ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

ചൈനീസ് നിർമാതാക്കളായ ഹൈമ ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ നിരവധി വാഹനങ്ങളാണ് അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിലേക്ക് ഉടൻ തന്നെ ചുവടുവെക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എക്സ്പോ തെളിയിക്കുന്നു.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

7x, 8s, E1 എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പരിപാടിയിൽ ഹൈമ പ്രദർശിപ്പിച്ച കാറുകൾ. അതിൽ ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ച ഇലക്ട്രിക് മോഡലായ E1 നെ ആഭ്യന്തര വിപണിയിൽ എത്തിച്ച് രാജ്യത്ത് അരങ്ങേറ്റം കുറിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

ഓൾ-ഇലക്ട്രിക് വാഹനമാണ് ഹൈമ E1. 2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ ഇന്ത്യൻ വിപണിയിൽ കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവതരിപ്പിച്ചു കഴിഞ്ഞാൽ മഹീന്ദ്ര eKUV100 പോലുള്ള കാറുകളുമായി മത്സരിക്കുന്ന ഒരു ചെറിയ ഹാച്ച്ബാക്കാകും ഹൈമ E1.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

വളരെ ലളിതമായ ഡിസൈനാണ് ഹൈമ തങ്ങളുടെ ഇലക്ട്രിക്ക് വാഹനത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ വാഹനം വിപണിയില്‍ എത്തുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കാമെന്നും ഹൈമയുടെ പങ്കാളികളായ ബേർഡ് ഇലക്ട്രിക്ക് അറിയിച്ചു.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

ഫ്രണ്ട് വീൽ ആർച്ചിൽ നിന്ന് ആരംഭിച്ച് കാറിന്റെ പിൻഭാഗത്ത് അവസാനിക്കുന്ന ഹോൾഡർ ലൈനോടുകൂടിയ ലളിതമായ ബോക്‌സി രൂപത്തിലുള്ള രൂപകൽപ്പനയാണ് E1 ന് ഉള്ളത്. എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ തരമാണ് ഹെഡ്‌ലൈറ്റുകൾ. ചാർജർ പ്ലഗ് ചെയ്യാനുള്ള ഫ്ലാപ്പ് ഉള്ള മുൻവശം ഒഴികെ ഡിസൈൻ ഒരു ICE കാറിന് സമാനമാണ്.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

54 bhp പവറും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഹൈമ E1 ന് കരുത്തേകുന്നത്. പൂർണ ചാർജിൽ 301 കിലോമീറ്റർ മൈലേജ് നൽകുന്ന 28.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

പുതുമയാണ് ഹൈമയുടെ ഇന്ത്യയിലെ പ്രധാന ബിസിനസ് തന്ത്രം. അത്യാധുനിക സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്ന ഉൽപ്പന്ന ഓഫറുകളുള്ള ആശയവും പ്രവർത്തന രീതിയും കമ്പനിയുടെ വ്യക്തമായ ഉൽ‌പന്ന തന്ത്രം പ്രതിഫലിപ്പിക്കുന്നെന്ന് ഹൈമ ഓട്ടോമൊബൈൽ ഇന്റർനാഷണൽ കോർപ്പറേഷന്റെ ജനറൽ മാനേജർ വില്യംസ് ഡോംഗ് പറഞ്ഞു.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

ചൈനീസ് വിപണിയിൽ ഹൈമ ഓട്ടോമൊബൈൽ ഗ്രൂപ്പ് ഒരു പുതിയ പേരല്ല. ഈ മേഖലയിൽ 32 വർഷത്തിലേറെ പരിചയമുള്ള പ്രമുഖ ചൈനീസ് നിർമാതാക്കളാണ് ഇവർ. 1992 മുതൽ 2006 വരെ മസ്‌ദയുമായി സഹകരിച്ച ഹൈമ ഇപ്പോൾ R&D, ഉത്പാദനം, വിൽപ്പന, സേവനം, ലോജിസ്റ്റിക്സ്, സാമ്പത്തിക ബിസിനസ്സ് മുതലായവ സമന്വയിപ്പിക്കുന്ന ഒരു ആധുനിക ഓട്ടോമൊബൈൽ ഗ്രൂപ്പായി വികസിച്ചു.

ഇന്ത്യയിലെ അരങ്ങേറ്റം ഇലക്ട്രിക് കാറുമായി, ഹൈമ E1 അടുത്ത വർഷം എത്തിയേക്കും

മുകളിൽ സൂചിപ്പിച്ചതുപോലെ ഹൈമ 2021 അവസാനത്തോടെയോ 2022 ന്റെ തുടക്കത്തിലോ പൂർണ ഇലക്ട്രിക് മോഡലായ E1 വിപണിയിൽ എത്തിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ വരെ ഈ ഇലക്ട്രിക്ക് കാറിന് വില പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Haima to enter Indian market with an Electric Vehicle. Read in Malayalam
Story first published: Thursday, February 13, 2020, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X