Just In
- 2 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 36 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
Don't Miss
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിറ്റി e:HEV സ്പോര്‍ട്ട് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട
ജനപ്രീയ മോഡലായ സിറ്റിയുടെ e:HEV പതിപ്പ് തായ്ലാന്ഡില് പുറത്തിറക്കി ഹോണ്ട. മലേഷ്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന അതേ സിറ്റി e:HEV സ്പോര്‍ട്ട് ഹൈബ്രിഡ് പതിപ്പാണിതെന്നും കമ്പനി അറിയിച്ചു.

സിംഗിള്‍ ഫുള്‍-സ്പെക്ക് RS വേരിയന്റിലാണ് പുതിയ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. 839,000 തായ് ബത്ത് (ഏകദേശം 20.42 ലക്ഷം) വാഹനത്തിന്റെ വില. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് 739,000 ബത്ത് (ഏകദേശം 17.99 ലക്ഷം) ആണ് വില.

ഇത് പെട്രോള്‍ കരുത്തിലെത്തുന്ന RS വേരിയന്റിനേക്കാള്‍ ഇത് വളരെ ചെലവേറിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റിന് പകരം 1.0 ലിറ്റര്‍ VTEC ടര്‍ബോ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ RS പതിപ്പില്‍ വാഗ്ദാനം ചെയ്യുന്നത്.
MOST READ: കാമ്രി ഹൈബ്രിഡ് ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

സിറ്റി e:HEV-യില്‍ ഹോണ്ടയുടെ ഇന്റലിജന്റ് മള്‍ട്ടി-മോഡ് ഡ്രൈവ് (i-MMD) ഹൈബ്രിഡ് സിസ്റ്റം അടങ്ങിയിരിക്കുന്നു. ടയറുകളിലേക്ക് 108 bhp കരുത്തും / 253 Nm torque ഉം നല്കുന്ന ഇലക്ട്രിക് മോട്ടോര്‍ വാഹനത്തില്‍ ഇടംപിടിക്കുന്നു.

1.5 ലിറ്റര്‍ അറ്റ്കിന്സണ് DOHC i-VTEC എഞ്ചിന് 5,600-6,400 rpm-ല്‍ 98 bhp കരുത്തും 4,500-5,000 rpm-ല്‍ 127 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ ഇന്റര്‍ഗ്രേറ്റഡ് ഇലക്ട്രിക് മോട്ടോര്‍ ഒരു ജനറേറ്ററായും സ്റ്റാര്‍ട്ടറായും പ്രവര്‍ത്തിക്കുന്നു.
MOST READ: പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പെട്രോള്‍ എഞ്ചിനിലേക്ക് ജോടിയാക്കിയ സിംഗിള്‍ സ്പീഡ് ഗിയര്‍ബോക്സ് ഉയര്‍ന്ന വേഗതയില്‍ നേരിട്ടുള്ള ഡ്രൈവ് നല്കുന്നു. പുതിയ സിറ്റി സ്പോര്‍ട്ട് ഹൈബ്രിഡ് NEDC 27.8 കിലോമീറ്റര്‍ മികച്ച ഇന്ധനക്ഷമത നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

പെട്രോള്‍ RS-മായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ഹോണ്ട സിറ്റി RS ഹൈബ്രിഡിന് സ്റ്റിയറിംഗ് വീല്‍ പാഡില്‍സ്, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് മുതലായ അധിക സവിശേഷതകള്‍ ലഭിക്കുന്നു.
MOST READ: ഫോക്സ്വാഗണ് ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്കി ഡല്‍ഹി IIT

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് പോലുള്ള സജീവ സുരക്ഷാ സവിശേഷതകളുടെ ഹോണ്ട സെന്‍സിംഗ് സ്യൂട്ടും ഇതിന് ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ സെന്ററിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം, ബ്രാന്‍ഡിന്റെ ലെയ്ന്‍ വാച്ച് ബ്ലൈന്‍ഡ് സ്പോട്ട് ക്യാമറയും ഈ പതിപ്പിന് ലഭിക്കുന്നു.

സ്റ്റൈലിംഗിന്റെ കാര്യത്തില്‍, ഹോണ്ട സിറ്റി e:HEV-യില്‍ സ്പോര്‍ട്ടി സ്റ്റൈലിംഗ്, ഹണികോമ്പ് ഗ്രില്‍, ഒരു കാര്‍ബണ്‍ ഫൈബര്‍ ലുക്ക് ഫ്രണ്ട് ബമ്പര്‍ ലിപ്, സ്റ്റൈലിഷ് ഫോഗ് ലാമ്പ് എന്‍ക്ലോസര്‍, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് ബൂട്ട് ലിഡ് സ്പോയ്ലര്, 16 ഇഞ്ച് ട്യുവല്‍ ടോണ്‍ അലോയ്കള്‍ എന്നിവ ലഭിക്കുന്നു.

വ്യത്യസ്തമായ ചുവന്ന സ്റ്റിച്ചിംഗ്, അലോയ് പെഡലുകളുള്ള ഫോക്സ് ലെതര്‍, സ്യൂഡ് അപ്ഹോള്‍സ്റ്ററി എന്നിവയും സിറ്റി RS ഹൈബ്രിഡിന് ലഭിക്കുന്നു.

എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, റിമോട്ട് എഞ്ചിന് സ്റ്റാര്‍ട്ട്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് എസി, 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവയും ഫീച്ചറുകളുടെ പട്ടികയില്‍ ഇടംപിടിക്കുന്നു.

2021-ന്റെ ആദ്യ പകുതിയില്‍ സിറ്റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തുമെന്ന് ഹോണ്ട ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 18-20 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.