Just In
- 53 min ago 7 സീറ്റർ ആയി വരെ ഉപയോഗിക്കാവുന്ന ഓഫ്-റോഡർ എസ്യുവി; കലക്കാൻ 'ദേസി ജി-വാഗൺ' 5-ഡോർ
- 1 hr ago ഇന്ത്യയില്‍ എതിരാളികളില്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ കളികള്‍ അങ്ങ് ജപ്പാനില്‍; ഹിമാലയന്‍ പിന്നാലെ ബുള്ളറ്റുമെത്തി
- 1 hr ago കണ്ടെയ്നർ കപ്പലിടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകർന്നു, ആറ് പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
- 2 hrs ago ഓഫ്റോഡ് രാജാവിന് ഇനി ഹൈബ്രിഡ് കരുത്തും; ഫെയ്സ്ലിഫ്റ്റ് വെളിപ്പെടുത്തി ജർമ്മൻ ബ്രാൻഡ്
Don't Miss
- Movies 16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
- Technology വേഗം ചെന്നില്ലെങ്കിൽ കിട്ടില്ല! എതിരാളികൾ ഇല്ലാതിരുന്ന ഐക്യൂ ഫോണിന് ഇപ്പോൾ വൻ ഡിസ്കൗണ്ട്
- News ഐടി കമ്പനികൾ കൂട്ടത്തോടെ കേരളത്തിലേക്കോ? ക്ഷണിച്ച് സംസ്ഥാന സർക്കാർ, ബെംഗളൂരു ജലക്ഷാമം തുണയാവും
- Sports IPL 2024: ഹാര്‍ദിക് ബൗളര്‍മാരെ ശല്യപ്പെടുത്തും, പോയത് ഗുജറാത്തിന് ഗുണം- ശ്രീശാന്ത് പറയുന്നു
- Lifestyle തടസ്സങ്ങളൊഴിയും, ഐശ്വര്യം വന്നുചേരും; ഗണപതിയുടെ അനുഗ്രഹത്തിനായി ഭലചന്ദ്ര സങ്കഷ്ടി ചതുര്‍ത്ഥി വ്രതം
- Finance കുറഞ്ഞ പലിശയിൽ അതിവേഗം പണം കയ്യിലെത്തും, മ്യൂച്വൽ ഫണ്ട് വായ്പകൾ സൂപ്പറാണ്, നേട്ടങ്ങൾ എന്തൊക്കെയെന്നറിയാം
- Travel ഒരു പകൽ മുഴുവൻ പെരിയാർ കടുവാ സങ്കേതത്തിന്റെ കാട്ടിലൂടെ അലയാം...അവസരം വെറും 12 പേർക്ക് മാത്രം!
മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ഓഫറുകളുമായി ഹോണ്ട
നവംബര്‍ മാസത്തിലും തെരഞ്ഞെടുത്ത ഏതാനും മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. 2.50 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍.
ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്റ്റെന്‍ഡഡ് വാറന്റി മറ്റ് പ്രത്യേക പാക്കേജുകള്‍ എന്നിവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.
അമേസ്, പുതുതലമുറ സിറ്റി, പുതിയ WR-V, സിവിക് എന്നിവ ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്ക് ഒപ്പം, ഓണ്‍ലൈനിലൂടെയും വാങ്ങുന്നവര്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. 2020 നവംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക.
MOST READ: ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി
ഹോണ്ട സിവിക്കിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ഇത്തവണയും ഓഫറുകള്‍ ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 2.50 ലക്ഷം ഓഫര്‍ ലഭിക്കുവ്പോള് ഡീസല്‍ പതിപ്പിന് നിര്‍മ്മാതാക്കള്‍ ഒരു ലക്ഷം രൂപയുടെ ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്.
20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, അഞ്ച് വര്‍ഷത്തെ വാറന്റി എന്നിവയുമായാണ് കോംപാക്ട് സെഡാന് മോഡലായ അമേസ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍
അതോടൊപ്പം തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, അമേസിന്റെ പെട്രോള്‍ പതിപ്പിന് 20,000 രൂപ ക്യാഷ് ബെനഫിറ്റും, ഡീസല്‍ പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.
അടുത്തിടെ വിപണിയില്‍ എത്തിയ ഏറ്റവും പുതിയ സിറ്റിയ്ക്കും ഈ മാസം ബ്രാന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 30,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ ലഭിക്കുന്നത്.
MOST READ: പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു
അതേസമയം സിറ്റിയുടെ പഴയ പതിപ്പില്‍ ഓഫറുകള്‍ ഒന്നും തന്നെ ഹോണ്ട ഈ മാസം നല്‍കുന്നില്ല. ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ബ്രാന്‍ഡിന്റെ കോംപാക്ട് എസ്യുവിയാണ് WR-V.
അടുത്തിടെ ബിഎസ് VI നിലവാരത്തിലേക്ക് മോഡലിനെ നവീകരിക്കുകയും ചെയ്തിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. WR-V -യുടെ എല്ലാ പതിപ്പുകളിലും 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.
MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി
15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇത്തവണ WR-V നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. മൊത്തം നാല് വകഭേദങ്ങളിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നത്.