ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

അടുത്ത വർഷത്തോടെ ഇന്ത്യയിൽ പുതിയൊരു ഹൈബ്രിഡ് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. റിപ്പോർട്ടുകൾ പ്രകാരം വരാനാരിക്കുന്നത് സിറ്റി പ്രീമിയം സെഡാന്റെ RS ടർബോ പതിപ്പായിരിക്കുമെന്നാണ് സൂചന.

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

അടുത്തിടെ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ച ഏഴാം തലമുറ ഹോണ്ട സിറ്റിയുടെ RS വേരിയന്റിന് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്നു. ഇതിനെ ഹോണ്ട i-MMD ഹൈബ്രിഡ് സിസ്റ്റം എന്ന് വിളിക്കുന്നു.

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

1,500 സിസി അറ്റ്കിൻസൺ സൈക്കിൾ DOHC i-VTEC പെട്രോൾ എഞ്ചിനാണ് സി-സെഗ്മെന്റ് സെഡാന്റെ ടർബോ പതിപ്പിന് കരുത്തേകുന്നത്. ഇത് ഇലക്ട്രിക് മോട്ടോർ ജനറേറ്ററുമായി സംയോജിച്ച് പരമാവധി 106 bhp പവറും 253 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: കാത്തിരിപ്പിന് വിരാമം; പുതിയ എൻട്രി ലെവൽ Q2 എസ്‌യുവി പുറത്തിറക്കി ഔഡി

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

e-CVT ഗിയർബോക്സ് യൂണിറ്റുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മൾട്ടി-മോഡ് ഡ്രൈവ് എന്ന MMD സിസ്റ്റം മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് കാറിൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ ഇവി, ഹൈബ്രിഡ്, എഞ്ചിൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

തുടക്കത്തിൽ കാർ പൂർണമായും ഇലക്ട്രിക് മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടറിന് വൈദ്യുതി നൽകുന്ന 1.3LWh ബാറ്ററി എഞ്ചിൻ ചാർജ് ചെയ്യുന്നു. തുടർന്ന് ആക്‌സിലറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ കാർ ഹൈബ്രിഡ് ഡ്രൈവ് മോഡിലേക്ക് പ്രവേശിക്കുന്നു.

MOST READ: മിനുങ്ങിയിറങ്ങി പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ്

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർ കാറിന്റെ പ്രധാന ഡ്രൈവറാണ്. എന്നാൽ ഇപ്പോൾ ഗ്യാസോലിൻ എഞ്ചിൻ അധിക ഊർജ്ജം നൽകാൻ സഹായിക്കും. 2,500 സിസി എഞ്ചിനുള്ള മിഡ്-സൈസ് സെഡാനായ ടൊയോട്ട കാമ്രിയേക്കാൾ കൂടുതൽ ടോർഖ് സിറ്റി RS ഹൈബ്രിഡിനുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

ഹോണ്ട സിറ്റി RS ഹൈബ്രിഡിന് പരമാവധി 173 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. അതേസമയം വെറും 9.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്താൻ സെഡാന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ ഹോണ്ട സിറ്റി i-MMD 26.5 കിലോമീറ്റർ മൈലേജ് നൽകുമെന്നും പറയുന്നു.

MOST READ: ഇന്ത്യയില്‍ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

ഹോണ്ട സിറ്റി RS ഹൈബ്രിഡിന് പരമാവധി 173 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. അതേസമയം വെറും 9.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്താൻ സെഡാന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ ഹോണ്ട സിറ്റി i-MMD 26.5 കിലോമീറ്റർ മൈലേജ് നൽകുമെന്നും പറയുന്നു.

ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

സ്റ്റാൻഡേർഡ് സിറ്റി വേരിയന്റിനേക്കാൾ 110 ലിറ്റർ കുറവുള്ള 409 ലിറ്റർ ലഗേജ് ഇടമാണ് RS പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. ഈ വേരിയന്റിന് ലൈൻ‌വാച്ച് അസിസ്റ്റ്, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City RS Hybrid Launch Details And Specifications. Read in Malayalam
Story first published: Friday, October 16, 2020, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X