വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹോണ്ട സിവിക്കിന്റെ പത്താംതലമുറ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ എത്തിയത്. പ്രീമിയം സെഡാന്‍ ശ്രേണിയിലെത്തിയ ഈ വാഹനത്തിന് 17.7 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിവിക്കിന്റെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ആയതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

CR-V ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിന്റെ ഉത്പാദമാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഈ എഞ്ചിന്‍ 120 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. നേരത്തെ 2.5 ലക്ഷം രൂപയുടെ വരെ ഓഫറുകള്‍ സിവിക്കിന്റെ ഡീസല്‍ പതിപ്പുകള്‍ക്ക് കമ്പനി നല്‍കിയിരുന്നു. VX, ZX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സിവിക്കിന്റെ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

ഏകദേശം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിവിക് ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ വാഹനം മുന്‍തലമുറ മോഡലുകളെക്കാള്‍ ആകര്‍ഷകമായ പല മാറ്റങ്ങളും വരുത്തിയാണ് എത്തിയത്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

നിരയിലെ എല്ലാ ഡീസല്‍ കാറുകളെയും നിര്‍ത്താന്‍ ഹോണ്ട ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. വില്‍പ്പന കുറഞ്ഞ വാഹനങ്ങളുടെ ഡീസല്‍ പതിപ്പുകളെ പിന്‍വലിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

പെട്രോള്‍ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന ഡീസല്‍ സിവിക്കിന്റെ പ്രതിമാസ വില്‍പ്പന ദുര്‍ബലമാണ്. സിവിക് പുറത്തിറക്കിയതിനുശേഷം 2019 ഡിസംബര്‍ വരെ 4,928 യൂണിറ്റ് വിറ്റഴിച്ചു. അതില്‍ 87 ശതമാനവും പെട്രോള്‍ മോഡലായിരുന്നു എന്നത് ശ്രദ്ധേയമായി.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

അതായത് 4,308 യൂണിറ്റ് പെട്രോള്‍ വകഭേദങ്ങളും 620 യൂണിറ്റ് ഡീസല്‍ മോഡലുകളുമാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതോടെയാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. പെട്രോള്‍ എഞ്ചിനില്‍ 1.8 ലിറ്റര്‍ നാല് സിലിണ്ടര്‍ i-VTEC -യാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

ഈ എഞ്ചിന്‍ 6,500 rpm-ല്‍ 139 bhp കരുത്തും 4,300 rpm-ല്‍ 174 Nm torque ഉം ഉത്പാദിപ്പിക്കും. സിവിടി പാഡില്‍-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ചാണ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

ഏറെ പ്രതീക്ഷയോടെയാണ് പുതുതലമുറയെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. സ്‌പോര്‍ട്ടി ഭാവമാണ് മുന്‍വശത്തെ പ്രത്യേകത. പിയാനോ ബ്ലാക്ക് ഗ്രില്‍, ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടി എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രോമില്‍ പൊതിഞ്ഞ ഫോഗ്‌ലാമ്പ് എന്നിവ മുന്നിലെ സവിശേഷതയാണ്.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

വലിയ മാറ്റങ്ങളാണ് പിന്‍ഭാഗത്തും നല്‍കിയിട്ടുള്ളത്. ബൂട്ട് ഡോറിലേക്ക് നീളുന്ന C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗെത്ത മനോഹരമാക്കുന്നു.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് വില്‍ എന്നിവ സിവികിന്റെ അകത്തളത്തെ മനോഹരമാക്കും.

വില്‍പ്പന കുറഞ്ഞു; ഹോണ്ട സിവിക് ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചു

എയര്‍ബാഗുകള്‍, എബിഎസ്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic Diesel Discontinued In India. Read in Malayalam.
Story first published: Wednesday, April 1, 2020, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X