ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും അമേരിക്കൻ ബ്രാൻഡായ ജനറൽ മോട്ടോർസും ഒന്നിക്കുന്നു. കാരണം മറ്റൊന്നുമല്ല, പുതിയ രണ്ട് ഇലക്‌ട്രിക് വാഹനങ്ങൾ വികസിപ്പിക്കാനായാണ് ഇരു കമ്പനികളും സംയുക്ത പങ്കാളിത്തത്തിൽ ഏർപ്പടുന്നത്.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

അൾട്ടിയം ബാറ്ററികൾ നൽകുന്ന ജനറൽ മോട്ടോർസിന്റെ സൗകര്യപ്രദമായ ആഗോള ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഹോണ്ട ബ്രാൻഡിലാണ് പുതിയ വാഹനങ്ങൾ ഒരുങ്ങുന്നത്. ഇവി മോഡലുകളുടെ ബോഡിയും ഇന്റീരിയറുകളും ഹോണ്ട പ്രത്യേകമായി രൂപകൽപ്പന ചെയ്യും. ഹോണ്ടയുടെ ഡ്രൈവിംഗ് സ്വഭാവത്തെ പിന്തുണയ്ക്കുന്നതിനായി പ്ലാറ്റ്ഫോം ജിഎം ആയിരിക്കും ഡിസൈൻ ചെയ്യുക.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഇരു കമ്പനികളുടെയും വികസന വൈദഗ്ദ്ധ്യം സംയോജിപ്പിച്ചായിരിക്കും ഹോണ്ട ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പൂർത്തീകരിക്കുക. അവ വടക്കേ അമേരിക്കയിലെ ജിഎം പ്ലാന്റുകളിൽ നിർമിക്കും. ഹോണ്ടയുടെ യുഎസ്, കനേഡിയൻ വിപണികളിൽ 2024-ൽ പുതിയ ഇലക്‌ട്രിക് മോഡലുകൾ വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഇലക്‌ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ജി‌എമ്മും ഹോണ്ടയും തമ്മിൽ ദീർഘകാലത്തെ ബന്ധമുണുള്ളത്. ഇലക്ട്രിക് ഫ്യുവൽ സെല്ലുകളുടെ പ്രവർത്തനവും അതോടൊപ്പം സെൽഫ് ഡ്രൈവിംഗ് വാഹനമായ ക്രൂസ് ഒറിജിനും ഈ വർഷം ആദ്യം സാൻ ഫ്രാൻസിസ്കോയിൽ വെളിപ്പെടുത്തിയിരുന്നു. 2018-ൽ ജി‌എമ്മിന്റെ ബാറ്ററി മൊഡ്യൂൾ വികസന ശ്രമങ്ങളിലും ഹോണ്ട പങ്കുചേർന്നു.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഈ വിപുലീകൃത പങ്കാളിത്തം ഞങ്ങളുടെ ഇലക്‌ട്രിക് കാറുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ വ്യവസായ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കുമെന്ന് അമേരിക്കൻ ഹോണ്ട മോട്ടോർ കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിക്ക് ഷോസ്റ്റെക് പറഞ്ഞു.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഇലക്ട്രിക് വാഹനങ്ങൾ സംയുക്തമായി വികസിപ്പിക്കാനുള്ള കരാറിന്റെ ഭാഗമായി ഹോണ്ട ജനറൽ മോട്ടോർസിന്റെ ഓൺ‌സ്റ്റാർ സുരക്ഷയും മറ്റ് സുരക്ഷാ സേവനങ്ങളും രണ്ട് ഇവികളിലേക്കും സംയോജിപ്പിക്കും. കൂടാതെ ജി‌എമ്മിന്റെ ഹാൻഡ്‌സ് ഫ്രീ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സാങ്കേതികവിദ്യ ലഭ്യമാക്കാനും ഹോണ്ട പദ്ധതിയിടുന്നുണ്ട്.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഹോണ്ടയുടെ ഇലക്ട്രിക് ശ്രേണി പരിമിതമാണ്. ആകെയുണ്ടായിരുന്ന ക്ലാരിറ്റി ഇവിയുടെ നിർമാണവും വിൽപ്പനയും കമ്പനി നിർത്തിവെച്ചിരുന്നു. എന്നിരുന്നാലും വാഹനത്തിന്റെ ഹൈഡ്രജൻ, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ വിൽക്കുന്നത് തുടരും. ഹോണ്ട E എന്ന പുത്തൻ മോഡലിനെ പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സൂചന.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഹോണ്ട E യൂറോപ്പിൽ വരും മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ നാളുകളായി കാത്തിരിക്കുന്ന ഹോണ്ടയുടെ E ഇലക്ട്രിക് കാറിന്റെ ഉത്പാദനത്തിന് സജ്ജമായ മോഡലിനെ കമ്പനി കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.

ഇലക്‌ട്രിക് മോഡലുകൾക്കായി ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

മൂന്ന് വര്‍ഷം മുമ്പ് അര്‍ബന്‍ EV കണ്‍സെപ്പ്റ്റ് എന്ന പേരിലാണ് വാഹനത്തെ ഹോണ്ട ആദ്യമായി പരിചയപ്പെടുത്തുന്നത്. യൂറോപ്യൻ വിപണിക്കുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ ഇവി മോഡലായിരിക്കും ഇത്.

Most Read Articles

Malayalam
English summary
General motors working with Honda to build new electric vehicles. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X