Just In
- 22 min ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 51 min ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- 1 hr ago
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- 1 hr ago
ആക്സസ് 125 വില വര്‍ധിപ്പിച്ചു; നാമമാത്രമെന്ന് സുസുക്കി
Don't Miss
- Movies
മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അയാള്‍ തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- News
നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്‍ണക്കടത്തില്‍ സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Lifestyle
കൂടിയ പ്രമേഹത്തിന് ഒരു കപ്പ് ജ്യൂസ് വെറും വയറ്റില്‍
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ടയുടെ CR-V എസ്യുവിക്ക് മോടിയേകാൻ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ എത്തി; വില 29.49 ലക്ഷം രൂപ
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ മുൻനിര എസ്യുവിയായ CR-V-യുടെ സ്പെഷ്യൽ എഡിഷൻ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. ഉത്സവ സീസണിൽ വിൽപ്പന സജീവമാക്കാൻ വിപണിയിൽ എത്തിച്ച പതിപ്പിന് 29.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ലിമിറ്റഡ് എഡിഷന് ഏകദേശം 1.23 ലക്ഷം രൂപ കൂടുതലാണ് മുടക്കേണ്ടത്. കൂടാതെ സാധാരണ CR-V എസ്യുവിയിൽ നിന്നും വ്യത്യസ്തമാക്കാൻ സ്പെഷ്യൽ പതിപ്പിന് കുറച്ച് കോസ്മെറ്റിക്, ഫീച്ചർ പരിഷ്ക്കരണങ്ങൾ എന്നിവ ഹോണ്ട സമ്മാനിച്ചിട്ടുണ്ട്.

കൂടാതെ ഉപഭോക്താക്കൾക്ക് അഞ്ച് കളർ ഓപ്ഷനുകളിൽ ഈ മുൻനിര മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും. അതിൽ ലൂണാർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിവയാണ് ഉൾപ്പെടുന്നത്.
MOST READ: പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു

CR-V സ്പെഷ്യൽ എഡിഷന്റെ മുൻവശത്ത് പുതിയ ഫുൾ എൽഇഡി ഹെഡ്ലാമ്പുകൾ, ആക്റ്റീവ് കോർണറിംഗ് ലൈറ്റുകളുള്ള ഡിആർഎൽ, പുതുതായി രൂപകൽപ്പന ചെയ്ത ബമ്പർ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്നു. മുമ്പുണ്ടായിരുന്ന വലിയ ക്രോം ഫിനിഷ്ഡ് ഗ്രിൽ ഗ്ലോസി ബ്ലാക്ക് യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതും ഏറെ മനോഹരമാക്കിയിട്ടുണ്ട്.

കൂടാതെ പുതുതായി രൂപകൽപ്പന ചെയ്ത ഡയമണ്ട് കട്ട് 18 ഇഞ്ച് അലോയ് വീലുകൾ, ഹാൻഡ്സ് ഫ്രീ പവർ ടെയിൽഗേറ്റ്, അപ്ഡേറ്റ് ചെയ്ത റിയർ ബമ്പർ എന്നിവയും പുതിയ മോഡലിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെ പുതിയ ഫീച്ചറുകളുടെ ഒരു നീണ്ടനിര തന്നെ ഒരുക്കി എസ്യുവിയുടെ ഇന്റീരിയറും ഹോണ്ട പരിഷ്ക്കരിച്ചു.
MOST READ: ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ഹോണ്ട CR-V സ്പെഷ്യൽ എഡിഷന് 4-വേ പവർ അസിസ്റ്റന്റ് പാസഞ്ചർ സീറ്റ്, ഓട്ടോമാറ്റിക്കായി മടക്കാവുന്ന ഡോർ മിറർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് പുതിയ വേരിയന്റിൽ ലഭ്യമാക്കിയിരിക്കുന്ന പുതിയ സവിശേഷതകൾ. അതോടൊപ്പം റണ്ണിംഗ് ബോർഡ്, ഡോർ മിറർ ഗാർനിഷിംഗ്, സ്റ്റെപ്പ് ലൈമേഷൻ എന്നിവയുടെ ഒരു കിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ബ്രാൻഡിന്റെ ലെയ്ൻ വാച്ച് ക്യാമറ, പനോരമിക് സൺറൂഫ് എന്നിവയും ഹോണ്ട CR-V-യുടെ മറ്റ് പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
MOST READ: ഉത്സവ സീസണിൽ നേട്ടം കൊയ്ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

എസ്യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ ലോഞ്ച് അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർ അറ്റേൺഷൻ മോണിറ്റർ, റിയർ പാർക്കിംഗ് സെൻസറുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ തുടങ്ങിയവ ഇടംപിടിച്ചിരിക്കുന്നു.

പുതിയ 2.0 ലിറ്റർ, 4 സിലിണ്ടർ, SOHC i-VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട CR-V സ്പെഷ്യൽ എഡിഷന് കരുത്തേകുന്നത്. ഇത് 6,500 rpm-ൽ 152 bhp പവറും 4,300 rpm-ൽ 189 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.