ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രാലയം സെപ്റ്റംബര്‍ 23 -ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

FAME II പദ്ധതി പ്രകാരം അംഗീകൃതമായ എല്ലാ ഇലക്ട്രിക് ടു, ത്രീ, ഫോര്‍ വീലറുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളുടെ സാധുത വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് മാസത്തേക്കായിരിക്കും നീട്ടിനല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

വിപുലീകരണത്തിന്റെ സാധുത 2020 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2020 ഡിസംബര്‍ 31 -വരെയാകും കലാവധിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങളുടെ FAME II അംഗീകാരം പിന്നീട് വീണ്ടും മൂല്യനിര്‍ണ്ണയം ചെയ്യേണ്ടതുണ്ട്.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് FAME II സബ്‌സിഡികള്‍ പ്രകാരം നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിലകൊള്ളും. അവയ്ക്ക് പരിമിതമായ സമയപരിധിയുടെ അവസാനത്തില്‍ വീണ്ടും അംഗീകാരം നല്‍കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്താമാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഈ വകുപ്പ് FAME II പദ്ധതി പ്രകാരം അംഗീകരിച്ച എല്ലാ വാഹന മോഡലുകള്‍ക്കും (e-2W, e-3W, e-4W) സര്‍ട്ടിഫിക്കറ്റുകളുടെ സാധുത മൂന്ന് മാസ കാലത്തേക്ക് നീട്ടിയിട്ടുണ്ടെന്ന് അറിയിക്കുന്നു. മൂന്ന് മാസം, അതായത്, 2020 ഒക്ടോബര്‍ 01 മുതല്‍ ഡിസംബര്‍ 31 വരെ. കൂടാതെ, ഈ വാഹന മോഡലുകളെല്ലാം 2020 ഡിസംബര്‍ 31-നോ അതിനുമുമ്പോ വീണ്ടും സാധൂകരിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

MOST READ: സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഈ വര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ ഇവി നയം പുറത്തിറക്കിയിരുന്നു. ഈ നയത്തെ പ്രശംസിച്ച് നിരവധി വ്യവസായ താരങ്ങളും വിദഗ്ധരും പിന്നീട് രംഗത്തെത്തിയിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹി ഇവി നയപ്രകാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, ഇലക്ട്രിക് ഓട്ടോകള്‍, ഇ-റിക്ഷകള്‍ എന്നിവയ്ക്ക് 30,000 രൂപ വരെയും ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയും പ്രോത്സാഹനം പ്രഖ്യാപിച്ചു.

MOST READ: പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

പുതിയ ഇലക്ട്രിക് വാഹന നയം നടപ്പിലാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ഡല്‍ഹി സര്‍ക്കാര്‍ ഇവി സെല്‍ സ്ഥാപിക്കുമെന്ന് ആം ആദ്മി മേധാവി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഒരു വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ 100 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും ഈ നയത്തില്‍ ഉള്‍പ്പെടുന്നു. ഈ നയത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുത്.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഈ പുതിയ ഇവി പോളിസി മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനുശേഷം പോളിസിയുടെ സമാപനം സര്‍ക്കാര്‍ അവലോകനം ചെയ്യും. ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME II പോളിസിക്ക് മുകളിലായിരിക്കും.

Source: Express Drives

Most Read Articles

Malayalam
English summary
Govt Planning To Extends Validity of FAME II Certification For All Approved Electric Vehicles. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X