Just In
- 1 hr ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 4 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 7 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 17 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
ദില്ലി പോലീസിന്റെ സുപ്രധാന തീരുമാനം ഉടന്‍; പതിനായിരത്തിലധികം കര്‍ഷക ട്രാക്ടറുകള്‍ വരുന്നു
- Sports
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട് ആര്? പ്രവചിച്ച് ഗ്രേയം സ്വാന്
- Finance
2020ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സ്വിഫ്റ്റ്
- Movies
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടുമായി ഹോണ്ട
CR-V എസ്യുവി ഒഴികെയുള്ള മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഹോണ്ട പ്രത്യേക വർഷാവസാന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, എക്സ്റ്റെൻഡഡ് വാറന്റി എന്നിവയുടെ രൂപത്തിൽ ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കും.

രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകളിൽ നിന്ന് നേടാനാകുന്ന മോഡൽ തിരിച്ചുള്ള ഓഫറുകൾ ഞങ്ങൾ പട്ടികപ്പെടുത്തുന്നു.

ആകർഷകമായ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവയുമായിട്ടാണ് ഹോണ്ട അമേസ് വരുന്നത്. നാല്, അഞ്ച് വർഷത്തേക്കുള്ള വിപുലീകൃത വാറണ്ടിയും 12,000 രൂപ കിഴിവിൽ സബ് ഫോർ മീറ്റർ സെഡാൻ വാങ്ങുമ്പോൾ ക്ലെയിം ചെയ്യാനാവും.
MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ഹോണ്ട കഴിഞ്ഞ മാസം അമേസിന്റെ പ്രത്യേക എക്സ്ക്ലൂസീവ് പതിപ്പ് പുറത്തിറക്കിയിരുന്നു, ഇതിന് 12,000 ക്യാഷ് ബെനിഫിറ്റും 15,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്.

ഹാച്ച്ബാക്ക് ഓഫറിംഗായ ഹോണ്ടയുടെ ജാസ്, ക്രോസോവർ മോഡലായ WR-V എന്നിവ 15,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഉപയോഗിച്ച് വാങ്ങാം. എന്നിരുന്നാലും, WR-V -യുടെ എക്സ്ക്ലൂസീവ് പതിപ്പിന് 10,000 രൂപയുടെ കിഴിവ് ലഭിക്കുന്നു.

മിഡ്-സൈസ് സെഡാൻ, ഓൾ-ന്യൂ സിറ്റി മാത്രമാണ് ഹോണ്ട ഈ വർഷം രാജ്യത്ത് നടത്തിയ ഏക ലോഞ്ച്, അതിനാൽ 30,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് മാത്രമാണ് ഇതിന് ലഭിക്കുന്നത്.

അതേസമയം, പെട്രോൾ മോഡലുകളിൽ 1,00,000 രൂപയും ഡീസൽ വേരിയന്റുകളിൽ 2,50,000 രൂപയും വൻ കിഴിവോടെ ഹോണ്ട സിവിക് ലഭ്യമാണ്.
MOST READ: ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

നിലവിലുള്ള ഹോണ്ട ഉപഭോക്താക്കൾക്ക് 6,000 രൂപ ആഡ്-ഓൺ ലോയൽറ്റി ബോണസ് തിരഞ്ഞെടുക്കാം. കിഴിവുകളും ആനുകൂല്യങ്ങളും തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ലഭ്യമാണ്.