ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

പുതിയ ഹവാൽ എസ്‌യുവിയുടെ ഡിസൈൻ രേഖാചിത്രങ്ങൾ മാതൃ കമ്പനിയായ ഗ്രേറ്റ് വോൾ മോട്ടോർ (GWM) അടുത്തിടെ വെളിപ്പെടുത്തി. ലാൻഡ് റോവറിൽ മുമ്പ് ഡിസൈൻ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ബ്രാൻഡിന്റെ നിലവിലെ വൈസ് പ്രസിഡന്റും ആഗോള ഡിസൈൻ ഡയറക്ടറുമായ ഫിൽ സിമ്മൺസ് ആണ് ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്.

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

വൃത്താകൃതിയിലുള്ള അരികുകളാണെങ്കിലും പുതിയ എസ്‌യുവിക്ക് മൊത്തത്തിലുള്ള ബോക്‌സി ഡിസൈൻ നിലനിൽക്കുന്നു എന്ന് സ്കെച്ചുകളിൽ നിന്ന് നമുക്ക് കാണാൻ കഴിയും. ഉയർന്ന മുൻവശം, വലിയ ഗ്രില്ല് അടങ്ങുന്ന സെന്റർ സ്റ്റേജും റൗണ്ട് ഹെഡ്ലൈറ്റും എസ്‌യുവിയ്ക്ക് ചെറുതായി ഒരു റെട്രോ ലുക്ക് നൽകുന്നു.

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

വശങ്ങളിൽ കനത്ത ഫ്ലെയർഡ് ഫെൻഡറുകൾ ഉണ്ട്, അത് മോഡലിന് ഒരു മസ്കുലാർ രൂപഭാവം നൽകുന്നു. മുൻവശം പോലെ, പിൻഭാഗവും തികച്ചും വടിവുറ്റതാണ്, 'L' ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകളും ടെയിൽ‌ഗേറ്റിലെ ഷാർപ്പ് ക്രീസും ഡിസൈൻ‌ രസകരമാക്കുന്നു. വാഹനത്തിന് ചുറ്റും ബോഡി ക്ലാഡിംഗും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

ഈ പുതിയ എസ്‌യുവി ഹവാലിന്റെ H-സീരീസിന്റെയോ F-സീരീസ് എസ്‌യുവികളുടെയോ ഭാഗമാകില്ലെന്നും ഇത് ഒരു സ്വതന്ത്ര മോഡലായിരിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. എന്നിരുന്നാലും, വലിയ ഗ്രില്ല്, റൗണ്ട് ഹെഡ്ലൈറ്റുകൾ, മൊത്തത്തിലുള്ള സ്ക്വയർ-ഓഫ് ഡിസൈൻ എന്നിവ നോക്കുമ്പോൾ, ഹവാൽ H5 -മായി താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്.

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

എസ്‌യുവിയുടെ എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകളെക്കുറിച്ചോ മറ്റ് മെക്കാനിക്കൽ ഘടകങ്ങളെക്കുറിച്ചോ വിശദാംശങ്ങളൊന്നും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

MOST READ: ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

ഈ മോഡലിനെ ചൈനയിൽ പലതവണ വാഹനം പരീക്ഷയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനോടുകൂടിയ ഇന്റീരിയർ രൂപഘടന ടെസ്റ്റ് മ്യൂളുകളിൽ കണ്ടിരുന്നു.

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

എന്നിരുന്നാലും, പൂർത്തിയായ ഉൽപ്പന്നം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഈ വർഷം രണ്ടാം പകുതിയിൽ പുതിയ എസ്‌യുവി അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിക്കും.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

ഇനി ഈ നിർമ്മാതാക്കളെക്കുറിച്ച് അറിയാത്തവർക്കായി, ഗ്രേറ്റ് വോൾ മോട്ടോർ ചൈനയിലെ ഏറ്റവും വലിയ എസ്‌യുവിയും പിക്കപ്പ് നിർമ്മാതാവുമാണ്.

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

കൂടാതെ ഹവാൽ, വെയ്, ഓറ, ഗ്രേറ്റ് വോൾ പിക്കപ്പ് എന്നിവ ഉൾപ്പെടുന്ന നാല് ബ്രാൻഡുകൾ കമ്പനിയുടെ സ്വന്തമാണ്. ഈ വർഷം ജനുവരിയിൽ ഹവാൽ ബ്രാൻഡുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതി GWM പ്രഖ്യാപിച്ചിരുന്നു.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

മഹാരാഷ്ട്രയിലെ തലേഗാവിലെ GM -ന്റെ പ്ലാന്റ് ഏറ്റെടുക്കുന്നതിന് നിർമ്മാതാക്കൾ ഇതിനകം തന്നെ ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

കൂടാതെ, 2020 ഓട്ടോ എക്‌സ്‌പോയിൽ ഹവൽ H9, F7, F7 X, H കൺസെപ്റ്റ്, F5, വിഷൻ 2025 കൺസെപ്റ്റ്, GWM R1 ഇലക്ട്രിക് കാർ എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ GWM പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Great Wall Motor Reveals Design Sketches Of New Haval SUV. Read in Malayalam.
Story first published: Saturday, May 30, 2020, 20:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X