ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

ഓട്ടോ എക്‌സ്‌പോ 2020 -ൽ ഹവാൽ കൺസെപ്റ്റ് H -ന്റെ ലോക പ്രീമിയർ പ്രഖ്യാപിച്ചുകൊണ്ട് ഗ്രേറ്റ് വോൾ മോട്ടോർസ് (GWM) ഇന്ത്യൻ വിപണിയിലേക്ക് കടന്നുവന്നു. കമ്പനി 2025 കൺസെപ്റ്റും നിരലവധി ഇവികളും, എസ്‌യുവികളും പ്രദർശിപ്പിച്ചു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

GWM ഇവികളിൽ വലിയ തോതിൽ ശ്രദ്ധ ചെലുത്തുകയും ഇന്ത്യയിൽ ബാറ്ററി സെല്ലുകളും ഇ-ഡ്രൈവ്ട്രെയിനുകളും നിർമ്മിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

എക്‌സ്‌പോയിൽ GWM R1, GWM iQ ഇവികൾ എന്നിവയും കമ്പനി പ്രദർശിപ്പിച്ചു. ഇരു ഇലക്ട്രിക് വാഹനങ്ങളെയും കുറിച്ച് ആഴത്തിൽ നോക്കാം.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

GWM R1

ഒരു ബാറ്ററി ഇലക്ട്രിക് വാഹനമാണ് GWM R1, ഇത് ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഇവി കൂടിയാണ്. സമകാലിക ഇന്റീരിയറുകളും ഇന്റലിജന്റ് കണക്റ്റിവിറ്റിയും സുരക്ഷാ സവിശേഷതകളും ഉൾക്കൊള്ളുന്ന ഒരു ആധുനിക-റെട്രോ രൂപകൽപ്പനയാണ് വാഹനത്തിനുള്ളത്.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

വിശാലമായ ഇടം, ഉയർന്ന സുരക്ഷ, ഇന്റലിജന്റ് കണക്റ്റിവിറ്റി, ഭാരം കുറഞ്ഞ നിർമ്മാണം എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക ഇലക്ട്രിക് ആർക്കിടെക്ചറായ ME പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് R1 ഇവി ഒരുങ്ങുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

47 bhp കരുത്തും 125 Nm torque ഉം വികസിപ്പിക്കുന്ന പെർമെനന്റ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടോറാണ് GWM R1 ന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോർ 33 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

ഇത് NEDC സൈക്കിളിന് കീഴിൽ ഒരൊറ്റ ചാർജിൽ 351 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. എന്തിനധികം, ദ്രുതഗതിയിലുള്ള ഫാസ്റ്റ് ചാർജറിന് 40 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും, അതേസമയം 6.6 കിലോവാട്ട് എസി ചാർജറും ഒരു ഓപ്ഷനായി വരുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

ഇന്റലിജന്റ് വോയ്‌സ് ഇന്റർകണക്റ്റഡ് സിസ്റ്റം, സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള കീലെസ് എൻട്രി, കാറിന്റെ വിവിധ പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കുന്നതിനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്നിവ പോലുള്ള നൂതന കണക്റ്റിവിറ്റി സവിശേഷതകൾ R1 ന് ലഭിക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

കൂടാതെ, കൊളീഷൻ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വ്യക്തമായ കാഴ്ചയ്ക്കായി റിവേഴ്സ് റഡാറുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ സവിശേഷതകളാൽ വാഹനം നിറഞ്ഞിരിക്കുന്നു. സൈഡ്, കർട്ടൻ എയർബാഗുകൾക്കൊപ്പം മുന്നിൽ ഇരട്ട എയർബാഗുകളുടെ അധിക സുരക്ഷയുമുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

GWM iQ

ഒരു പൂർണ്ണ ഇലക്ട്രിക് കോം‌പാക്റ്റ് ഫാസ്റ്റ്ബാക്കാണ് GWM iQ, ഫ്യൂച്ചറിസ്റ്റിക് എക്സ്റ്റീരിയർ ഡിസൈൻ സവിശേഷതകളാണ്, അതോടൊപ്പം മിനിമലിസ്റ്റ് ഇന്റീരിയർ ഡിസൈനിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ക്യാബിൻ ഒരു മാനുഷിക കരകൗശലം ഉൾക്കൊള്ളുന്നു, അത് സുഖപ്രദമായ ഡ്രൈവിംഗ് അനുഭവം പ്രാപ്തമാക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

ഒരു ടെർനറി ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ബോർഗ് വാർണറിൽ നിന്ന് കടംകൊണ്ട പെർമനന്റ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടോറുമായി ഇണചേരുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

161 bhp കരുത്തും 280 Nm torque ഉം മോട്ടൊർ ഉത്പാദിപ്പിക്കുന്നു. ഒരൊറ്റ ചാർജിൽ 401 കിലോമീറ്റർ മൈലേജാണ് ബാറ്ററി പായ്ക്ക് നൽകുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

ഉയർന്ന നിലവാരവും ദൃഢതയുമുള്ള ശരീരഘടനയെ ചുറ്റിപ്പറ്റിയാണ് GWM iQ നിർമ്മിച്ചിരിക്കുന്നത്, അത് ഇവിക്ക് സുരക്ഷയും ചുറുചുറുക്കും നൽകുന്നു.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

ഒന്നിലധികം എയർബാഗുകൾ, TPMS, ESP, ബ്ലൈൻഡ് സ്പോട്ട് വാർണിംഗുള്ള റിയർ പാർക്കിംഗ് അസിസ്റ്റ് എന്നിവ iQ ലോഡുചെയ്യുന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ GWM മുൻപന്തിയിലാണ്.

ഓട്ടോ എക്‌സ്‌പോ 2020: R1, iQ മോഡലുകൾ അവതരിപ്പിച്ച് GWM

കൂടാതെ, ഇന്റലിജന്റ് ഫാസ്റ്റ്ബാക്ക് സ്മാർട്ട് ഇന്റർനെറ്റ് കണക്റ്റിവിറ്റി സവിശേഷതകളോടെയാണ് വാഹനം വരുന്നത്. ജിയോ ഫെൻസിംഗ്, കാറിന്റെ ടെലിമാറ്റിക്സ് ഡാറ്റ ആക്സസ് ചെയ്യുക, വിദൂര കാർ ലൊക്കേറ്റർ എന്നിവയും അതിലേറെയും പോലുള്ള നിങ്ങളുടെ കാറിന്റെ പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കാനും ഇവി അനുവദിക്കുന്നു.

Most Read Articles

Malayalam
English summary
GWM R1 and iQ models Displayed in 2020 Auto Expo. read in Malayalam.
Story first published: Thursday, February 13, 2020, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X