Just In
- 30 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട
ഉത്സവ സീസൺ മുതലെടുക്കാനായി അമേസ് കോംപാക്ട് സെഡാനും, WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ മോഡലുകൾ പുറത്തിറക്കി ഹോണ്ട.

മറ്റെല്ലാ സ്പെഷ്യൽ പതിപ്പുകളെയും പോലെ തന്നെ പുതിയ വേരിയന്റുകളും ആകർഷണം വർധിപ്പിക്കുന്നതിനായി കുറച്ച് അധിക കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് അവതിരിപ്പിച്ചിരിക്കുന്നത്. അമേസിൽ ജാപ്പനീസ് ബ്രാൻഡ് പരിചയപ്പെടുത്തുന്ന രണ്ടാമത്തെ സ്പെഷ്യൽ വേരിയന്റാണിത് എന്നതും ശ്രദ്ധേയമാണ്.

കോംപാക്ട് സെഡാന്റെ ടോപ്പ് എൻഡ് VX വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ഹോണ്ട അമേസ് എക്സ്ക്ലൂസീവ് എഡിഷനും ഒരുങ്ങിയിരിക്കുന്നത്. ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഗിയർബോക്സ് ഓപ്ഷനുകളിൽ ഒരു സ്റ്റാൻഡേർഡ് മാനുവലും ഓപ്ഷണൽ സിവിടിയും ഉൾപ്പെടുന്നു.
MOST READ: പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

വിൻഡോകൾക്കായുള്ള ക്രോം മോൾഡിംഗ്, ഇലുമിനേറ്റഡ് ഡോർ സിൽസ്, ഫ്രണ്ട് ഫുട്ട് വെൽ ലൈറ്റുകൾ, ഫോഗ് ലാം എൻക്ലോസറുകൾക്കും ട്രങ്ക് ലിഡിനുമുള്ള ക്രോം ആപ്ലിക്കേഷനുകൾ, സ്യൂഡ് ബ്ലാക്ക് അപ്ഹോൾസ്റ്ററി, ആംറെസ്റ്റ് എന്നിവ വഴി അമേസിന്റെ എക്സ്ക്ലൂസീവ് പതിപ്പിനെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്തമാക്കിയിരിക്കുന്നു.

അമേസ് എക്സ്ക്ലൂസീവ് എഡിഷന്റെ പെട്രോൾ മാനുവലിനായി 7.96 ലക്ഷം രൂപയും പെട്രോൾ സിവിടിക്ക് 8.79 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡീസൽ മാനുവലിനായി 9.26 ലക്ഷവും ഡീസൽ സിവിടി പതിപ്പിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
MOST READ: X3 M പെർഫോമൻസ് എസ്യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 99.90 ലക്ഷം രൂപ

ജാസിനെ അടിസ്ഥാനമാക്കി ഹോണ്ട പുറത്തിറക്കിയ WR-V-യുടെ VX ടോപ്പ്-എൻഡ് വകഭേദത്തെ അടിസ്ഥാനമാക്കി തന്നെയാണ് കോംപാക്ട് എസ്യുവി ശ്രേണിയിൽ ഇടംപിടിക്കുന്ന ക്രോസ്ഓവർ കാറിന്റെ എക്സ്ക്ലൂസീവ് പതിപ്പും തയാറായിരിക്കുന്നത്.

പെട്രോൾ, ഡീസൽ വേരിയന്റുകളിൽ എത്തുന്ന WR-V എക്സ്ക്ലൂസീവ് എഡിഷൻ അമേസിൽ നിന്ന് വ്യത്യസ്തമായി മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. സെഡാനെ പോലെ തന്നെ സ്പെഷ്യൽ പതിപ്പിന് അധിക ക്രോം ആക്സന്റുകളും, സ്യൂഡ് ബ്ലാക്ക് അപ്ഹോൾസ്റ്ററി, ഇലുമിനേറ്റഡ് ഡോർ-സിൽസ്, ഫ്രണ്ട് ഫുട്ട് വെൽ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.
MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

അതോടൊപ്പം എക്സ്ക്ലൂസീവ് എഡിഷൻ ബോഡി ഗ്രാഫിക്സും ഒരു ചിഹ്നവും ക്രോസ്ഓവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോണ്ട WR-V എക്സ്ക്ലൂസീവ് എഡിഷന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 9.70 ലക്ഷം രൂപയും 11 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

അമേസ്, WR-V എന്നിവയ്ക്ക് ഒരേ 1.2 ലിറ്റർ i-VTEC NA പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് 90 bhp പവറും 110 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 1.5 ലിറ്ററാണ് i-DTEC ർബോചാർജ്ഡ് യൂണിറ്റാണ് ഡീസൽ യൂണിറ്റ്.
MOST READ: വാഹന വിപണി മെച്ചപ്പെടുന്നു; ഒക്ടോബറിൽ 1.82 ലക്ഷം യൂണിറ്റ് വിൽപ്പന നേടി മാരുതി

ഇത് WR-V-യിൽ 100 bhp കരുത്തും 200 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. അതേസമയം ഇതേ എഞ്ചിൻ അമേസ് സിവിടിയിൽ റീ-ട്യൂൺ ചെയ്തിട്ടുണ്ട്. അത് 80 bhp പവറും 160 Nm torque ഉം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.