പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

2021 മോഡൽ വർഷത്തേക്ക് ലിമിറ്റഡ് എഡിഷൻ മോഡലായി മസ്താംഗ് മാക് 1 മടങ്ങിവരുമെന്ന് 2020 -ന്റെ തുടക്കത്തിൽ ഫോർഡ് പ്രഖ്യാപിച്ചിരുന്നു. 1960 -കളുടെ അവസാനത്തിൽ മസിൽ കാറുകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് ഐതിഹാസിക ഫാസ്റ്റ്ബാക്ക് കൂപ്പ് അരങ്ങേറ്റം കുറിച്ചത്.

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

മാക് 1 -ന് മസ്താംഗ് ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും, 5.0 ലിറ്റർ V8 പെർഫോമൻസ് ലൈനപ്പിൽ ഒന്നാം സ്ഥാനം നേടുന്നുവെന്നും, ഇത് ഏറ്റവും ഹാർഡ്‌കോർ മസ്താംഗ് ആരാധകരെ ആകർഷിക്കുന്നുവെന്നും അമേരിക്കൻ നിർമ്മാതാക്കൾ പറയുന്നു.

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

പ്രത്യേക പതിപ്പ് 1969 -ൽ മുൻ‌നിരയിലെത്തിയ മാക് 1 -ന്റെ പാരമ്പര്യം തുടരുന്നു. മോഡലിന്റെ തുടർന്നുള്ള ആവർത്തനങ്ങൾ മസ്താംഗ് GT -യുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട പ്രകടനം കാണുകയും ഷെൽബി, ബോസ് വേരിയന്റുകളേക്കാൾ കൂടുതൽ ജനപ്രീതി നേടുകയും ചെയ്തു.

MOST READ: ചലിക്കും വീടുകൾ ഇന്ത്യയിലും; ലക്‌സ്‌ക്യാമ്പർ പ്രീമിയം മോട്ടോർഹോം അവതരിപ്പിച്ച് കാമ്പർവാൻ ക്യാമ്പ്സ്

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

മികച്ച ഹാൻഡ്ലിംഗ് സസ്പെൻഷൻ, വലിയ ബ്രെംബോ ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, മാറ്റ് ബ്ലാക്ക് സ്‌പോയിലർ, ഹുഡ് സ്ട്രൈപ്പ് എന്നിവ ഉപയോഗിച്ച് 2003, 2004 മോഡൽ വർഷങ്ങളിൽ വാഹനം വിപണിയിൽ മടങ്ങി എത്തിയിരുന്നു.

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

പതിനേഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021 -ൽ മസ്താംഗ് മാക് 1 തിരികെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. പഴയ തലമുറ ബോസ് 302 ലഗുണ സെക അണിഞ്ഞിരുന്ന ഏറ്റവും ഹാർഡ്‌കോർ ട്രാക്ക് റെഡി 5.0 ലിറ്റർ മസ്താംഗ് എന്ന സ്ഥാനം നേടിക്കൊണ്ടാണ് മാക് 1 മടങ്ങിവരുന്നത്.

MOST READ: ഡീസലിന് പകരമായി ഡ്യുവൽ ജെറ്റ് ഹൈബ്രിഡ് എഞ്ചിൻ, മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

ഏറ്റവും പുതിയ മോഡലിന് ഷെൽബിയുടെ DNA -യുള്ള 5.0 ലിറ്റർ V8 യൂണിറ്റ് ലഭിക്കുന്നു. അതോടൊപ്പം മുൻ കാലത്തെ വിന്റേജ് ബോണറ്റ് സ്ട്രൈപ്പുകളും ഗ്രാഫിക്സും ഫോർഡ് നൽകുന്നു. മുൻ ഗ്രില്ലിലെ വൃത്താകൃതിയിലുള്ള എയർ ഇൻലെറ്റുകൾ, ഫംഗ്ഷണൽ എയർ സ്കൂപ്പുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു.

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, ബുള്ളിറ്റിന് സമാനമായ രീതിയിൽ 480 bhp കരുത്ത് എഞ്ചിൻ ഉൽ‌പാദിപ്പിക്കുന്നു. കൂടാതെ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കുന്നു.

MOST READ: എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

അതേസമയം പെട്രോൾ ഹെഡുകൾക്ക് റെവ്വ-മാച്ചിംഗ് ട്രെമെക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷണലായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

ഷെൽബി GT 350 -ൽ നിന്ന് ഹീറ്റ് എക്സ്ചേഞ്ചറുകൾ പോലെ ഇതിന് നിരവധി ഘടകങ്ങൾ ലഭിക്കുന്നു. അതോടൊപ്പം പിൻ ആക്സിൽ കൂളറുകൾ, പിൻ വാലൻസ് എന്നിവ GT 500 -ൽ നിന്ന് കടമെടുക്കുന്നു.

MOST READ: രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

മുൻ, പിൻ സബ് ഫ്രെയിമുകൾ, 4.5 ഇഞ്ച് വലിയ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവ ഷെൽബി പാർട്സ് ബിന്നിൽ നിന്നുള്ളതാണ്. GT -യും ഷെൽബിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ഫോർഡ് ട്യൂൺ ചെയ്തതിനാൽ സസ്‌പെൻഷനും അപ്‌ഡേറ്റുചെയ്‌തിരിക്കുന്നു. ഒരു പരിമിത പതിപ്പ് എന്നതിനൊപ്പം, മാക് 1 അമ്പതോളം രാജ്യങ്ങളിൽ വിൽക്കും.

പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി പുതിയ സ്പ്ലാഷ് സ്ക്രീൻ, എക്സ്ക്ലൂസീവ് മാക് 1 ഷിഫ്റ്റർ, അതുല്യമായ സിൽ പ്ലേറ്റുകളും പ്ലേക്ക് ചേസിസ് നമ്പറും, റെക്കാരോ സീറ്റുകളും ഇന്റീരിയറിൽ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Unveiled New Track Focused Mustang Mach 1 After 17 Years. Read in Malayalam.
Story first published: Thursday, June 18, 2020, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X