ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

മറ്റ് നിര്‍മ്മാതാക്കളെപ്പോലെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 375 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ നാളില്‍ കമ്പനിക്ക് ലഭിച്ചത്.

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

രണ്ട് മാസത്തെ അടച്ചിടലിന് ശേഷം മെയ് 20 മുതലാണ് നിര്‍മ്മാതാക്കള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുന്നത്. അതേസമയം മോഡലുകള്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

പ്രതിമാസ വില്‍പ്പനയില്‍ 89.9 ശതമാനത്തിന്റെയും, പ്രതി വര്‍ഷ വില്‍പ്പനയില്‍ 96.7 ശതമാനത്തിന്റെയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ മൂന്ന് മോഡലുകളാണ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്.

MOST READ: പ്രാചീന പ്രൗഢിയിൽ ഇന്നും തിളങ്ങി ആംബാസഡർ മാർക്ക് 1

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഇളവുകള്‍ ലഭിച്ചതോടെ 155 സര്‍വീസ് സെന്ററുകളും 118 ഷോറൂമുകളുടെയും പ്രവര്‍ത്തനം കമ്പനി ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഇതിനായി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ (SOP) ഡീലര്‍ഷിപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നടപടികള്‍ ഉള്‍പ്പെടുത്തിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഷോറൂമുകളുടെയും സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് സൗകര്യങ്ങള്‍ വിലയിരുത്തുമെന്നും ഉപകരണങ്ങളുടെ ഫിറ്റ്നെസ് പരിശോധിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഡീലര്‍ഷിപ്പുകളിലേക്ക് ഉപയോക്താക്കളും ജീവനക്കാരും എത്തുമ്പോഴും ടെസ്റ്റ് ഡ്രൈവുകളിലും, വില്‍പ്പന നടപടികളിലും, കാര്‍ സര്‍വീസിങ്ങിലും, റോഡ് ടെസ്റ്റുകളും, വാഹനം മടക്കി നല്‍കുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാര്‍ഗങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഹോണ്ട അറിയിച്ചു.

MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക അകലം പാലിക്കും. അതിനുപുറമെ, വര്‍ക്ക്ഷോപ്പുകളിലും ഡീലര്‍ഷിപ്പുകളിലും മുഴുവന്‍ സമയ ശൂചീകരണം ഉറപ്പാക്കുമെന്നും ഹോണ്ട വക്താവ് അറിയിച്ചു.

ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഹോണ്ടയില്‍ നിന്നുള്ള കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോണ്ടാക്ട്ലെസ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഉറപ്പാക്കുന്നതിന് വില്‍പ്പനയും മറ്റ് സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars India May 2020 Sales, 375 Units Sold. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X