തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. 2.5 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ ഓഫറുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും പുതിയ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, മറ്റ് പ്രത്യേക പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അമേസ്, പുതുതലമുറ സിറ്റി, പുതിയ WR-V, ജാസ്, സിവിക് എന്നിവ ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ചായിരിക്കും ഈ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുക.

MOST READ: 2021 നിഞ്ച 400-നെ വെളിപ്പെടുത്തി കവസാക്കി

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ഓണ്‍ലൈനിലൂടെയും വാങ്ങുന്നവര്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. 2020 ഒക്ടോബര്‍ 31 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ബ്രാന്‍ഡിന്റെ കോംപാക്ട് സെഡാന്‍ മോഡലായ അമേസിന്റെ എല്ലാ വകഭേദങ്ങളിലും 47,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ അമേസിനായി പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് നാലും, അഞ്ചും വര്‍ഷത്തേക്ക് 12,000 രൂപ വിലമതിക്കുന്ന വിപുലീകൃത വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സ്കോഡ ഫാബിയ; പുതുതലമുറ മോഡൽ ഒരുങ്ങുന്നു

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അതോടൊപ്പം തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, അമേസിന്റെ പെട്രോള്‍ പതിപ്പിന് 20,000 രൂപ ക്യാഷ് ബെനഫിറ്റും, ഡീസല്‍ പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

അടുത്തിടെ വിപണിയില്‍ എത്തിയ പുതുതലമുറ സിറ്റിയ്ക്കും ഈ മാസം ബ്രാന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 30,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ബ്രാന്‍ഡിന്റെ കോംപാക്ട് എസ്‌യുവിയാണ് WR-V. അടുത്തിടെ ബിഎസ് VI നിലവാരത്തിലേക്ക് മോഡലിനെ നവീകരിക്കുകയും ചെയ്തിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. WR-V -യുടെ എല്ലാ പതിപ്പുകളിലും 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. മൊത്തം നാല് വകഭേദങ്ങളിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നത്.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

8.49 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജാസിനും 25,000 രൂപയുടെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന മറ്റൊരു മോഡലാണ് സിവിക്. സിവിക്കിന്റെ നവീകരിച്ച ഡീസല്‍ പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ വകഭേദങ്ങളില്‍ 2.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുമ്പോള്‍ പെട്രോള്‍ മോഡലിന് ഒരു ലക്ഷം രൂപ വരെ കിഴിവും ലഭിക്കും.

Source: Car and Bike

Most Read Articles

Malayalam
English summary
Honda Announces Discounts Of Up To 2.5 Lakh On Its Cars In October 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X