Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍
2017 ഡിസംബര്‍ 1 -ന് മുമ്പ് വിറ്റ പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

2021 ഏപ്രില്‍ 1 മുതല്‍ പുതിയ മൂന്നാം കക്ഷി വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിയമങ്ങള്‍ 2021 -ല്‍ പ്രാബല്യത്തില്‍ വരും.

2017 ഡിസംബര്‍ 1-ന് മുമ്പ് വില്‍ക്കുന്ന പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിന് 2020 സെപ്റ്റംബര്‍ 1 -ന് അറിയിച്ച ഡ്രാഫ്റ്റ് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു.
MOST READ: സെപ്റ്റംബറിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി റെനോ

ഇലക്ട്രോണിക് ടോള്‍ ശേഖരണം വേഗത്തില്‍ സ്വീകരിക്കുന്നതിന്, 2021 ജനുവരി 1 മുതല്‍ നാല് ചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കും. 2017 ഡിസംബര്‍ 1-ന് മുമ്പ് വിറ്റ നാല് ചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.

നിയമങ്ങള്‍ ഭേദഗതി ചെയ്ത ശേഷം, ഫാസ്ടാഗ് ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ചലാന്‍ അടയ്ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ടോള്‍ ചാര്‍ജുകള്‍ സ്വപ്രേരിതമായി കുറയ്ക്കുന്നതിന് 2017 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന നാല് ചക്രവാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിക്കുന്നത് നേരത്തെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

2021 ഏപ്രില്‍ 1 മുതല്‍ പുതിയ മൂന്നാം കക്ഷി വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ഫോം 51 (ഇന്‍ഷുറന്‍സിന്റെ സര്‍ട്ടിഫിക്കറ്റ്), ഫാസ്ടാഗ് ഐഡിയുടെ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയിട്ടുണ്ട്.
MOST READ: എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

ടോളില്‍ ഇളവുകള്‍ വേണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.

ടോള്‍ നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഫാസ്ടാഗ് 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്ക് അനുവദിക്കുന്ന ടോള്‍ നിരക്കിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഫാസ്ടാഗ് ഉപയോഗിക്കണമെന്നാണ് വിജ്ഞാപന വ്യക്തമാക്കിയിരിക്കുന്നത്.
MOST READ: V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

ഡിജിറ്റല്‍ രീതിയിലുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്കുള്ള ഇളവും തദ്ദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങളുമെല്ലാം വാഹനത്തില്‍ പതിച്ച ഫാസ്ടാഗ് മുഖേന മാത്രമാവും ലഭിക്കുക.