പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

അടുത്ത കാലത്തായി എസ്‌യുവി മോഡലുകളുടെ ആധിഖ്യത്തിൽ ജനപ്രീതി നഷ്‌ടപ്പെട്ടവരാണ് സി-സെഗ്മെന്റ് പ്രീമിയം സെഡാനുകൾ. എന്നിരുന്നാലും ഈ മോഡലുകളെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം വിപണിയിൽ ഉണ്ടെന്നുള്ളതിന് തെളിവാണ് 2020 നവംബറിലെ വിൽപ്പന കണക്കുകൾ.

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

കഴിഞ്ഞ മാസം ആഭ്യന്തര തലത്തിൽ മൊത്തം 8,163 യൂണിറ്റ് മിഡ്-സൈസ് സെഡാനുകളാണ് നിരത്തിലിറങ്ങിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 6,327 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾതിനാൽ ഈ വിഭാഗത്തിൽ 29 ശതമാനം വളർച്ചയാണ് കമ്പനികൾ കൈയ്യെത്തിപ്പിടിച്ചിരിക്കുന്നത്.

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

സി-സെഡാൻ സെഗ്മെന്റിലെ വിൽപ്പനയിൽ നല്ല വളർച്ചയുണ്ടാകാനുള്ള പ്രധാന കാരണം ഹോണ്ട സിറ്റിയാണ്. വളരെയധികം പ്രചാരമുള്ള സെഡാന്റെ അഞ്ചാം തലമുറ മോഡൽ ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്‌ട്രിക് കാർ; എക്സ്റ്റൻഷൻ സെഡാൻ അവതരിപ്പിച്ച് പ്രവൈഗ്

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

നിരവധി വർഷങ്ങളായി ഹോണ്ട ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകൂടിയാണ് സിറ്റി. അമേസ് കോം‌പാക്ട് സെഡാനും സിറ്റിയോടൊപ്പം എല്ലാ മാസവും ബ്രാൻഡിന്റെ വിൽപ്പനയുടെ പ്രധാന ഭാഗമായി മാറാറുണ്ട് എന്നതും ശ്രദ്ധേയമാണ്. 2019 നവംബറിൽ സിറ്റിയുടെ 1,500 യൂണിറ്റുകളാണ് നിരത്തിലെത്തിയതെങ്കിൽ ഇത്തവണയത് 3,523 യൂണിറ്റായി വർധിച്ചു.

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

കുറച്ചുകാലമായി കാര്യമായ വിൽപ്പന നേടാൻ പാടുപെടുകയായിരുന്ന മാരുതി സുസുക്കി സിയാസ് കഴിഞ്ഞ മാസം ഹ്യുണ്ടായി വെർണയെ പിന്നിലാക്കി മൊത്തം 1,870 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,448 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ മോഡൽ 29 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

MOST READ: മുംബൈ നഗരത്തിന് ഇലക്ട്രിക് ബസുകൾ സമ്മാനിച്ച് ടാറ്റ

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

ഹോണ്ട സിറ്റിക്കും മാരുതി സുസുക്കി സിയാസിനും പിന്നിൽ 1,487 യൂണിറ്റ് സമ്പാദ്യവുമായി ഹ്യുണ്ടായി വെർണയാണ് സെഗ്മെന്റിൽ മൂന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,010 യൂണിറ്റായിരുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

അതായത് പ്രീമിയം സെഡാന്റെ വിൽപ്പനയിൽ 26 ശതമാനം ഇടിവാണ് ഹ്യുണ്ടായി രേഖപ്പെടുത്തിയത്. 725 യൂണിറ്റുകളിൽ നിന്ന് 813 യൂണിറ്റുകൾ നിരത്തിലെത്തിച്ച് സ്കോഡ റാപ്പിഡ് മാന്യമായ വാർഷിക വിൽപ്പനയാണ് കഴിഞ്ഞ മാസം സ്വന്തമാക്കിയത്.

MOST READ: വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

മാസങ്ങൾക്കുശേഷം ടൊയോട്ട യാരിസിന് നവംബറിൽ മികച്ച നേട്ടം ഉണ്ടായി. കാരണം 2019 ൽ ഇതേ കാലയളവിൽ 107 യൂണിറ്റുകളിൽ നിന്ന് ഇത്തവണ കമ്പനി 345 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടു.

പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

അതായത് വാർഷിക വിൽപ്പനയിൽ 222 ശതമാനം വളർച്ച വാഹനത്തിനുണ്ടായെന്ന് ചുരുക്കം. ഫോക്‌സ്‌വാഗണ്‍ വെന്റോ മൊത്തം 125 യൂണിറ്റുമായി സി-സെഗ്മെന്റിൽ അവസാന സ്ഥാനത്ത് എത്തി. 2019 നവംബറിൽ 495 യൂണിറ്റ് വിൽപ്പനയുണ്ടായിരുന്ന മോഡലിന് 75 ശതമാനം ഇടിവാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda City Continued To Lead The C-Segment With A Total Of 3,523 Unit Sales In November 2020. Read in Malayalam
Story first published: Saturday, December 5, 2020, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X