വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും ഇത്തരം സംവിധാനങ്ങളിലേക്ക് ചുവടുവെച്ചു കഴിഞ്ഞു.

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

കൊവിഡ് -19 കാലത്ത് ഉപഭോക്താക്കളെ അവരുടെ വീടുകളില്‍ ഇരുന്ന് തന്നെ ഒരു ഹോണ്ട വാഹനം വാങ്ങുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഡിജിറ്റല്‍ അനുഭവത്തിലൂടെ ഉപഭോക്താവിന് കമ്പനിയുടെ മുഴുവന്‍ മോഡല്‍ ശ്രേണിയും ഇതില്‍ കാണമെന്നും കമ്പനി അറിയിച്ചു.

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ബ്രൗസറുകള്‍ വഴി ഡിജിറ്റല്‍ ഷോറൂം ആക്‌സസ് ചെയ്യാന്‍ കഴിയും. ഓരോ മോഡലിനും ലഭ്യമായ ഡിസൈന്‍, സവിശേഷതകള്‍, സാങ്കേതിക വിശദാംശങ്ങള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാനും സാധിക്കും.

MOST READ: പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

വെര്‍ച്വല്‍ ഷോറൂം ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ സ്പെയ്സിന്റെയും ഉത്പ്പന്നത്തിന്റെയും 360 ഡിഗ്രി കാഴ്ചകള്‍ നല്‍കുന്നു. വെര്‍ച്വല്‍ ഷോറൂം ക്ലിക്കുചെയ്യാനാകുന്ന ഹോട്ട്സ്പോട്ടുകളുടെ ഒരു നിരയും കാറിന്റെ ബാഹ്യ, ഇന്റീരിയര്‍ വശങ്ങളെക്കുറിച്ചുള്ള സവിശേഷത വിശദീകരണ വീഡിയോകളും വാഗ്ദാനം ചെയ്യുന്നു.

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ടെയില്‍ ലാമ്പുകള്‍, സണ്‍റൂഫ് എന്നിവയുടെ ഫലങ്ങള്‍ ദൃശ്യവല്‍ക്കരിക്കാനും ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

വ്യത്യസ്ത സവിശേഷതകളില്‍ നിന്ന് കാറിന്റെ നിറം കാണാനുള്ള കളറൈസര്‍ ഓപ്ഷനും ഭാവി ഉപഭോക്താക്കള്‍ക്ക് അവരുടെ വാങ്ങല്‍ തീരുമാനമെടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ വേരിയന്റ് മനസിലാക്കുന്നതിനുള്ള വേരിയന്റ് താരതമ്യ ഓപ്ഷനും സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

'ഈ സംരംഭത്തിലൂടെ ഞങ്ങള്‍ ഒരു യഥാര്‍ത്ഥ ഹോണ്ട ഷോറൂമിന്റെ അനുഭവം ഒരു വെര്‍ച്വല്‍ രൂപത്തില്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് എത്തിച്ചിട്ടുണ്ടെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

MOST READ: മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

യാത്രയിലായിരിക്കുമ്പോഴും അവരുടെ പ്രിയപ്പെട്ട ഹോണ്ട കാറുകളുടെ സവിശേഷതകള്‍ ഡിജിറ്റലായി പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും വെര്‍ച്വല്‍ ഷോറൂം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

മനുഷ്യജീവിതത്തില്‍ ഡിജിറ്റൈസേഷന്‍ ഒരു നിര്‍വചന ശക്തിയായി മാറുകയും ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ കാര്‍ വാങ്ങല്‍ യാത്ര തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു യുഗത്തില്‍, ഭാവിയിലെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി വ്യക്തിപരമായ അനുഭവം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

വെര്‍ച്വല്‍ ഷോറൂമുകള്‍ കമ്പനിയുടെ ഫിസിക്കല്‍ സെയില്‍സ് നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ക്കും. ഹോണ്ടയ്ക്ക് നിലവില്‍ രാജ്യത്താകമാനം 350 ഓളം ഡീലര്‍ഷിപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars India Opens Virtual Showroom. Read in Malayalam.
Story first published: Wednesday, September 23, 2020, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X