ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

ഹോണ്ട കാർസ് ഇന്ത്യ ഉപഭോക്താക്കൾക്കായി എളുപ്പത്തിൽ ലഭ്യമാവുന്ന നിരവധി കാർ ഫിനാൻസ് പദ്ധതികൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

വാഹനം കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് നൽകുന്നതിനൊപ്പം വിൽപ്പനയെ പിന്തുണയ്ക്കുന്നതിനുമായി ഉപഭോക്താക്കൾക്ക് ചില ലാഭകരമായ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് കമ്പനി.

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

വാസ്തവത്തിൽ മുൻ തലമുറ ഹോണ്ട സിറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ജാപ്പനീസ് കാർ നിർമ്മാതാവ് കൊടാക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായി ഒരു ഉപഭോക്തൃ സൗഹൃദ പ്രോഗ്രാമിനായി പങ്കാളികളായിയിരുന്നു.

MOST READ: കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

പ്രോഗ്രാമിൽ, ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തേക്ക് 6.99 ശതമാനം കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭ്യമാവും. ആദ്യ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപയ്ക്ക് 999 രൂപ EMI നിരക്കിൽ ലഭിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ച് ബോണസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

കൂടാതെ, മറ്റൊരു ഫിനാൻസ് പദ്ധതിക്കായി കമ്പനി HDFC ബാങ്കുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പ്ലാൻ അനുസരിച്ച്, എല്ലാ ഹോണ്ട മോഡലുകളിലും കാലാവധി കഴിയുമ്പോൾ ഉപയോക്താക്കൾക്ക് സ്റ്റെപ്പ്-അപ്പ് EMI, ബലൂൺ EMI എന്നിവയുടെ സംയോജനം ലഭിക്കും.

MOST READ: ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

ഏഴ് വർഷത്തെ വായ്പാ കാലാവധിയുള്ള ഒരു കാർ വാങ്ങുന്ന ഉപഭോക്താവ്, മിക്ക വായ്പ കാലയളവിലും കുറഞ്ഞ EMI -കൾ നൽകിയാൽ മതിയാവും, ബാക്കി തുക അവസാന EMI -യിൽ ഉൾപ്പെടുത്തും.

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

ഈ പ്ലാനിന്റെ പലിശ നിരക്ക് 9.25 ശതമാനമാണ്. ഓരോ വർഷവും EMI ക്രമേണ വർദ്ധിക്കും, കാലാവധിയുടെ അവസാന മാസത്തിന്റെ ഭാഗമായി ബലൂൺ EMI അടച്ച് ലോൺ വീട്ടാവുന്നതാണ്.

MOST READ: എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

കൊവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലയളവിൽ ആളുകൾ കൊറോണ വൈറസിനെതിരെ കൂടുതൽ ശ്രദ്ധാലുക്കളാകുമെന്നും വ്യക്തിഗത മൊബിലിറ്റി തിരഞ്ഞെടുക്കുമെന്നും ഹോണ്ട കാർസ് ഇന്ത്യ വിശ്വസിക്കുന്നു.

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

ഇതുപോലുള്ള എളുപ്പമുള്ള ഫിനാൻസ് പദ്ധതികൾക്ക് ഈ ദുഷ്‌കരമായ ഘട്ടത്തിൽ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് കമ്പനി പറയുന്നു.

MOST READ: ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

ഉപഭോക്താക്കൾക്കായി ഈസി ഫിനാൻസ് പദ്ധതികൾ ഒരുക്കി ഹോണ്ട

ടാറ്റ മോട്ടോർസ്, മഹീന്ദ്ര, മാരുതി സുസുക്കി, സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗൺ, ഫിയറ്റ്, മെർസിഡീസ് ബെൻസ് ഇന്ത്യ തുടങ്ങിയ കാർ നിർമ്മാതാക്കളും സമാനമായ ഫിനാൻസ് ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars Introduced Easy Finance Schemes For Customers In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X