അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

ഇന്ത്യൻ വിപണിയിൽ വർധിച്ചുവരുന്ന എസ്‌യുവി വാഹനങ്ങളുടെ ജനപ്രീതി മുതലെടുക്കാനായി രാജ്യത്തെ തങ്ങളുടെ എസ്‌യുവി നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട.

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

പുതുതലമുറ HR-V, സബ്-4 മീറ്റർ എസ്‌യുവി, പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ മൂന്ന് പുതിയ എസ്‌യുവികളാണ് ഹോണ്ടയുടെ അണിയറയിൽ ഒരുങ്ങുന്നത്. ഈ മൂന്ന് മോഡലുകളും അടുത്ത വർഷം തന്നെ ഇന്ത്യൻ നിരത്തിലെത്തുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

ജാപ്പനീസ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച് പുതിയ കോംപാക്‌ട് എസ്‌യുവി 2021 മെയ് മാസത്തിൽ അരങ്ങേറ്റം കുറിക്കും. പുതിയ ഹോണ്ട എസ്‌യുവിയുടെ നീളം നാല് മീറ്ററിൽ താഴെയാണ്. ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളാകും ഹോണ്ട കോംപാക്‌ട് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

MOST READ: കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

ഹോണ്ട എസ്‌യുവിക്ക് 3,990 മില്ലീമീറ്റർ നീളവും 1,695 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവുമുണ്ടാകുമെന്നും വീൽബേസ് 2,550 മില്ലീമീറ്റർ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. അഞ്ചാംതലമുറ ഹോണ്ട സിറ്റിയുടെ പ്ലാറ്റ്‌ഫോമിലാകും പുതിയ കോംപാക്‌ട് എസ്‌യുവി രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുകയെന്നാാണ് സൂചന.

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

കിയ സെൽറ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും എതിരാളികളായി ഹോണ്ട ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയും തയാറാക്കുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. കമ്പനിയുടെ ആഗോള എസ്‌യുവി മോഡലായ HR-V ഉടൻ തന്നെ പുതു തലമുറയിലേക്ക് പ്രവേശിക്കും. ഇത് ഹോണ്ടയുടെ പുതിയ പ്ലാറ്റ്ഫോമിന്റെ അരങ്ങേറ്റം അടയാളപ്പെടുത്തും.

MOST READ: യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

ഹോണ്ട കോംപാക്‌ട് എസ്‌യുവിക്ക് കരുത്ത് പകരാൻ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും ബ്രാൻഡ് അവതരിപ്പിക്കുക. ഇത് പുതിയ സിറ്റി RS പതിപ്പിലും സിവിക് ഹാച്ച്ബാക്കിലും കണ്ടതിന് സമാനമാണ്.

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

ഈ എഞ്ചിന് 129 bhp കരുത്തും 180 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ജാപ്പനീസ് പതിപ്പ് മോഡലിന് 2-മോട്ടോർ ഹൈബ്രിഡ് സംവിധാനമുള്ള പുതിയ 1.5 ലിറ്റർ പെട്രോളും ലഭിക്കും. ഇത് പുതുതലമുറ ജാസ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്ന അതേ യൂണിറ്റാണ് എന്നതും സ്വാഗതാർഹമാണ്.

MOST READ: പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

എന്നാൽ ഇന്ത്യക്കായി ഒരുങ്ങുന്ന മോഡൽ ഹോണ്ടയില്‍ നിന്നുള്ള അമേസ് കോംപാക്ട് സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിലാകും ഒരുങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ആര്‍ക്കിടെക്ച്ചര്‍ ഭാരം കുറഞ്ഞതും വ്യത്യസ്ത ബോഡി ശൈലികള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവുമാണ്.

അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

ക്രോം ആവരണത്തോടുകൂടിയ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയൊക്കെ ഇന്ത്യൻ പതിപ്പ് കോംപാക്ട് എസ്‌യുവിയുടെ സവിശേഷതകളാകും. വിദേശത്ത് ലഭ്യമായ ഏറ്റവും പുതിയ തലമുറ ജാസുമായി ഇതിന് ചില ഡിസൈന്‍ സൂചനകള്‍ പങ്കിടാനും സാധ്യത തെളിയുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda New Compact SUV To Unveil In Next Year May. Read in Malayalam
Story first published: Wednesday, June 10, 2020, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X