ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും

വാഹന പ്രേമികൾക്ക് സുപരിചിതമായ പേരാണ് ഹമ്മർ. കാലത്തിനൊത്ത് ഇലക്ട്രിക്കിലേക്ക് ചേക്കേറിയെങ്കിലും തങ്ങളുടെ മോഡലുകളെ എല്ലാവിധത്തിലും ആധുനികമാക്കാൻ ജി‌എം‌സി ശ്രമിച്ചിട്ടുണ്ട്.

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

പൂർണമായും ഇലക്ട്രിക് എന്നതിനപ്പുറം വിപുലമായ ഡ്രൈവർ സഹായ സംവിധാനങ്ങളപം കണക്റ്റിവിറ്റി സവിശേഷതകളും ഹമ്മർ ഇലക്ട്രിക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുൻകൂട്ടി ക്രമീകരിച്ച ഡ്രൈവ് മോഡുകൾ അല്ലെങ്കിൽ 13.4 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നത് ശ്രദ്ധേയമാണ്.

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

അത് വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ചെറിയ വീഡിയോയിൽ ജിഎംസി അതിന്റെ പുതിയ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുന്നു.

MOST READ: ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അംഗീകരാരം നല്‍കി സര്‍ക്കാര്‍

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

രസകരമായ സംഭവം എന്തെന്നുവെച്ചാൽ ജി‌എം‌സി ഹമ്മർ ഇവി ഫസ്റ്റ് ലെവൽ ഓട്ടോണമസ് സാങ്കേതികവിദ്യയെക്കാൾ ഒരുപടി മുന്നിലാണ് എന്നതാണ്. ഇത് അടിസ്ഥാനപരമായി ഒരു നൂതന ക്രൂയിസ് കൺട്രോൾ ടെക്നോളജിയാണ്.

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

ഒരേ പാതയിലുള്ള വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ ദൂരം നിലനിർത്തുകയും ബ്രേക്കുകൾ സ്വന്തമായി പ്രയോഗിക്കാനും ഈ ടെക്നോളജിക്ക് സാധിക്കും. ഈ സവിശേഷതകൾ‌ക്ക് പുറമേ ഹമ്മർ‌ ഇവി ലൈൻ മാറ്റുന്നതും അതിന്റെ പാതയിലെ ഒരു പിക്ക് അപ്പ് ട്രക്കിനെ മറികടക്കുന്നതായും വീഡിയോ പറഞ്ഞുവെക്കുന്നു.

MOST READ: ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

ഈ എല്ലാ സവിശേഷതകളും തീർച്ചയായും ഓൾഡ്-സ്‌കൂൾ ബ്രാൻഡായി കണക്കാക്കപ്പെട്ടിരുന്ന ഹമ്മറിന് ആധുനികതയുടെയും പ്രത്യേകതകളുടെയും ഒരു അർത്ഥം നൽകുന്നു. ഇവയ്ക്ക് ഒക്കെ പുറമെ വാഹനം സ്ലൈഡ് ചെയ്യുന്നതിന് നാല് വീലുകൾക്കും 10 ഡിഗ്രിയിൽ തിരിയാൻ കഴിയുന്ന ക്രാബ് മോഡും കമ്പനി ഒരുക്കുന്നുണ്ട്.

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

ജി‌എം‌സിയുടെ അടുത്ത തലമുറ അൾട്ടിയം പ്രൊപ്പൽ‌ഷൻ സാങ്കേതികവിദ്യയും അൾട്ടിയം ബാറ്ററികളുമാണ് ഹമ്മർ ഇവിയെ നയിക്കുന്നത്. മൂന്ന് ഇലക്ട്രിക് മോട്ടോറുകളും വാഹനത്തിൽ ഉണ്ടാകും. ഇത് മൊത്തം 1,000 bhp കരുത്തും 16,000 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് പിയാജിയോ

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

ഒറ്റ ചാർജിൽ 560 കിലോമീറ്ററിലധികം മൈലേജാണ് ഹമ്മർ ഇവിക്ക് ഉള്ളതെന്ന് ജിഎംസി അവകാശപ്പെടുന്നുണ്ട്. ചാർജ് ചെയ്യുമ്പോൾ അതിന്റെ സർക്യൂട്ടറി പാരലൽ സീരീസിലേക്ക് മാറ്റാനുള്ള സാങ്കേതികവിദ്യ ബാറ്ററികളിലുണ്ട്. ഇത് 350 കിലോവാട്ട് ഫാസ്റ്റ് ചാർജിംഗ് മെഷീനുകളുമായാണ് പൊരുത്തപ്പെടുന്നത്.

ഹമ്മർ ഇലക്‌ട്രിക്കിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും; വീഡിയോ

വെറും 10 മിനിറ്റ് ചാർജിംഗിൽ 160 കിലോമീറ്റർ മൈലേജും വാഹനം നൽകുന്നു. കൂടാതെ ഹമ്മർ ഇവിയിൽ ഒരു പ്രത്യേക 'വാട്ട്സ്-ടു-ഫ്രീഡം' പ്രോഗ്രാമും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
GMC Introducing New Autonomous Driving Technology In Hummer EV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X