ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പെട്രോള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള സംവിധാനത്തിന് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള നീക്കത്തിന് അനുമതി നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ ഇന്ധനങ്ങള്‍ ജങ്ങള്‍ക്ക് ഹോം ഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പെട്രോളും ഡീസലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയും അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക.

MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

2018 -ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡീസലിന്റെ ഹോം ഡെലിവറി ആരംഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളക്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വന്‍ ഇടിവാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏപ്രിലില്‍ 70 ശതമാനം വരെ കുറഞ്ഞിരുന്നു.

MOST READ: ടി-റോക്ക് മുഴുവന്‍ യൂണിറ്റും വിറ്റഴിച്ച് ഫോക്‌സ്‌വാഗണ്‍

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പെട്രോളിനുള്ള ആവശ്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനത്തില്‍ താഴെയാണ്. ഡീസല്‍ ഉപഭോഗം 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സിഎന്‍ജി, എല്‍എന്‍ജി, പിഎന്‍ജി എന്നിവയുള്‍പ്പെടെ എല്ലാത്തരം ഇന്ധനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനായി ഉടന്‍ തന്നെ ഇന്ധന സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും പെട്രോളിയം മന്ത്രി സൂചന നല്‍കി.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് റെപോസ് എനര്‍ജിയും വീട്ടു പടിക്കല്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Government Plans Soon Allow Home Delivery Of Petrol, CNG. Read in Malayalam.
Story first published: Tuesday, June 2, 2020, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X