ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോഎക്സ്പോയിൽ മഹീന്ദ്രയുടെ നിരയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു മോഡലായിരുന്നു 308 bhp കരുത്ത് ഉത്പാദപ്പിക്കാൻ ശേഷിയുള്ള പൂര്‍ണ ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ മാതൃകയായ ഫണ്‍സ്റ്റര്‍ കൺസെപ്റ്റ്.

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയും 520 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യാൻ ശേഷിയുള്ള അതിശയകരമായ ഡ്യുവൽ മോട്ടോർ AWD റോഡ്സ്റ്റർ ബഹുജന ഉത്പാദനത്തിനായി ഇതുവരെ ആസൂത്രണം ചെയ്തിട്ടില്ല എന്നതാണ് നിർഭാഗ്യം.

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

എന്നിരുന്നാലും അടുത്ത പുതിയ 2021 മഹീന്ദ്ര XUV500 എസ്‌യുവിയിൽ ഫണ്‍സ്റ്റര്‍ കൺസെപ്റ്റിന്റെ ചില ഡിസൈൻ സവിശേഷതകൾ കാണാൻ കഴിയും എന്നതാണ് ശ്രദ്ധേയം. കൂടാതെ ഭാവിയിലെ മലനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി ഒരു ഹൈബ്രിഡ് ഇലക്ട്രിക് വേരിയന്റും പുതിയ എസ്‌യുവി നേടും.

MOST READ: പുതുതലമുറ ഥാർ #1 ലേലം പിടിച്ചത് 1.1 കോടിക്ക്

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഫൺസ്റ്റർ പ്രചോദിത സ്ലിക്ക്, ആങ്കുലർ ശൈലിയുലുള്ള പൂർണ എൽഇഡി ലൈറ്റിംഗ് തന്നെയായിക്കും XUV500-ൽ മഹീന്ദ്ര ഉൾപ്പെടുത്തുക. അതോടൊപ്പം ഷോ കാർ പോലുള്ള കണക്റ്റുചെയ്‌ത എൽഇഡി ടെയിൽ ലൈറ്റുകളും എസ്‌യുവിയിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

2021 മഹീന്ദ്ര XUV500 മോഡലിന്റെ അരങ്ങേറ്റ ഘട്ടത്തിൽ ഹൈബ്രിഡ് ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചേക്കില്ല. 2.0 ലിറ്റർ എംസ്റ്റാലിയൻ T-GDi ടർബോചാർജ്ഡ് ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിൻ, എംഹോക്ക് 2.0 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ എന്നിവയുമായാകും ഇത് എത്തുക.

MOST READ: കളംനിറഞ്ഞ് മാരുതി സുസുക്കി; സെപ്റ്റംബറിൽ 1.48 ലക്ഷം യൂണിറ്റ് വിൽപ്പന

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

വിപണിയിൽ എത്തി ഒരു വർഷത്തിന് ശേഷം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ CAFE II, RDE മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി വാഹനത്തെ കമ്പനി തയാറാക്കും. എസ്‌യുവിയുടെ അകത്തളവും പൂര്‍ണമായും പുതുക്കും.

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

ഇതില്‍ ഒരു പുതിയ ഡാഷ്ബോര്‍ഡ് ലേ ഔട്ട്, ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏറ്റവും പുതിയ കണക്ട് ചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം മഹീന്ദ്ര ഉൾക്കൊള്ളിക്കും.

MOST READ: ക്വിഡിന് സ്റ്റൈലിഷ് നിയോടെക് എഡിഷനുമായി റെനോ; വില 4.29 ലക്ഷം രൂപ

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

മൂന്ന് വരി പ്രീമിയം എസ്‌യുവിയായ മഹീന്ദ്ര XUV500-ൽ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഹീറ്റഡ് വിംഗ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയും അവതരിപ്പിക്കും.

ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

ഇന്ത്യൻ വിപണിയിൽ എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, ഹ്യുണ്ടായിയുടെ ഏഴ് സീറ്റര്‍, ജീപ്പ് ഗ്രാൻഡ് കോമ്പസ് മോഡലുകളാകും പുതുതലമുറ മഹീന്ദ്ര XUV500 എസ്‌യുവിയുടെ മുഖ്യഎതിരാളികള്‍.

Source: ElectricVehiclesWeb

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Funster EV Concept Hiding In The New 2021 XUV500. Read in Malayalam
Story first published: Thursday, October 1, 2020, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X