പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

അഞ്ചാം തലമുറ സിറ്റി വിപണിയില്‍ എത്തിയതോടെ പഴയ തലമുറ സിറ്റിയുടെ വകഭേദങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് ഹോണ്ട. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ജാപ്പനീസ് ബ്രാന്‍ഡ് സൂചന നല്‍കിയിരുന്നു.

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതുതലമുറ സിറ്റി ഷോറൂമുകളിലെത്തിയ പശ്ചാത്തലത്തില്‍ പഴയ സിറ്റിയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വമ്പിച്ച വില ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

ഇതിന്റെ ഭാഗമായി 1.6 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നിലവില്‍ നാല് വകഭേദങ്ങളില്‍ പഴയ പതിപ്പ് ലഭ്യമാണ്. ഇതില്‍ ഉയര്‍ന്ന രണ്ട് വകഭേദങ്ങള്‍ക്കാണ് കൂടുതല്‍ ഇളവ് നല്‍കിയിരിക്കുന്നത്.

MOST READ: വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

1.30 മുതല്‍ 1.60 ലക്ഷം വരെ ആനുകൂല്യങ്ങളാണ് സിറ്റി ZX -ന് വാഗ്ദാനം ചെയ്യുന്നത്. 1.10 ലക്ഷം രൂപ വരെ കിഴിവോടെ ZX സിവിടി മോഡലുകള്‍ ലഭ്യമാണ്. മാനുവല്‍ പതിപ്പില്‍ 80,000 രൂപ വരെ കിഴിവും ലഭ്യമാകും.

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

VX വകഭേദങ്ങള്‍ക്ക് 70,000 രൂപ വരെ കിഴിവോടെ ലഭ്യമാകും. സിറ്റി ZX മാനുവല്‍, സിവിടി, VX സിവിടി വകഭേദങ്ങള്‍ക്ക് 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.

MOST READ: ജുപ്പിറ്ററിന്റെ പുതിയ ZX ഡിസ്ക് വേരിയൻറ് പുറത്തിറക്കി ടിവിഎസ്

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

സിറ്റിക്ക് ഒപ്പം തന്നെ സിവിക് ഡീസല്‍ പതിപ്പിലും ഹോണ്ട ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിവിക് ഡീസല്‍ രണ്ടര ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാണ്. പെട്രോള്‍ സിവികിന്റെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വില കുറവില്‍ ലഭ്യമാകും.

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പഴയ സിറ്റിയുടെ കരുത്ത്. ഈ എഞ്ചിന്‍ 6,600 rpm-ല്‍ 118 bhp കരുത്തും 4,600 rpm-ല്‍ 145 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് സിവിടി എന്നിവയുമായി എഞ്ചിന്‍ ജോഡിയാക്കുന്നു.

MOST READ: വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

പഴയ സെഡാനില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

വരും ആഴ്ചകളില്‍ ജാസ് ഫെയ്‌സിലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഡിലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

Source: Autocar India

Most Read Articles

Malayalam
English summary
Fourth-Gen Honda City Available With Benefits Up To Rs 1.6 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X