GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

ഈ വർഷം ആദ്യം, ഹമ്മർ നെയിംപ്ലേറ്റ് ഒരു പൂർണ്ണ ഇലക്ട്രിക് ട്രക്കിന്റെ രൂപത്തിൽ പുനരുജ്ജീവിപ്പിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് GMC വാഹന ലോകത്തെ മുഴുവനും അത്ഭുതപ്പെടുത്തിയിരുന്നു.

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ് അവതരിപ്പിക്കുന്ന ഒരു സൂപ്പർ ബൗൾ ടീസറും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. മെയ് 20 -ന് ഹമ്മർ ഇവി പ്രദർശിപ്പിക്കാൻ GMC ഒരുങ്ങിയിരുന്നു, എന്നാൽ തൽക്കാലത്തേക്ക് പരിപാടി നിർമ്മാതാക്കൾ മാറ്റി വയ്ച്ചിരിക്കുകയാണ്.

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

അമേരിക്കൻ വാഹന നിർമ്മാതാക്കൾ പുതുക്കിയ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ വാഹനത്തിന്റെ വികസന പ്രവർത്തനങ്ങൾ ട്രാക്കിൽ തന്നെ തടസ്സമില്ലാതെ തുടരും എന്ന് കമ്പനി ഉറപ്പുനൽകി.

MOST READ: ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

ഈ പ്രസ്താവനയനുസരിച്ച്, ഹമ്മറിന്റെ നിർമ്മാണവും ഷെഡ്യൂൾ അനുസരിച്ച് ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കൂടാതെ കാർ അടുത്ത വർഷം ശരത്കാലത്തോടെ നോർത്ത് അമേരിക്കൻ ഡീലർഷിപ്പുകളിൽ എത്തും എന്നും പ്രതീക്ഷിക്കുന്നു.

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

വരാനിരിക്കുന്ന ഹമ്മർ ഇവി ലോകത്തിലെ ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായിരിക്കും. പരമാവധി 1000 കുതിരകളുടെ കരുത്തും 15,000 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും എന്നാണ് GMC അവകാശപ്പെടുന്നത്.

MOST READ: താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

വെറും 3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 96 കിലോമീറ്റർ വേഗത കൈവരിക്കാൻ വരാനിരിക്കുന്ന ഹമ്മർ ഇവിയെ ഈ പവർ ഔട്ടപുട്ട് സഹായിക്കും.

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

കഴിഞ്ഞ മാസം, ബ്രാൻഡിന്റെ ഇവി ദിനത്തിൽ, നിർമ്മാതാക്കളുടെ വാറൻ, മിഷിഗൺ നിർമ്മാണശാലയിൽ വരാനിരിക്കുന്ന ഹമ്മർ പിക്കപ്പ് ഇവി പരിശോധിക്കാൻ GM മാധ്യമ പ്രവർത്തകർക്ക് ഒരു അവസരം നൽകിയിരുന്നു. ഭീമാകാരമായ 23 ഇഞ്ച് ഓൾ-ടെറൈൻ ടയറുകളാണ് ഇവിക്ക് കമ്പനി നൽകിയിരിക്കുന്നത്.

MOST READ: യുഎസിൽ കുട്ടിപ്പട്ടാളം കട്ടത് 1.1 മില്യൺ ഡോളർ വിലമതിക്കുന്ന 46 കാറുകൾ

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

വാഹനതത്തിന് ടോ-ഹുക്കുകൾ ലഭിക്കുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നീക്കംചെയ്യാവുന്ന റൂഫ് പാനലുകൾ പിക്കപ്പിൽ ഉൾക്കൊള്ളുന്നു, കൂടാതെ ക്യാബിനുള്ളിൽ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു.

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

മുമ്പ്‌, ഹമ്മർ‌ ഇവിയിൽ GMC ബാഡ്‌ജുകൾ‌ കാണുമെന്നും, വാഹനത്തിൽ 350 കിലോവാട്ട് വരെ ഫാസ്റ്റ് ചാർ‌ജിംഗ് ശേഷിയുള്ള 800 വോൾട്ട് ബാറ്ററി പായ്ക്കുകളാവും ഉപയോഗിക്കുന്നതെന്നും വിവരങ്ങൾ ലഭിച്ചിരുന്നു. വെറും 10 മിനിറ്റ് ചാർജിൽ 160 കിലോമീറ്റർ ​​മൈലേജ് വാഗ്ദാനം ചെയ്യാൻ പ്ലാറ്റ്‌ഫോമിന് കഴിയുമെന്ന് ജനറൽ മോട്ടോർസ് സ്ഥിരീകരിച്ചു.

MOST READ: ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

മിഷിഗനിലെ ജനറൽ മോട്ടോർസിന്റെ ഡിട്രോയിറ്റ്-ഹാംട്രാംക് അസംബ്ലി പ്ലാന്റിലാവും ഹമ്മർ ഇവി നിർമ്മിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു.

GMC ഹമ്മർ ഇവിയുടെ അവതരണം വൈകും

വരാനിരിക്കുന്ന കാഡിലാക് എസ്‌കലേഡ് ഇവി, ക്രൂയിസ് ഒറിജിൻ ഓട്ടോണോമസ് വാഹനം എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഈ ഉത്പാദനകേന്ദ്രം നിലവിൽ റീടൂൾ ചെയ്യുന്നു. വിപണിയിൽ എത്തികഴിഞ്ഞാൽ ടെസ്‌ല സൈബർട്രക്ക്, റിവിയൻ R1T എന്നിവയുമായി ഹമ്മർ ഇവി മത്സരിക്കും.

Most Read Articles

Malayalam
English summary
GMC Hummer EV debut will be indefinitely delayed. Read in Malayalam.
Story first published: Monday, May 4, 2020, 2:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X