ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയിൽ അടുത്തിടെയാണ് വിൽപ്പനക്ക് എത്തിയത്. രാജ്യത്ത് ജാപ്പനീസ് ബ്രാൻഡായ ഹോണ്ടയ്ക്ക് അടിത്തറ പാകിയ മോഡലുകൂടിയാണ് ജനപ്രിയമായ ഈ സി-സെഗ്മെന്റ് സെഡാൻ. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സിറ്റിയുടെ ഒരു ഹാച്ച്ബാക്ക് മോഡൽ കൂടി ഒരുങ്ങുകയാണ്.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

വാഹനത്തിന്റെ നിർമാണ് പ്രവർത്തനത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന ഹോണ്ട ഇപ്പോൾ സിറ്റി ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ്. വാഹനത്തിന്റെ ആഗോള അരങ്ങേറ്റം ഈ വർഷാവസാനത്തോടെ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

പുതിയ സിറ്റി ഹാച്ച് അടുത്ത വർഷം തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലും അവതരിപ്പിക്കും. പല വിപണികളിലും ഹാച്ച്ബാക്ക് ജാസ് എന്ന പേരിലാകും പരിചയപ്പെടുത്തുക എന്നതും ശ്രദ്ധേയമാണ്.

MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

യൂറോപ്പിൽ വിൽക്കുന്ന പുതിയ ജാസ് ആസിയാൻ വിപണികളിലേക്ക് വഴിമാറാത്തതിനാൽ പുതിയ മോഡലിന്റെ അവതരണം ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം പുതിയ ഹോണ്ട സിറ്റി ഹാച്ച്ബാക്ക് അതിന്റെ സെഡാൻ മോഡലുമായി ഏറെ സാമ്യമുള്ളതായിക്കും. പ്രത്യേകിച്ച് ക്രോമിൽ അലങ്കരിച്ച മുൻവശം.

MOST READ: വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

എന്നാൽ ബി-പില്ലറിനലും പിൻവശത്തും മാറ്റങ്ങൾ പ്രകടമാകും. അതായത് ഹാച്ച്ബാക്ക് രൂപകൽപ്പനയ്ക്ക് അനുയോജ്യമായ രീതിയിൽ പിൻവശം വ്യത്യസ്തമായിരിക്കുമെന്ന് ചരുക്കം.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

നവീകരിച്ച ഫ്രണ്ട് ബമ്പറും പിന്നിൽ റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും ഇടംപിടിക്കുമെന്ന് സിറ്റി ഹാച്ച്ബാക്കിന്റെ പരീക്ഷണ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട പ്രായോഗികത പ്രവർത്തനക്ഷമമാക്കുന്നതിന് പിൻ സീറ്റ് മടക്കാനുള്ള സംവിധാനവും വ്യത്യസ്തമായിരിക്കും.

MOST READ: ഫെറാറി F8 ട്രിബ്യൂട്ടോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 4.02 കോടി രൂപ

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

2021 ഹോണ്ട സിറ്റി ഹാച്ച്ബാക്കിന് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാകും വിപണിയിൽ എത്തുക. ഇത് 5,500 rpm-ൽ‌ പരമാവധി 122 bhp കരുത്തും 2,000-4,500 rpm-ൽ 179 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാകുമെന്നാണ് സൂചന. സിറ്റി സെഡാന്റെ RS വേരിയന്റിലും ഇതേ VTEC യൂണിറ്റ് കാണാൻ സാധിക്കും.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സിറ്റി ഹാച്ച്ബാക്കിന്റെ ഉപകരണങ്ങളുടെ ലിസ്റ്റ് സെഡാൻ പതിപ്പിനോട് സാമ്യമുള്ളതായിരിക്കും. കൂടാതെ ഹാച്ച്ബാക്കിലെ കുറഞ്ഞ നിയന്ത്രണം കൂടുതൽ ചടുലമായ ഹാൻഡിലിംഗ് സവിശേഷതകളിലേക്ക് നയിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Hatchback Likely To Launch By 2020. Read in Malayalam
Story first published: Saturday, August 8, 2020, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X