എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

ജാപ്പനീന് വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ മൊബിലിയോ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി-പ്രചോദിത എംപിവിയായ BR-V നിർത്തലാക്കി. 2020 ഏപ്രിൽ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന ബിഎസ് VI എമിഷൻ നിലവാരത്തിലേക്ക് വാഹനത്തെ പരിഷ്കരിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

ഇപ്പോൾ മുതൽ, ബിഎസ് VI വാഹനങ്ങൾ മാത്രമേ ഇന്ത്യയിൽ വിൽക്കാൻ കഴിയൂ എന്നതിനാൽ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ വാഹ ശ്രേണി പുനസംഘടിപ്പിക്കുകയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് BR-V നീക്കം ചെയ്യുകയും ചെയ്തു.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

പഴയ ബിഎസ് IV എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന നിലവിലുള്ള സിറ്റി, സിവിക്, CR-V എന്നിവയുടെ ഡീസൽ പതിപ്പും ഹോണ്ട നീക്കം ചെയ്തിട്ടുണ്ട്, കൂടാതെ ഈ മൂന്ന് മോഡലുകളിൽ ബിഎസ് VI പെട്രോൾ പതിപ്പുകൾ മാത്രമായി തുടരും.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

ഇന്ത്യയിലെ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന ഹോണ്ട സിറ്റിക്കും, പുതിയ മോഡലിനൊപ്പം പുതിയ ബിഎസ് VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകളും ലഭിക്കും.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

മാർച്ചിൽ കാർ ലോഞ്ച് ചെയ്യാനിരിക്കെ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യം ലോക്ക്ഡൗൺ ചെയ്തത് കമ്പനിയെ ലോഞ്ച് മാറ്റിവയ്ക്കാൻ നിർബന്ധിതരാക്കി.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

സിവിക്, CR-V എന്നിവ രണ്ടും പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന പെട്രോൾ എഞ്ചിനുകളുമായാണ് വരുന്നത്, എന്നിരുന്നാലും, അധികം താമസിയാതെ ഹോണ്ട ഇരു മോഡലുകൾക്കും ബിഎസ് VI ഡീസൽ പതിപ്പുകൾ പുറത്തിറക്കും.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

ഉടൻ വരാനിരിക്കുന്ന മോഡലുകൾക്ക് കീഴിൽ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ്, 2020 ഹോണ്ട ജാസ് ബിഎസ് VI എന്നിവയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലിസ്റ്റുചെയ്യുന്നു. WR-V ഫെയ്‌സ്‌ലിഫ്റ്റ് വാസ്തവത്തിൽ ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടേണ്ടതായിരുന്നു.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

കമ്പനി ഇതിനകം തന്നെ കാറിനായി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു, എന്നാൽ ലോക്ക്ഡൗൺ ആയതോടെ ഈ ലോഞ്ചും മാറ്റിവയ്ക്കാൻ കമ്പനി നിർബന്ധിതരായി.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

പുറത്തിറങ്ങിയാൽ, പെട്രോൾ, ഡീസൽ ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യും, രണ്ടും ബിഎസ് VI കംപ്ലയിന്റ് ആയിരിക്കും. ജാസ്സിനെ സംബന്ധിച്ചിടത്തോളം, ബിഎസ് VI എഞ്ചിനുകൾക്കൊപ്പം മറ്റ് ചില മാറ്റങ്ങളും ലഭിക്കും. എന്നിരുന്നാലും, സിറ്റി, WR-V എന്നിവയ്ക്ക് ശേഷമേ ജാസ്സ് വിപണിയിൽ എത്തുകയുള്ളൂ.

എംപിവി മോഡലായ BR-V നിർത്തലാക്കി ഹോണ്ട

ഹോണ്ട BR-V -യെ സംബന്ധിച്ചിടത്തോളം, വാഹനം 2016 -ലാണ് വിപണിയിൽ എത്തുന്നത്. എസ്‌യുവിയുടെ പ്രചോദനം ഉൾക്കൊണ്ട എംപിവിയോടുള്ള ആദ്യ പ്രതികരണം മികച്ചതായിരുന്നു, കൂടുതൽ കഴിവുള്ളതും സവിശേഷതകളുള്ളതുമായ എതിരാളികൾ വന്നതോടെ, BR-V കമ്പനിയുടെ ഏറ്റവും താഴ്ന്ന പ്രകടനം കാഴ്ചവെക്കുന്ന മോഡലുകളിൽ ഒന്നായി മാറി.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda BR-V MPV discontinued. Read in Malayalam.
Story first published: Wednesday, April 1, 2020, 20:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X