Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
'മദ്യവില വർധനവിൽ 200 കോടിയുടെ അഴിമതി', സർക്കാരിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല
- Movies
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാജ്യത്ത് ഒന്നിലധികം ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിയത് നമ്മള് കണ്ടു. ടാറ്റ നെക്സണ്‍ മുതല്‍ എംജി ZS ഇവി വരെ പോയ നാളുകളില്‍ വിപണിയില്‍ എത്തി.

പ്രതിമാസ വില്‍പ്പന കാര്യമായ നേട്ടമുണ്ടാക്കുന്നില്ലെങ്കിലും വരും വര്‍ഷങ്ങള്‍ വിപണിയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇലക്ട്രിക് വാഹനങ്ങള്‍ സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നന്നായി അറിയം. നിലവില്‍ വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

എന്നാല്‍ രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി ഇവരില്‍ നിന്നെല്ലാം വരും വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ്. വിപണിയില്‍ എത്താനൊരുങ്ങുന്ന പുതിയ ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം.
MOST READ: യൂറോപ്പിലേക്കുള്ള SP125 മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, നിരയിലെ ജനപ്രീയ മോഡലായി വാഗണ്‍ആര്‍ ഇവി ഉപയോഗിച്ച് ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കും.

വരും വര്‍ഷത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിനോടകം തന്നെ നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

2018-ലെ മൂവ് ഉച്ചകോടിയില്‍ ആദ്യമായി പ്രഖ്യാപിച്ച പുതിയ മാരുതി ഇലക്ട്രിക് കാര്‍ മൂന്നാം തലമുറ വാഗണ്‍ ആര് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയായിരിക്കും. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് കാറായായി വാഗണ്‍ആര്‍ ഇവി മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെലവ് നിയന്ത്രിക്കാന്‍ ഒരു ചെറിയ ബാറ്ററി പായ്ക്ക് മാരുതി ഉള്‍പ്പെടുത്തും. അത് പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.
MOST READ: ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അതിന്റെ 'സ്മാര്‍ട്ട് ഇവി' പ്രോജക്ടിന് കീഴില്‍ കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് മിനി എസ്യുവിയില് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഈ മോഡലിന് 10 ലക്ഷം രൂപയില്‍ താഴെയാകും എക്സ്ഷോറൂം വില.

ഇത് 2023 മധ്യത്തോടെ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഹ്യുണ്ടായി ഇലക്ട്രിക് മിനി എസ്യുവി പരിഷ്ക്കരിച്ച ICE പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
MOST READ: എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

അടിസ്ഥാന ചാര്‍ജിംഗ് സവിശേഷതകളും മാന്യമായ ഇലക്ട്രിക് ശ്രേണിയും ഇതിലുണ്ട്. പുതിയ ഹ്യുണ്ടായി ഇലക്ട്രിക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ആള്‍ട്രാസ് ഇവി ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതോടൊപ്പം തന്നെ HBX ഇവിയും പിന്നീട് വിപണിയില്‍ എത്തുമെന്നാണ് സൂചന. രണ്ട് മോഡലുകളിലും ടാറ്റയുടെ സിപ്ട്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കും.

IP67 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പൊടി, വാട്ടര്‍ പ്രൂഫ് ബാറ്ററി സംവിധാനവും ഇതിലുണ്ട്. വരാനിരിക്കുന്ന ആള്‍ട്രോസ് ഇവി ഹാച്ച്ബാക്ക്, HBX ഇവി മിനി എസ്യുവി എന്നിവയില്‍ സിപ്ട്രോണ്‍ ഇലക്ട്രിക് പവര്‍ട്രെയിനിന്റെ അപ്ഡേറ്റുചെയ്ത പതിപ്പ് കാര്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചേക്കാം.

രാജ്യത്തെ മറ്റൊരു പ്രമുഖ നിര്‍മ്മാതാക്കളായ മഹീന്ദ്രയും രണ്ട് പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ്. നിലവില്‍ വിപണിയില്‍ ഉള്ള XUV 300 -യെ അടിസ്ഥാനമാക്കിയാകും ഇതില്‍ ഒരു ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തുക.

മറ്റൊന്ന് KUV100 -യെ അടിസ്ഥാനക്കി വിപണിയില്‍ എത്തും. ഇരുമോഡലുകളെയും ഈ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. KUV100 ഇലക്ട്രിക് മിനി എസ്യുവിയുടെ വില കമ്പനി ഇതിനകം പ്രഖ്യാപിച്ചു.

8.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയുള്ള ഈ വാഹനം രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും. 40kW ഇലക്ട്രിക് മോട്ടോര്‍, 15.9kWh ലിഥിയം അയണ്‍ ബാറ്ററി എന്നിവയാണ് മോഡല്‍ ഉപയോഗിക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരം വരെ ഈ വാഹനത്തില്‍ സഞ്ചരിക്കാം.

മഹീന്ദ്ര ഇലക്ട്രിക് സ്കേലബിള്‍ മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (MESMA) പ്ലാറ്റ്ഫോമില്‍ രൂപകല്‍പ്പന ചെയ്ത കമ്പനിയുടെ ആദ്യത്തെ ഉത്പ്പന്നമായിരിക്കും മഹീന്ദ്ര eXUV300. 40 കിലോവാട്ട്, 60 കിലോവാട്ട് ദൈര്‍ഘ്യമുള്ള ബാറ്ററി ഓപ്ഷനുകള്‍ യഥാക്രമം 370 കിലോമീറ്ററിലും 450 കിലോമീറ്ററിലും വരെ മൈലേജും സമ്മാനിക്കും.

കോംപാക്ട് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടും. എന്നിരുന്നാലും, സവിശേഷതകളുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ നിലവില്‍ വിപണിയില്‍ ഉളള മോഡലിനെ ഇലക്ട്രിക് വാഹനം പിന്തുടരുമെന്നാണ് സൂചന.