അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഭാവി ഇലക്ട്രിക് വാഹനങ്ങളിൽ മേധാവിത്വം കൈവരിക്കാനുള്ള ലക്ഷ്യത്തോടെ ജനറൽ മോട്ടോർസ് ഉടൻ തന്നെ നിരവധി പുതുതലമുറ-ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഒക്ടോബർ 20 -ന് സമാരംഭിക്കാനിരിക്കുന്ന പുതിയ ഹമ്മർ ഇവി ഇതിലൊന്നാണ്. അമേരിക്കൻ ടിവി സീരീസായ ‘ദി വോയ്‌സ്', 2020 മേജർ ലീഗ് ബേസ്ബോൾ (MLB) വേൾഡ് സീരീസ് തുടങ്ങി വിവിധ പ്രമുഖ മാധ്യമങ്ങളിൽ GMC ഹമ്മർ ഇവി അരങ്ങേറും.

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

2010 മുതൽ ‘ഹമ്മർ' നെയിംപ്ലേറ്റ് വിപണിയിൽ ഉണ്ടായിരുന്നില്ല. ജനറൽ മോട്ടോർസ് ബ്രാൻഡ് വിൽക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഡീലുകൾ ഫലവത്തായില്ല.

MOST READ: പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

യഥാർത്ഥ ഹമ്മർ ഒരിക്കലും മടങ്ങിവരില്ലെങ്കിലും, GM അതിന്റെ പുതിയ ഇലക്ട്രിക് പിക്കപ്പ് ട്രക്കിനും എസ്‌യുവിക്കും ഈ നെയിംപ്ലേറ്റ് ഉപയോഗിക്കും. ട്രക്കുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ജനറൽ മോട്ടോർസിന്റെ GMC ബ്രാൻഡിന് കീഴിൽ ഇവ വിൽപ്പനയ്ക്കെത്തും.

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

യഥാർഥ ഹമ്മറിനെപ്പോലെ, ഹമ്മർ ഇവിക്കും പരുക്കൻ ബോക്‌സി ഡിസൈൻ ലഭിക്കും. പ്രധാന സവിശേഷതകളിൽ ഒരു ഹ്രസ്വ ബോണറ്റ്, കുത്തനെയുള്ള റാക്ക്ഡ് വിൻഡ്ഷീൽഡ്, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, നോബി ടയറുകൾ എന്നിവ ഉൾപ്പെടുന്നു. അതുല്യമായ ഓപ്പൺ എയർ ഡിസൈനാണ് ഇതിലുള്ളത്, അതിൽ റൂഫ് പാനലുകളും മുൻവശത്തെ T-ബാറും എളുപ്പത്തിൽ നീക്കംചെയ്യാം.

MOST READ: കരുത്തുറ്റ പെർഫോമെൻസ് അപ്ഗ്രേഡുകളുമായി പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ്

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഒരു കൺവേർട്ടിബിൾ അനുഭവത്തിന് സമാനമായിരിക്കുമിത്. വൈൽഡ്, ഓപ്പൺ എയർ ഡിസൈൻ ഉപയോക്താക്കളെ അതിൻറെ യഥാർത്ഥ രൂപത്തിൽ മികച്ച ഔട്ട്‌ഡോർ അനുഭവിക്കാൻ അനുവദിക്കും. ഇത് ആകാശത്തിന്റെ പനോരമിക് കാഴ്ചകൾ പ്രാപ്തമാക്കും, ഒരു സാധാരണ സൺറൂഫ് ഉപയോഗിച്ച് ഇത് നേടാൻ പ്രയാസമാണ്.

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

GM സ്വന്തമായി‌ വികസിപ്പിച്ച നൂതന അൾ‌ട്ടിയം ബാറ്ററികളായിരിക്കും ഹമ്മർ‌ ഇവി പവർ ചെയ്യുന്നത്. അൾട്ടിയം ബാറ്ററികൾ വ്യവസായത്തിലെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്, കാരണം അവ ബാറ്ററി സെല്ലുകളെ ലംബമായോ തിരശ്ചീനമായോ അടുക്കി വയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്നു. വാഹനത്തിന്റെ രൂപകൽപ്പനയ്ക്ക് അനുസൃതമായി കാര്യക്ഷമമായ സ്ഥല വിനിയോഗവും കസ്റ്റമൈസേഷനും ഇത് അനുവദിക്കുന്നു.

MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഹമ്മർ ഇവിയുടെ പവർട്രെയിനിന് 1000 bhp പരമാവധി കരുത്തും 15,590 Nm പരമാവധി torque -ഉം സൃഷ്ടിക്കാൻ കഴിയുമെന്ന് GM വെളിപ്പെടുത്തി. ഇത് സൂപ്പർ ഫാസ്റ്റ് ആക്സിലറേഷൻ വാഗ്ദാനം ചെയ്യും, വെറും 3.0 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 96.5 കിലോമീറ്റർ കൈവരിക്കാൻ വാഹനത്തിന് കഴിയും.

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഈ സമയത്ത് കൃത്യമായ ബാറ്ററി സവിശേഷതകൾ ലഭ്യമല്ലെങ്കിലും, 50 മുതൽ 200 കിലോവാട്ട് വരെ ശേഷിയുള്ള അൾട്ടിയം ബാറ്ററികൾ ലഭ്യമാകുമെന്ന് GM നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ബാറ്ററികളുടെ കണക്കാക്കിയ ശ്രേണി/മൈലേജ് 640 കിലോമീറ്റർ വരെയാണ്. അൾട്ടിയം ബാറ്ററികൾ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുമായി വരും.

MOST READ: ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബൈക്ക് മോഡലുകളിലേക്കും എത്തിക്കാൻ സുസുക്കി

അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

വ്യവസായത്തിലെ ആദ്യ സവിശേഷതയായ ക്രാബ് മോഡ് ആയിരിക്കും ഹമ്മർ ഇവിയുടെ പ്രത്യേകത, അത് വാഹനത്തെ ഡയഗണലായി നീക്കാൻ അനുവദിക്കുന്നു. ഫീച്ചർ സജീവമാക്കി കഴിഞ്ഞാൽൽ, നാല് ടയറുകളും ഒരേ ദിശയിലേക്ക് നീങ്ങുന്നു, ഇത് ഡയഗണൽ ചലനം അനുവദിക്കുന്നു. ഓഫ്-റോഡ് പരിതസ്ഥിതിയിൽ ഈ സവിശേഷത ഉപയോഗപ്രദമാകും.

Most Read Articles

Malayalam
English summary
GMC Released Second Teaser Video Of Hummer EV Before Launch. Read in Malayalam.
Story first published: Monday, October 12, 2020, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X