ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

സ്കോഡയുടെ പ്രീമിയം ഹാച്ച്ബാക്കായ ഫാബിയയ്ക്ക് ആഗോളതലത്തിൽ ഒരു പുതുതലമുറ മോഡൽ ഒരുങ്ങുന്നു. യൂറോപ്പ് പോലുള്ള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നതിനുമുമ്പ് അടുത്ത വർഷം ആദ്യം ആഗോള പ്രീമിയറിലൂടെ വാഹനം അരങ്ങേറ്റം കുറിക്കും.

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ലോകമെമ്പാടും പ്രധാനമായും നിലനിൽക്കുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഒരു ഹൈബ്രിഡ് പതിപ്പും സ്കോഡ ഫാബിയയിൽ ലഭ്യമായേക്കാം. അന്താരാഷ്ട്ര തലത്തിൽ വിൽക്കുന്ന ഏറ്റവും പുതിയ ഫോക്‌സ്‌വാഗണ്‍ പോളോയുടെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് വാഹനം ഒരുങ്ങുന്നതും.

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ഫാബിയയ്ക്ക് 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനവും നേടാൻ കഴിയും. കൂടാതെ ഒക്‌ടാവിയയിൽ കാണപ്പെടുന്ന മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഇതിന് സാമ്യമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ഒക്ടാവിയ.

MOST READ: ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

അടുത്ത കാലത്തായി കോഡിയാക്, കരോക്ക്, കാമിക് എന്നിവയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചതും ശ്രദ്ധേയമാണ്, അവയെല്ലാം ഭാവിയിൽ വൈദ്യുതീകരിക്കപ്പെടും. മൈൽഡ്-ഹൈബ്രിഡ് പതിപ്പ് ഒക്ടാവിയയിൽ 1.0 ലിറ്റർ ടിഡിഐ ഇവോ ഇ-ടെക് എഞ്ചിനാണ് സ്കോഡ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ഇത് പരമാവധി 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ ഇ-ടെക് യൂണിറ്റ് 150 bhp പവറും 250 Nm torque ഉം വികസിപ്പിക്കും. നാലാം തലമുറ സ്കോഡ ഫാബിയയ്ക്ക് 1.0 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ മറ്റൊരു ട്യൂൺ അവസ്ഥയിലായിരിക്കും കമ്പനി നൽകുക.

MOST READ: അടൽ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

കാരണം ഇതിൽ 48V ലി-അയൺ ബാറ്ററി പായ്ക്കാകും ഹോണ്ട ഉപയോഗപ്പെടുത്തുക. MQB A0 പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നതിനാൽ അകത്തും പുറത്തും അടിമുടി മാറ്റങ്ങളായിരിക്കും പുതുതലമുറ ഫാബിയയിൽ സ്കോഡ അവതരിപ്പിക്കുക. ബ്രാൻഡിന്റ പുതുമോഡലുകളിൽ കണ്ട അതേ ഡിസൈൻ ഭാഷ്യം തന്നെയായിരിക്കും പ്രീമിയം ഹാച്ചിലും കാണാനാവുക.

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോം നിരവധി ഉൽ‌പ്പന്നങ്ങൾക്ക് അടിസ്ഥാനമാകുമെന്നതിനാൽ സ്‌കോഡ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി കമ്പനിയുടെ നിരയിൽ നിന്നും വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മിഡ്-സൈസ് എസ്‌യുവിയും ഫോക്‌സ്‌വാഗൺ ടൈഗൺ കൺസെപ്റ്റ് അഞ്ച് സീറ്ററും അടുത്ത വർഷം എത്തിച്ചേരും.

MOST READ: പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

കൂടാതെ, റാപ്പിഡ്, വെന്റോ എന്നിവയുടെ പകരക്കാരും 2022 ൽ ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്. സമീപഭാവിയിൽ സ്കോഡയ്ക്ക് ഒരു സബ്-നാല് മീറ്റർ എസ്‌യുവി കൊണ്ടുവരാനും പദ്ധതിയുണ്ട്. അതിനാൽ ഫാബിയ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

പ്രാദേശികവൽക്കരിച്ച ഫാബിയ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയുമായാകും ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Fourth-Generation Skoda Fabia Will Make Its World Debut In 2021. Read in Malayalam
Story first published: Monday, October 5, 2020, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X