2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

ഹെക്ടർ എസ്‌യുവിയെ അവതരിപ്പിച്ചുകൊണ്ടാണ് മോറിസ് ഗാരേജസ് ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ന് നാല് മോഡലുകളുമായി കളംനിറഞ്ഞു നിൽക്കുന്ന ബ്രാൻഡിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

എന്നിരുന്നാലും ഹെക്ടറിന് പുതുമ നൽകാനായുള്ള ശ്രമത്തിലാണ് എംജി ഇപ്പോൾ. അടുത്ത വർഷത്തോടെ എസ്‌യുവിക്ക് ഒരു മിഡ് ലൈഫ് അപ്‌ഡേറ്റ് നൽകാനാണ് കമ്പനിയുടെ പദ്ധതി. അതിന്റെ ഭാഗമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. 2021 എം‌ജി ഹെക്ടറിൽ ഉണ്ടാകാവുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിചയപ്പെടാം.

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

പുതുക്കിയ മുൻവശം

കോസ്മെറ്റിക് പരിഷ്ക്കരണങ്ങളിലൂടെ ഹെക്‌ടർ എസ്‌യുവിക്ക് പുതുരൂപം നൽകാനാണ് എംജിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ബ്ലാക്ക് മെഷ്, സാറ്റിൻ ഗ്രേ ചുറ്റുപാടുകൾ ഉള്ള പുതിയ റേഡിയേറ്റർ ഗ്രിൽ പോലുള്ള ഒരുപിടി മാറ്റങ്ങൾ വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

ഫ്രണ്ട് ബമ്പറിലെ കറുത്ത പ്ലാസ്റ്റിക് സ്ട്രിപ്പ് നീക്കംചെയ്യുമ്പോൾ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ കമ്പനി നിലനിർത്തും. പുതുതായി രൂപകൽപ്പന ചെയ്ത 5-സ്പ്ലിറ്റ് സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് മാറ്റൊരു ശ്രദ്ധേയമായ മാറ്റം.

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

2. മെച്ചപ്പെട്ട ഇന്റീരിയർ

പുതിയ 2021 മോഡൽ എം‌ജി ഹെക്ടറിന്റെ ഇന്റീരിയർ‌ വിശദാംശങ്ങൾ‌ ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. എന്നിരുന്നാലും മെച്ചപ്പെട്ട മെറ്റീരിയൽ ഗുണനിലവാരവും പുതിയ അപ്ഹോൾസ്റ്ററിയും എസ്‌യുവിയിൽ അവതരിപ്പിച്ചേക്കും.

MOST READ: മാഗ്‌നൈറ്റിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷമെന്ന് നിസാന്‍

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

സവിശേഷതകളുടെ കാര്യത്തിൽ പുതുക്കിയ മോഡൽ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, പവർഡ് ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നത് തുടരും.

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

3. അതേ എഞ്ചിൻ സജ്ജീകരണം

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ എംജി വികസിതമായ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. 2021 എം‌ജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും.

MOST READ: ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും പുതുക്കിയ എംജി ഹെക്ടറിലും തെരഞ്ഞടുക്കാൻ സാധിക്കും. അടുത്ത വർഷം ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹെക്ടർ ഓട്ടോമാറ്റിക് വേരിയന്റും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

4. നേരിയ വില വ്യത്യാസം

12.18 ലക്ഷം മുതൽ 16.88 ലക്ഷം രൂപയിലാണ് എംജി ഹെക്ടർ അവതരിപ്പിച്ചത്. പിന്നീട് പലഘട്ടങ്ങളായി വില ഉയർന്ന് നിലവിൽ 12.83 ലക്ഷം രൂപ മുതൽ 18.08 ലക്ഷം രൂപ വരെയായി. എന്നാൽ പുതിയ ഹെക്ടർ 2021 ഒരു ചെറിയ വില വർധനവിന് സാക്ഷ്യം വഹിക്കും എന്നതിൽ സംശയമില്ല.

Most Read Articles

Malayalam
English summary
Four Things To Know About The New 2021 MG Hector Facelift. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X