ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

ഹോണ്ട സിറ്റി എന്നും ഒരു പ്രൗഢിയാണ്. ഇപ്പോൾ ഹാച്ച്ബാക്കായി ഒരുങ്ങി എത്തിയതോടെ കൂടുതൽ ശ്രദ്ധനേടാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ നാലാം തലമുറ മോഡൽ ഉടൻ നിർത്തലാക്കുമെന്നും അത് സിറ്റി ഹാച്ച്ബാക്ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്നും ശക്തമായ അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്.

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

എന്നിരുന്നാലും ഹോണ്ടയിൽ നിന്ന് ഇതുവരെയും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പല രാജ്യങ്ങളിലും ഫിറ്റ് എന്നാണ് ജാസ് അറിയപ്പെടുന്നത്. നാല് തലമുറ ആവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പുറത്തിറങ്ങിയെങ്കിലും ഇന്ത്യയിൽ രണ്ട് തലമുറകൾ മാത്രമേ എത്തിയിട്ടുള്ളൂ.

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

അടുത്തിടെ തായ്‌ലൻഡിലെ ബാങ്കോക്കിൽ സിറ്റി ഹാച്ച്ബാക്കിനെ ജാസിന് പകരക്കാരനായാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് പുതിയ സിറ്റി എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

അതിനാൽ തന്നെ ഇവിടെയും ഹാച്ച്ബാക്ക് പതിപ്പിനെ അവതരിപ്പിക്കാൻ കമ്പനി തയാറായേക്കും. എന്തെന്നാൽ പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ ജാസിന് കാര്യമായ വിജയം നേടാനായില്ലാത്തതു തന്നെയാണ്. നാലാം തലമുറയിലേക്ക് പ്രവേശിച്ചപ്പോൾ അന്താരാഷ്ട്ര വിപണിയിലടക്കം വളരെയധികം വിമർശിക്കപ്പെട്ട മോഡലായിരുന്നു അത്.

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

അതിനാൽ തന്നെ ഇത് നമ്മുടെ വിപണിയിൽ പരിചയപ്പെടുത്താൻ സാധ്യതയേയില്ല. മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്കുകൾ വാങ്ങുന്ന ആളുകൾ ഇതിനകം കോംപാക്‌ട്-എസ്‌യുവികളിലേക്ക് മാറിയിട്ടുണ്ട് എന്ന യാഥാർഥ്യവും അവിടെ നിൽക്കുന്നുണ്ട്.

MOST READ: കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

അതോടൊപ്പം ഹോണ്ട ജാസിനേക്കാൾ മികച്ചതായി സ്വീകരിക്കപ്പെട്ട മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾ‌ട്രോസ് എന്നിവ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് നേതൃത്വം നൽകുമ്പോൾ പുതിയൊരു മോഡലിനെ തന്നെ പരിചയപ്പെടുത്തുകയാകും ഔചിത്യം.

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

സിറ്റി സെഡാനിനൊപ്പം പുതിയ സിറ്റി ഹാച്ച്ബാക്ക് കൂടി വിപണിയിൽ എത്തിയാൽ ഹോണ്ടയ്ക്ക് മുതലെടുക്കാനായേക്കും. മാത്രമല്ല പരസ്പരം അടിസ്ഥാനമാക്കി രണ്ട് വാഹനങ്ങൾ നിർമിക്കുന്നത് കമ്പനിയുടെ ഉത്‌പാദനത്തിലെ ചെലവ് കുറക്കാനും സാധിക്കും.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

സിറ്റി ഹാച്ച്ബാക്ക് നിർമിക്കുന്നതിന് ഹോണ്ടയ്ക്ക് സിറ്റി സെഡാന്റെ പിൻഭാഗം മാത്രമാകും പരിഷ്കരിക്കേണ്ടിവരിക. മികച്ച വാഹനമാണെങ്കിലും ജാസിനെ ഇന്ത്യയിൽ നിന്നും പിൻവലിച്ച് അവിടെ സിറ്റി നെയിംപ്ലേറ്റ് അവതരിപ്പിച്ചാൽ ഇതിലും മികച്ച വിൽപ്പന പ്രകടനം ജാപ്പനീസ് ബ്രാൻഡിന് കണ്ടെത്താനും സാധിക്കും.

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

സിറ്റി ഹാച്ച്ബാക്ക് ജാസിനേക്കാൾ നീളവും വീതിയും ഉള്ളതാണ്. കൂടാതെ ഏറ്റവും വലിയ നേട്ടം നീളമുള്ള വീൽബേസ് ആണ്. ഇത് പിന്നിലുള്ളവർക്ക് കൂടുതൽ ഇടമാണ് നൽകുന്നത്. സിറ്റി ഹാച്ച്ബാക്കിന്റെ ഇന്റീരിയർ സിറ്റി സെഡാന് സമാനമായി തുടരും എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാം.

MOST READ: നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു

ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

പ്രീമിയം സെഡാന്റെ അതേ ഉപകരണങ്ങളും ഇതിന് ലഭിക്കും. എന്നിരുന്നാലും ഹോണ്ട പുതിയ തലമുറ ജാസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ അതോ സിറ്റി ഹാച്ച്ബാക്ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല. എന്തായാലും മികച്ചതിനായി വാഹന പ്രേമികൾ കാത്തിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Honda City Hatchback Could Replace Jazz in Asia. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X