പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ഇക്കോസ്പോര്‍ട്ട് നിരയില്‍ നിന്നും 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന്‍ ഫോര്‍ഡ് അടുത്തിടെ നിര്‍ത്തിയിരുന്നു. ബിഎസ് VI -ലേക്ക് നവീകരിക്കാത്തതുകൊണ്ടാണ് ഈ എഞ്ചിന്റെ ഉത്പാദനം കമ്പനി നിര്‍ത്തിയത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന് പകരമായി നവീകരിച്ച 1.2 ലിറ്റര്‍ GDi-T ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര XUV300 -യിലാണ് പുതിയ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പുറത്തിറക്കുന്നത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ഈ എഞ്ചിന്‍ തന്നെയാണ് അടുത്തിടെ വിപണിയില്‍ പുറത്തിറങ്ങിയ പുതുതലമുറ സാങ്‌യോങ് ടിവൊലിയിലും മഹീന്ദ്ര നല്‍കിയിരിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുന്ന മഹീന്ദ്രയുടെ പുതിയ എംസ്റ്റാലിയന്‍ ശ്രേണിയുടെ ഭാഗമാണ് ഈ എഞ്ചിന്‍.

MOST READ: മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിശദാംശങ്ങൾ പുറത്ത്

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ടിവൊലി ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വരുമ്പോള്‍, പുതിയ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 5,000 rpm-ല്‍ 126 bhp കരുത്തും 1,750-3,500 rpm-ല്‍ 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 10.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

മഹീന്ദ്ര XUV300 സ്പോര്‍ട്സില്‍, ടര്‍ബോ ഗ്യാസോലിന്‍ യൂണിറ്റ് 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും. നിലവിലുള്ള ബിഎസ് VI പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ എഞ്ചിന്‍ 20 bhp കൂടുതല്‍ കരുത്തും 30 Nm torque ഉം നല്‍കുന്നു.

MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ഈ ശ്രേണിയിലെ ഏറ്റവും ശക്തമായ എഞ്ചിനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അതേസമയം ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടിന്റെ ഫലമായി സമീപ ഭാവിയില്‍ ഇക്കോസ്പോര്‍ട്ടിനും ഈ എഞ്ചിന്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ഇക്കോസ്പോര്‍ട്ടിന്റെ പുതുതലമുറ പതിപ്പ് വൈകാതെ വിപണിയില്‍ എത്തും. ഈ പതിപ്പില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ഇടംപിടിക്കുക. അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ബിഎസ് VI -ലേക്ക് നവീകരിച്ച പതിപ്പിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നവീകരിച്ച പുതിയ പെട്രോള്‍ പതിപ്പിന്റെ വില 8,04,000 രൂപയിലും ഡീസലിന്റെ വില 8,54,000 രൂപയിലും ആരംഭിക്കുന്നു.

പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഏതാനും ചില മാറ്റങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, വരാനിരിക്കുന്ന നിസാന്‍, റെനോ കോംപാക്ട് എസ്‌യുവികള്‍ എന്നിവരാണ് എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Working On The Next-Gen EcoSport. Read in Malayalam.
Story first published: Wednesday, May 20, 2020, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X