ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള ജെനസിസ് ബ്രാൻഡ് പുതിയ G80 സെഡാൻ പ്രദർശിപ്പിച്ചു. രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വാഹനത്തെ കമ്പനി പരിചയപ്പെടുത്തുന്നത്.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

കൊറിയൻ ബ്രാൻഡിൽ നിന്നുള്ള ആഢംബരവും കരുത്തും ആകര്‍ഷണീയതയും ഒത്തിണങ്ങിയ പുതിയ ജെനസിസ് G80 അതിന്റെ GV80 എസ്‌യുവി സഹോദരനിൽ നിന്ന് സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുക്കുന്നു.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

GV80 പോലെ G80 സെഡാന്റെ മുന്നിലും പിന്നിലും സ്പ്ലിറ്റ് ലൈറ്റ് ക്ലസ്റ്ററുകൾ ഇടംപിടിച്ചിരിക്കുന്നു. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഹെഡ്‌ലൈറ്റിന് അരികിൽ സമാന്തര വരിയിലായി പ്രവർത്തിക്കുന്നു. ഇതിൽ ഇൻഡിക്കേറ്ററുകളും കാണാം. ഹെഡ്‌ലാമ്പുകൾക്കിടയിൽ ഇരിക്കുന്ന വലിയ മെഷ്-പാറ്റേൺ ക്രെസ്റ്റ് ഗ്രില്ലാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഇതിൽ നമ്പർ പ്ലേറ്റും നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ടെയിൽ ലൈറ്റുകളും സമാനമാണ്. സ്പ്ലിറ്റ് യൂണിറ്റുകളുടെ അകത്തെ അരികുകളിൽ പ്രവർത്തിക്കുന്ന നേർത്ത സ്ട്രിപ്പുകളാണ് പിന്നിലെ ഇൻഡിക്കേറ്ററുകൾ. മറ്റ് സ്റ്റൈലിംഗുകളിലേക്ക് നോക്കുമ്പോൾ ബൂട്ട്-ലിഡിന്റെ അഗ്രത്തിലേക്ക് ഒഴുകുന്ന മേൽക്കൂര നാല് ഡോറുകളുള്ള കൂപ്പെ ശൈലി കൂടുതൽ വ്യക്തമാക്കുന്നു.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ബെൽറ്റ്ലൈൻ കാറിന്റെ നീളം കൃത്യമായി വിശദീകരിക്കുന്നു. ഇത് വാഹനത്തിന്റെ അഴകിനെ എടുത്തുകാണിക്കുന്നതിൽ വളരെ പ്രാധാന്യമർഹിക്കുന്നു. വിൻഡോ ഫ്രെയിമുകൾ, ലോവർ ഡോർ പാനലുകൾ, ഫെൻഡർ വെന്റുകൾ, റിയർ ബമ്പർ എന്നിവ ഉൾപ്പെടെ ധാരാളം ക്രോം ഘടകങ്ങളും ആഢംബര സെഡാനിൽ കാണാൻ സാധിക്കും. മറ്റൊരു രസകരമായ ഡിസൈൻ ഘടകം ഇന്റഗ്രേറ്റഡ് സ്‌പോയിലറാണ്. അത് പിന്നിലുടനീളം വ്യാപിച്ചു കിടക്കുന്നു.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

GV80 എസ്‌യുവിക്ക് സമാനമാണ് G80-യുടെ ക്യാബിനും. പുതിയ ഡ്യുവൽ-സ്‌പോക്ക് സ്റ്റിയറിംഗിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോർഡിന് മുകളിൽ ഇരിക്കുന്ന 14.5 ഇഞ്ച് വലിയ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേയും അകത്തളത്തെ പ്രീമിയം ഘടകങ്ങളുടെ തുടക്കം മാത്രമാണ്.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

സെന്റർ കൺസോളിലെ റോട്ടറി സെലക്ടർ വഴിയാണ് ഗിയർ ഷിഫ്റ്റിംഗ്. കൂടാതെ ക്യാബിൻ മുഴുവൻ ലെതർ, വുഡ് ബ്രൈറ്റ് വർക്ക് എന്നിവയുടെ മിശ്രിതത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

Most Read: വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ഡ്രൈവറുടെ ഡ്രൈവിംഗ് ശൈലി, ആക്റ്റീവ് ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് ബ്രേക്കിംഗ്, റിമോട്ട് പാർക്കിംഗ് എന്നിവ പൊരുത്തപ്പെടാൻ കഴിയുന്ന പറയപ്പെടുന്ന സജീവ ക്രൂയിസ് നിയന്ത്രണം ഉൾപ്പെടെ ധാരാളം സാങ്കേതികതകളോടെയാണ് ജെനസിസ് പുതിയ G80 സെഡാൻ പൂർത്തിയാക്കിയിരിക്കുന്നത്.

Most Read: ഉത്പാദനത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വാഹനമായി ഫോക്സ്‍വാഗൺ ട്രാൻസ്പോർട്ടർ

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ഒരു ജോടി പെട്രോൾ എഞ്ചിനുകളും ഒരൊറ്റ ഡീസൽ യൂണിറ്റുമാണ് പുതിയ G80-യിൽ വാഗ്‌ദാനം ചെയ്യുന്നത്. പെട്രോൾ ശ്രേണിയിൽ 2.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റ്, 3.5 ലിറ്റർ ടർബോചാർജ്‌ഡ് V6 യൂണിറ്റും ഉൾപ്പെടുന്നു. പിൻവീൽ ഡ്രൈവോ ഫോർ വീൽ ഡ്രൈവോ ആയിരിക്കും വാഹനത്തിൽ ഉൾപ്പെടുക.

Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ജെനസിസ് ആഢംബര ബ്രാൻഡിനെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഈ ബോഡി ശൈലി എത്രത്തോളം ജനപ്രിയമാകുമെന്ന് കണക്കിലെടുത്ത് എസ്‌യുവിയും അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കും.

ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

ഈ വർഷം ആദ്യമാണ് ഏറ്റവും പുതിയ GV80 എസ്‌യുവിയെയും ജെനസിസ് അവതരിപ്പിക്കുന്നത്. സമീപഭാവിയിൽ ഒരു ചെറിയ GV70 പുറത്തിറക്കാനും പദ്ധതിയുണ്ട്. ഇവയിൽ ഏതാണ് ഇന്ത്യൻ വിപണിയിലെ ആദ്യത്തെ മോഡലാകുന്നത് എന്ന് കണ്ടറിയണം. എന്നാൽ അടുത്ത വര്‍ഷമോ അതിനുശേഷമോ ആയിരിക്കും ജെനസിസ് ബ്രാന്‍ഡ് ഇന്ത്യയിലെത്തുന്നത്.

Most Read Articles

Malayalam
English summary
Genesis revealed the new G80 sedan ahead of launch. Read in Malayalam
Story first published: Tuesday, March 31, 2020, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X