ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

ബി‌എസ്-VI ഫോർഡ് എൻ‌ഡവറിൻറെ കൂടുതൽ ശക്തമായ പതിപ്പിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ നിരാശപ്പെടേണ്ടി വരും. നിലവിലെ തലമുറ എൻ‌ഡവർ എസ്‌യുവിക്ക് പുതിയ 2.0 ലിറ്റർ ഡീസൽ എഞ്ചിന്റെ കൂടുതൽ ശക്തമായ ട്വിൻ-ടർബോ ആവർത്തനം ലഭിക്കില്ലെന്ന് അമേരിക്കൻ ബ്രാൻഡ് സ്വിരീകരിച്ചു.

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

ഫോർഡിനുള്ളിൽ പാന്തർ എന്ന് വിളിക്കപ്പെടുന്ന പുതിയ നാല് സിലിണ്ടർ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് എൻ‌ഡവർ ഈ വർഷം ആദ്യം ബി‌എസ്-VI-ലേക്ക് പരിഷ്ക്കരിച്ചത്. എന്നിരുന്നാലും ഇന്ത്യൻ പതിപ്പ് എൻ‌ഡവറിന് 170 bhp ഉത്പാദിപ്പിക്കുന്ന സിംഗിൾ-ടർബോ പതിപ്പ് മാത്രമേ ലഭിക്കൂ.

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

അതേസമയം 213 bhp കരുത്ത് സൃഷ്ടിക്കുന്ന ട്വിൻ-ടർബോ പതിപ്പ് എസ്‌യുവിയെ എവറസ്റ്റ് എന്ന പേരിൽ വിൽക്കുന്ന മറ്റ് വിപണികളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ നിർത്തലാക്കിയ 200 bhp പവറും 470 Nm torque ഉം ഉത്പാദിപ്പിച്ചിരുന്ന 3.2 ലിറ്റർ അഞ്ച് സിലിണ്ടർ യൂണിറ്റിന് ഒരു പകരക്കാരനാകുമായിരുന്നു പുതിയ 2.0 ട്വിൻ-ടർബോ യൂണിറ്റ്.

MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

എന്നാൽ 170 bhp, 420 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ എഞ്ചിന്റെ സിംഗിൾ-ടർബോ ആവർത്തനം പഴയ ബിഎസ്-IV കംപ്ലയിന്റ് 2.2 ലിറ്റർ യൂണിറ്റിന് പകരമാണ്. 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പാന്തർ ഡീസൽ എഞ്ചിൻ ഇന്ത്യക്ക് ലഭിക്കുമെങ്കിലും അടുത്ത തലമുറ എൻ‌ഡവറിൽ മാത്രമേ ലഭിക്കൂ.

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറ്റം കുറിച്ചതിനെത്തുടർന്ന് മോഡൽ U704 എന്ന കോഡ്നാമം 2021 രണ്ടാം പകുതിക്ക് മുമ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. വരാനിരിക്കുന്ന എൻ‌ഡവറിന്റെ പരീക്ഷണ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് എസ്‌യുവിയ്ക്ക് നേരായ അനുപാതമുണ്ടെങ്കിലും പരിചിതമായ പ്രമുഖ ഗ്രില്ലും സ്ലിം ഹെഡ്‌ലൈറ്റുകളും ആയിരിക്കും. ക്യാബിന്റെ ചിത്രങ്ങളും ഗണ്യമായ മാറ്റങ്ങളെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്.

MOST READ: ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

ഏറ്റവും പുതിയ എൻ‌ഡവറിനെ മാറ്റിനിർത്തിയാൽ താഴ്ന്ന സെഗ്‌മെന്റുകളിൽ രണ്ട് എസ്‌യുവികൾ കൂടി ഫോർഡ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. മഹീന്ദ്രയുമായുള്ള പുതിയ സംയുക്ത സംരംഭത്തിൽ ബ്രാൻഡ് ഒരു പുതിയ സി-എസ്‌യുവി ആദ്യം പുറത്തിറക്കും.

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

അത് അടുത്ത തലമുറ XUV500-യുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടും. ഈ പ്ലാറ്റ്ഫോം മഹീന്ദ്ര, സാങ്‌യോങ്, ഫോർഡ് എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

MOST READ: ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

ഈ മോഡൽ പുതിയ ക്രെറ്റയ്ക്ക് മുകളിൽ സ്ഥാനം പിടിക്കും. മഹീന്ദ്രയുടെ പുതിയ 1.2 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ എഞ്ചിൻ നൽകുന്ന ഒരു പുതിയ കോംപാക്‌ട് എസ്‌യുവിയും നിലവിലെ ഇക്കോസ്‌പോർട്ടിന്റെ പുതിയ വകഭേദവും ഈ പങ്കാളിത്തത്തിൽ വിപണിയിൽ ഇടംപിടിക്കും.

ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

ഇന്ത്യയിലെ ഫോർഡ് കാറുകളുടെ ഉത്പാദനവും വിതരണവും ശ്രദ്ധിക്കുന്ന പുതിയ സംയുക്ത സംരംഭം അമേരിക്കൻ ബ്രാൻഡിന്റെ രാജ്യത്തെ പ്രാതിനിധ്യം വർധിപ്പിക്കാൻ സഹായിക്കും. ഈ കൂട്ടുകെട്ടിന് കീഴിലുള്ള ആദ്യ മോഡൽ അടുത്ത വർഷം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford ruled out twin-turbo version iteration of the 2.0-litre diesel engine in Endeavour. Read in Malayalam
Story first published: Tuesday, May 12, 2020, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X