പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

എംജി ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ തന്നെ വിപണിയിൽ എത്തുമെന്ന് സ്ഥിരീകരിച്ച് എം‌ജി മോട്ടോർ ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വാഹന ഉത്പാദനവും വിൽപ്പനയും തടസപ്പെട്ടിരിക്കുകയാണെങ്കിലും വാഹനത്തെ വിപണിയിൽ എത്തിക്കാൻ ഇത് തടസമാകില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്.

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ഇന്ത്യയിലെ ഉത്സവ സീസണിൽ അതായത് ദീപാവലി സമയമായ നവംബറിൽ തന്നെ ഗ്ലോസ്റ്ററിനെ വിൽപ്പനക്ക് എത്തിക്കുന്നതാണ് അഭികാമ്യമെന്ന് കമ്പനി മനസിലാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ ഘട്ടത്തിൽ ഇന്ത്യൻ വിപണി ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തുന്ന സമയം കൂടിയാണ്.

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന് ഹെക്‌ടറിലൂടെ മികച്ച തുടക്കമാണ് ആഭ്യന്തര വിപണിയിൽ നിന്നും ലഭിച്ചത്. പിന്നീട് രണ്ടാമത്തെ മോഡലായി EZ ഇവി എത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചതും ശ്രദ്ധേയമായി. ജൂണിൽ ഹെക്‌ടർ പ്ലസും വിൽപ്പനക്ക് എത്തും.

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ഫുൾ-സൈസ് ആഢംബര എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവെക്കുന്ന ഗ്ലോസ്റ്റർ ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് രാജ്യത്ത് പ്രദർശിപ്പിച്ചത്. ടൊയോട്ട ലാൻഡ് ക്രൂയിസർ LC200 മോഡലിനേക്കാൾ നീളമുള്ളതാണ് ഗ്ലോസ്റ്റർ.

MOST READ: കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ് എസ്‌യുവി

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ചൈനീസ് വിപണിയിലുള്ള മാക്‌സസ് D90 അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലോസ്റ്റർ. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.

MOST READ: ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്രുറാസ് G4 എന്നീ ലാഡർ-ഫ്രെയിം എസ്‌യുവികളുംമായി ഏറ്റുമുട്ടും. 45 ലക്ഷം രൂപയായിരിക്കും എസ്‌യുവിയുടെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ഏഴ് യാത്രക്കാർക്കും ധാരാളം ഇടംനൽകുന്ന ഒരു വലിയ ക്യാബിൻ ഗ്ലോസ്റ്റർ അവതരിപ്പിക്കും. എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്സ്ക്രീൻ, ജെസ്റ്റർ നിയന്ത്രിത ടെയിൽഗേറ്റ്, ത്രീ-സോൺ എയർ കണ്ടീഷനിംഗ് എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്.

MOST READ: ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന മോഡലിൽ ഇലക്ട്രിക്കലായി പ്രവർത്തിക്കുന്ന പിൻ ഡോറുകളും സവിശേഷമായ ഉൾപ്പെടുത്തലായിരിക്കും.

പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

ഇന്ത്യൻ വിപണിയിൽ എം‌ജി സ്വന്തമായി വികസിപ്പിച്ചെടുത്ത 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാകും ഗ്ലോസ്റ്ററിൽ ഇടംപിടിക്കുക. ഇത് 218 bhp കരുത്തും 480 Nm torque ഉം ഉത്പാദിപ്പിക്കും. എന്നിരുന്നാലും വലിയ എസ്‌യുവി തുടക്കത്തിൽ ഒരു മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കൂ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് പിന്നീടുള്ള തീയതിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Gloster SUV will launch on November MG Motor confirmed . Read in Malayalam
Story first published: Saturday, April 18, 2020, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X