400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

ഓട്ടോ എക്‌സ്‌പോ 2020 -ലെ ഗ്രേറ്റ് വാൾ മോട്ടോർസിന്റെ (GWM) സ്റ്റാളിലെ ഇവി സ്റ്റാറായിരുന്നു R1. എൻട്രി വേരിയന്റിന് 300 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഇവി ആയിട്ടാണ് ഇത് ആഗോളതലത്തിൽ അരങ്ങേറിയത്.

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

ഇപ്പോൾ, GWM -ന്റെ ഇവി ഡിവിഷൻ നിലവിൽ ഓറ R2 എന്ന് വിളിക്കപ്പെടുന്ന തങ്ങളുടെ മൂന്നാമത്തെയും ഏറ്റവും പുതിയ ഉൽപ്പന്നവും പ്രദർശിപ്പിച്ചിരിക്കുകയാണ്.

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

R2 ഇവി കമ്പനി ഇതുവരെ പുറത്തിറക്കാത്തതിനാൽ വാഹനത്തിന്റെ മെക്കാനിക്കൽ വിശദാംശങ്ങൾ ഇപ്പോഴും വിരളമാണ്. ജൂലൈയിൽ ഇവി ചൈനയിൽ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. R1 -മായി ഓറ R2 ഇവി പ്ലാറ്റ്ഫോം പങ്കിടുന്നുവെന്ന് ബ്രാൻഡ് പറയുന്നു, എന്നാൽ 15 mm അധിക വീൽബേസിനായി ഈ പ്ലാറ്റ്ഫോം അൽപ്പം പരിഷ്‌ക്കരിച്ചിരിക്കുന്നു.

MOST READ: ജൂണിലെ വില്‍പ്പന പ്രതീക്ഷ നല്‍കുന്നത്; 38,065 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

കൂടാതെ 15 bhp അധിക കരുത്തിനായി കൂടുതൽ കരുത്തുറ്റ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് R2 കൂടുതൽ പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും സംസാരമുണ്ട്. R1 -നെ അപേക്ഷിച്ച് R2 63 bhp കരുത്ത് പുറപ്പെടുവിക്കും എന്ന് പ്രതീക്ഷിക്കുന്നു.

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

തങ്ങളുടെ ഏറ്റവും പുതിയ ഇവിക്കായി പൂർണ്ണ ചാർജിൽ 401 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. ചൈനീസ് വിപണിയിൽ 28.5 കിലോവാട്ട് ബാറ്ററിയിൽ 300 കിലോമീറ്റർ മൈലേജും, 33 കിലോവാട്ട് ബാറ്ററിയിൽ 350 കിലോമീറ്റർ മൈലേജും നൽകുന്ന രണ്ട് ഓപ്ഷനുകളിൽ R1 വാഗ്ദാനം ചെയ്യുന്നത് പോലെ R2 ഇവിക്കും മറ്റ് കോൺഫിഗറേഷനുകൾ ഉണ്ടായിരിക്കുമെന്ന് കരുതുന്നു.

MOST READ: റാപ്പിഡ് TSI കരുത്ത് നല്‍കാന്‍ ഓട്ടോമാറ്റിക്ക് പതിപ്പും; അരങ്ങേറ്റം ഈ വര്‍ഷമെന്ന് സ്‌കോഡ

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

പുതിയ ഓറ കോംപാക്ട് ഇവിയുടെ മിക്ക വിശദാംശങ്ങളും അതിന്റെ ക്ലാറ്റ്-ഇൻസ്പൈയേർഡ് രൂപകൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബോക്സി രൂപഭാവത്തിൽ തന്നെ സ്മൂത്ത് വരികളും മിനുസമാർന്ന വളവുകളും വൃത്താകൃതിയിലുള്ള അരികുകളും വാഹനത്തിൽ ഉൾക്കൊള്ളുന്നു. മുൻ ബമ്പറിൽ സവിശേഷമായ വായ പോലുള്ള ആകൃതിയിൽ സുഷിരങ്ങളുള്ള ഗ്രില്ല ഡിസൈനാണ്.

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

കൂടാതെ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുമായി ഇത് യോജിക്കുന്നു. മുന്നിൽ ഇടത് ഫെൻഡറിലാണ് ചാർജിംഗ് പോർട്ട് സ്ഥിതിചെയ്യുന്നത്.

MOST READ: ജൂണില്‍ 26,820 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി; കരുത്തായി ക്രെറ്റ, വെന്യു മോഡലുകള്‍

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

പിൻഭാഗത്ത്, R2 -ന് ഒരു ഗ്ലാസ് ടെയിൽ‌ഗേറ്റ് ഉണ്ട്, അതായത്, പിൻ വിൻ‌ഡ്‌സ്ക്രീൻ ടെയിൽ‌ഗേറ്റ് ആയി പ്രവർത്തിക്കുന്നു. പിൻ സ്‌ക്രീനിന്റെ വീതിയിൽ ഭൂരിഭാഗവും ടൈലാമ്പുകൾ ഉൾക്കൊള്ളുന്നു. ഇവ മധ്യഭാഗത്തെ ഓറ ബാഡ്ജ് കൊണ്ട് വേർതിരിച്ചിരിക്കുന്നു.

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

ക്യാബിനുള്ളിൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി മെർസിഡീസിന്റേത് പോലുള്ള വലിയ, സംയോജിത ഡിജിറ്റൽ ഡിസ്‌പ്ലേയാണ് മൂന്നാമത്തെ ഓറ ഇവി അവതരിപ്പിക്കുന്നത്. 23 ഇഞ്ച് സ്‌ക്രീനാണിതെന്ന് ഓറ പറയുന്നു.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്ത് പുതിയ GWM ഓറ R2 ഇവി

കുറഞ്ഞ ചെലവിലുള്ള പൊസിഷനിംഗ് ഉണ്ടായിരുന്നിട്ടും, ആറ് എയർബാഗുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഒരുപക്ഷേ ലെയ്ൻ അസിസ്റ്റ് എന്നിവ പോലുള്ള സവിശേഷതകൾ R2 -ൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ചൈനയിലെ സർക്കാർ ആനുകൂല്യങ്ങൾക്ക് ശേഷം 6.5 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന R2 ഇവിക്ക് ബജറ്റ് വിലയുള്ള R1 -ന് മുകളിലാണ് ഓറ സ്ഥാപിക്കുക.

Most Read Articles

Malayalam
English summary
GWM Introduced All New Aura R2 EV With 400 Km Driving Range. Read in Malayalam.
Story first published: Friday, July 3, 2020, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X