ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ഇലക്ട്രിക് കാർ രംഗത്ത് ടെസ്‌ല ഇൻ‌കോർപ്പറേഷന്റെ ആധിപത്യമില്ലാതാക്കാനുള്ള ഒരുക്കത്തിലാണ് ഫോർഡ് മോട്ടോർ കമ്പനി. പാസഞ്ചർ സെഗ്മെന്റിന് വിപരീതമായി കൊമേർഷ്യൽ സെഗ്മെന്റിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു കാർഗോ വാൻ അവതരിപ്പിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

യു‌എസിലും യൂറോപ്പിലും ഏറ്റവും കൂടുതൽ വിൽപ്പനയുള്ള സർവവ്യാപിയായ എയർപോർട്ട് ഷട്ടിൽ, ഡെലിവറി, സർവീസ് വാൻ മോഡലായ ട്രാൻസിറ്റിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനാണ് ബ്രാന്റിന്റെ തീരുമാനം എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി വ്യക്തമാക്കി.

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

യൂറോപ്പിൽ വിൽക്കുന്ന ഡൈംലർ എജിയുടെ മെർസിഡീസ് ബെൻസ് EQV ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാനുകൾക്കും ആമസോൺ.കോം പിന്തുണയുള്ള റിവിയൻ ഓട്ടോമോട്ടീവ് ഇൻകോർപ്പറേറ്റഡ് പോലുള്ള സ്റ്റാർട്ടപ്പുകളും നിർമ്മിച്ച ഇലക്ട്രിക് വാനുകൾക്ക് എതിരായി ഇത് മത്സരിക്കും

MOST READ: 2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

അടുത്ത വർഷം അവസാനത്തോടെ വരുന്ന ഇ-ട്രാൻസിറ്റും 2022 -ൽ എത്തുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന F150 പിക്കപ്പും അരങ്ങേറുന്നതോടെ ഇവിയിലെ വാണിജ്യ-വാഹന നേതൃത്വത്തെ ഫോർഡ് ലക്ഷ്യമിടുന്നു.

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

വ്യവസായ മേഖലയിലെ ഇലക്ട്രിക് വാൻ വിൽപ്പന ഈ ദശകത്തിന്റെ അവസാനത്തോടെ ആഗോളതലത്തിൽ 1.1 ദശലക്ഷം യൂണിറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

MOST READ: i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ഡ്രൈവറില്ലാ ഡെലിവറിയും ഇവി സാങ്കേതികവിദ്യയുടെ യുക്തിസഹമായ ആദ്യ ഉപയോഗമായി കാണുന്നു. ഇ-ട്രാൻസിറ്റ് ഈ ഇടപാടിന്റെ ഭാഗമല്ലെങ്കിലും വാണിജ്യ, ഇലക്ട്രിക്, സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി ഫോർഡ് കഴിഞ്ഞ വർഷം ഫോക്‌സ്‌വാഗണ്‍ എജിയുമായി സഖ്യമുണ്ടാക്കിയിരുന്നു.

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ഏകദേശം 126 മൈൽ ഡ്രൈവിംഗ് ശ്രേണിയും ഗ്യാസോലിൻ പതിപ്പിനേക്കാൾ ഏകദേശം 10,000 ഡോളർ കൂടുതലായ 45,000 ഡോളർ മുതൽ ആരംഭിക്കുന്ന വിലയുമായി ഫോർഡ് ഫ്ലീറ്റ് ഉപഭോക്താക്കളെ കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് വാഗ്ദാനം ചെയ്ത് ആകർഷിക്കുന്നു.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ഇന്ധന, പരിപാലനച്ചെലവുകളും പരമ്പരാഗത വാനുകളേക്കാൾ 40 ശതമാനം കുറവാണ്. വ്യത്യസ്ത ഉയരവും നീളവും വരുന്ന എട്ട് വ്യതിയാനങ്ങളിൽ ഇ-ട്രാൻസിറ്റ് ലഭ്യമാകും. ഓരോ ഉപഭോക്താക്കൾക്കും വാഹനങ്ങൾ ഇച്ഛാനുസൃതമാക്കുന്നതിന് നിർമാതാക്കൾ പരിഷ്കരണ കമ്പനികളുമായി പ്രവർത്തിക്കും.

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ബിൽറ്റ്-ഇൻ മോഡമുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് വാൻ നിരീക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഫോർഡ് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് വാഹനങ്ങളുടയെ സേവന സമയം പരമാവധി വർധിപ്പിക്കാൻ സഹായിക്കുന്നു.

MOST READ: ഫ്യൂച്ചർ മൊബിലിറ്റിക്ക് വഴിയൊരുക്കി ഡെഫനിഷൻ CE 04 കൺസെപ്റ്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്

ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ബാറ്ററി, ഇലക്ട്രിക് മോട്ടോറുകൾ എന്നിവ കാരണം പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിനുകളേക്കാൾ വിലയേറിയ ഇലക്ട്രിക് ഡ്രൈവ്ട്രെയിനിന്റെ വില നികത്താൻ ഇത് സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford To Introduce Transit Electric Van To Take Hold Of CV Sector. Read in Malayalam.
Story first published: Friday, November 13, 2020, 20:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X