വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മൂന്ന് പുതിയ ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചത്.

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

അഞ്ചാംതലമുറ സിറ്റി, WR-V ഫെയ്‌സ്‌ലിഫ്റ്റ്, സിവിക് ബിഎസ്-VI ഡീസൽ എന്നിവ പരിചയപ്പെടുത്തി കൊണ്ട് വിപണിയിൽ സജീവമാവുകയാണ് ഹോണ്ട. ജാപ്പനീസ് വാഹന നിർമാതാക്കൾ കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 5,383 യൂണിറ്റ് വിൽപ്പനയാണ് നേടിയെടുത്തത്. 2020 ജൂണിൽ വിറ്റ 1,398 യൂണിറ്റിനെ അപേക്ഷിച്ച് 285 ശതമാനം വിൽപ്പന വളർച്ചയാണിത്.

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

വിപണി തിരിച്ചുപിടിക്കാനായി 2020 ഓഗസ്റ്റ് മാസത്തിൽ ഹോണ്ട കാർ ഇന്ത്യ ഉപയോക്താക്കൾക്ക് പ്രത്യേക ക്യാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളുമാണ് ബ്രാഷഡ് വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഡീലർഷിപ്പുകളിലും ഔദ്യോഗിക ഓൺലൈൻ വിൽപ്പന പോർട്ടലിലും ഈ കിഴിവുകൾ ലഭ്യമാണ്.

MOST READ: ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഈ വർഷം വിണിയിൽ ഇടംപിടിച്ചേക്കും

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

എന്നിരുന്നാലും ഡീലർഷിപ്പ് ലൊക്കേഷനും സ്റ്റോക്ക് ലഭ്യതയും അനുസരിച്ച് കിഴിവുകളുടെ നിരക്ക് വ്യത്യാസപ്പെടാം. ഹോണ്ട അമേസ് സബ് കോംപാക്‌ട് സെഡാൻ വാങ്ങുന്നവർക്ക് നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടുകൾ ലഭിക്കുന്നില്ലെങ്കിലും 15,000 രൂപ വിലമതിക്കുന്ന പ്രത്യേക എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 6,000 രൂപ ലോയൽറ്റി ബോണസ്, 4,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ലഭിക്കും. ഇതിനൊപ്പം അഞ്ച് വർഷത്തെ വാറന്റി പാക്കേജും ഓഫറിനെ ആകർഷകമാക്കുന്നു.

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

ഫ്രണ്ട് സീറ്റ്ബാക്കുകളിലും ബൂട്ട് ലിഡിലും പ്രത്യേക ഏസ് പതിപ്പ് ബ്രാൻഡിംഗുമായി ഹോണ്ട അമേസ് പുറത്തിറക്കാൻ ഹോണ്ട ഇന്ത്യ പദ്ധതിയിടുന്നു. കാറിന്റെ പതിവ് VX വേരിന്റിനേക്കാൾ 15,000 രൂപ പ്രീമിയമാണ് ഇതിന്റെ വില. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ ഫോർമാറ്റുകളിൽ സബ് ഫോർ മീറ്റർ സെഡാൻ തെരഞ്ഞടുക്കാൻ സാധിക്കും.

MOST READ: ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

ഡീസൽ-സിവിടി ഫോർമാറ്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് നിലവിലെ തലമുറ ഹോണ്ട അമേസ്. പുതിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് 2020 ഓഗസ്റ്റ് മാസത്തിൽ 6,000 രൂപ ലോയൽറ്റി ബോണസുമായാണ് ഹോണ്ട അവതരിപ്പിക്കുന്നത്. അതോടൊപ്പം 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിച്ച ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് പെട്രോളിന് 8.50 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 9.80 ലക്ഷം രൂപയുമാണ് പ്രംരാഭ വില.

MOST READ: ഹാരിയർ ബി‌എസ് VI ഓട്ടോമാറ്റിക്കിന് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുമായി ടാറ്റ

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

മുൻതലമുറ സിറ്റിയുടെ SV, V വേരിയന്റുകളിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 6,000 രൂപയുടെ ലോയൽറ്റിയും 8,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

കഴിഞ്ഞ മാസം ആരംഭിച്ച 2020 ഹോണ്ട സിറ്റി സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ കൂടുതൽ ആകർഷകമായ രൂപകൽപ്പന, വർധിച്ച അളവുകൾ, പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ എന്നിവ ഉപയോഗിച്ച് മത്സരം കൊഴുപ്പിക്കുകയാണ്. പുത്തൻ മോഡൽ ഇപ്പോൾ സ്വന്തമാക്കുന്നവർക്ക് 2020 ഓഗസ്റ്റിൽ 6,000 രൂപ ലോയൽറ്റി ബോണസ് ലഭിക്കും.

വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

അവസാനമായി ഹോണ്ട സിവിക് ബിഎസ്-VI ലോയൽറ്റി, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ യഥാക്രമം ഒരു ലക്ഷം രൂപയും 1.50 ലക്ഷം രൂപയുടെയും ആനുകൂല്യങ്ങളാകും ഉപഭോക്താക്കൾക്ക് ലഭിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda India Introduced Discount Scheme For Aug 2020. Read in Malayalam
Story first published: Saturday, August 8, 2020, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X