേന പ്ലെയിൻ ഇന്റീരിയറും മാത്രമേ അവതരിപ്പിക്കുകയുള്ളൂ.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Ranger Spied In India. Read in Malayalam
Story first published: Saturday, August 22, 2020, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X