ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ പുതിയ അമേസിനെ അവതരിപ്പിച്ച് ഹോണ്ട. 6.09 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. പഴയ പതിപ്പില്‍ നിന്നും 50,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

ഡീസല്‍, പെട്രോള്‍ എഞ്ചിനുകളില്‍ പുതിയ ബിഎസ് VI പതിപ്പ് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ബിഎസ് VI നിലവില്‍ വന്നാല്‍ ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് ചില നിര്‍മ്മാതാക്കാള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന തുടരുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അറിയിച്ചിരുന്നത്.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

ഫോര്‍ഡ് മോട്ടോര്‍സിന് ശേഷം ഈ തീരുമാനമെടുക്കുന്ന രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് ഹോണ്ട. ഇന്ത്യക്കാര്‍ക്ക് ഡീസല്‍ കാറുകളോടുള്ള പ്രിയം മനസിലാക്കിത്തന്നെയാണ് ഇങ്ങനെയൊരു തീരുമാനം ഹോണ്ട സ്വീകരിച്ചത്.

Variant BS6 Price BS4 Price Difference
1.2P E MT Rs 6.10 Lakh Rs 5.93 Lakh Rs 17,000
1.2P S MT Rs 6.82 Lakh Rs 6.73 Lakh Rs 9,000
1.2P V MT Rs 7.45 Lakh Rs 7.33 Lakh Rs 12,000
1.2P VX MT Rs 7.93 Lakh Rs 7.81 Lakh Rs 12,000
1.2P S CVT Rs 7.72 Lakh Rs 7.63 Lakh Rs 9,000
1.2P V CVT Rs 8.35 Lakh Rs 8.23 Lakh Rs 12,000
1.2P VX CVT Rs 8.76 Lakh Rs 8.64 Lakh Rs 12,000
1.5D E MT Rs 7.56 Lakh Rs 7.05 Lakh Rs 51,000
1.5D S MT Rs 8.12 Lakh Rs 7.85 Lakh Rs 27,000
1.5D V MT Rs 8.75 Lakh Rs 8.45 Lakh Rs 30,000
1.5D VX MT Rs 9.23 Lakh Rs 8.93 Lakh Rs 30,000
1.5D S CVT Rs 8.92 Lakh Rs 8.65 Lakh Rs 27,000
1.5D V CVT Rs 9.55 Lakh Rs 9.25 Lakh Rs 30,000
1.5D VX CVT Rs 9.96 Lakh Rs 9.66 Lakh Rs 30,000
ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

80 ശതമാനം ഉപഭോക്താക്കളും പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നത് ഡ്രൈവ് ചെയ്യുന്ന ദൂരമോ മറ്റു അനുബന്ധ കാര്യങ്ങളോ നിര്‍ണ്ണയിച്ചാണ്. എന്നാല്‍, ബാക്കി വരുന്ന 20 ശതമാനം പേരും കാറുകള്‍ തിരഞ്ഞെടുക്കുന്നത് ഇവയോടുള്ള വൈകാരിക ബന്ധത്തിന്റെ പേരിലാണെന്ന് കമ്പനിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് മേധാവി രാജേഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയുരുന്നു.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

കമ്പനിയെ സംബന്ധിച്ചിടത്തോളം ബാക്കി വരുന്ന ന്യൂനപക്ഷമായ 20 ശതമാനം പേരും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. അതേസമയം എഞ്ചിന്‍ നവീകരണം നടന്നു എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

കഴിഞ്ഞ വര്‍ഷമാണ് പൂര്‍ണമായും അഴിച്ചുപണി നടത്തി പുത്തന്‍ ഭാവത്തില്‍ രണ്ടാം തലമുറ അമേസിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിച്ചെങ്കിലും പഴയ പതിപ്പില്‍ കണ്ടിരിക്കുന്ന കരുത്തും, ടോര്‍ഖും തന്നെയാണ് പുതിയ പതിപ്പിനും ഉള്ളത്.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

1.2 ലിറ്റര്‍ i-VTEC ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ i-DTEC ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ, CVT ഗിയര്‍ബോക്‌സിലും ലഭ്യമാണ്.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

ഡീസല്‍- CVT വകഭേദത്തിന് 79 bhp കരുത്തും 160 Nm torque ഉം മാത്രമേ ഉത്പാദിപ്പിക്കുകയുള്ളു. ഡീസല്‍-CVT കോംബോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് ഹോണ്ട അമേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

എഞ്ചിന്‍ നവീകരിച്ചതിനൊപ്പം വാഹനത്തിന്റെ മൈലേജിലും മാറ്റങ്ങള്‍ വന്നതായി ARAI സ്ഥിരീകരിച്ചു. ബിഎസ് IV പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 19.5 കിലോമീറ്റര്‍ മൈലേജ് ലഭ്യമായിരുന്നെങ്കില്‍ പുതിയ എഞ്ചിനില്‍ 18.6 കിലോമീറ്റര്‍ മാത്രമേ ലഭിക്കുകയുള്ളു.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

എന്നാല്‍ CVT ഗിയര്‍ബോക്‌സില്‍ 19 കിലോമീറ്ററില്‍ നിന്നും 18.3 കിലോമീറ്ററായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ് IV പതിപ്പില്‍ 27.4 കിലോമീറ്റര്‍ ലഭ്യമായിരുന്നെങ്കില്‍ ബിഎസ് VI ഡീസല്‍ മാനുവല്‍ പതിപ്പിന്റെ മൈലേജ് 2.7kpl കുറഞ്ഞു. ബിഎസ് IV CVT ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ 23.8 കിലോമീറ്റര്‍ മൈലേജ് ലഭിച്ചിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ 2.8kpl ആയി കുറഞ്ഞുവെന്നും പറയുന്നു.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

കോമ്പാക്ട് സെഡാന്‍ ശ്രോണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുമായി ഏറെക്കുറെ സാമ്യം പുലര്‍ത്തുന്ന ഡിസൈനിലാണ് അമേസ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

കട്ടികൂടിയ ക്രോമില്‍ തീര്‍ത്ത ഗ്രില്ലുകള്‍, വശങ്ങളിലേക്ക് കയറിക്കിടക്കുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. സ്മാര്‍ട്ട്ഫോണ്‍ കണ്ക്ടിവിറ്റി, നാവിഗേഷന്‍ സംവിധാനങ്ങളുള്ള 7.0 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ അമേസിനെ അവതരിപ്പിച്ച് ഹോണ്ട; വില 6.09 ലക്ഷം രൂപ

സുരക്ഷയ്ക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ചൈല്‍ഡ് സീറ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി തന്നെ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda Amaze launched at Rs 6.09 lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X