പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റിനെ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കാളായ ഹോണ്ട. വരാനിരിക്കുന്ന ബീജിംഗ് മോട്ടോർ ഷോയിലായിരിക്കും കമ്പനി പുതിയ ഇവി പരിചയപ്പെടുത്തുക.

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

ഹോണ്ടയുടെ പുതിയ ഇവി കൺസെപ്റ്റിന്റെ രൂപകൽപ്പന ഒരു ഉത്‌പാദന മോഡലിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ പൂർണ ഇലക്ട്രിക് മോഡലാകുമിത്.

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

വാഹനത്തിന്റെ ഡിസൈനിന്റെ CGI രേഖാ ചിത്രം കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇലക്‌ട്രിക് കാറിന്റെ മറ്റ് വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നിരുന്നാലും ഹോണ്ടയുടെ ആദ്യ ഇവിയായ e ഹാച്ച്ബാക്കിനേക്കാൾ വലിപ്പമേറിയ മോഡലായിരിക്കും ഇത്.

MOST READ: സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള്‍ DCT ഗിയര്‍ബോക്‌സുകള്‍ സമ്മാനിക്കാനൊരുങ്ങി കിയ

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

മുന്നിൽ നിന്ന് നോക്കുമ്പോൾ പുതിയ കൺസെപ്റ്റ് പതിപ്പ് ഒരു സെഡാൻ അല്ലെങ്കിൽ കുറഞ്ഞ ഉയരത്തിലുള്ള ക്രോസ്ഓവർ ആയി തോന്നിയേക്കാം. രണ്ട് ബോഡിസ്റ്റൈലുകളും കിഴക്കൻ ഏഷ്യൻ വിപണികളിൽ ജനപ്രിയമാണ്.

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

കാറിന്റെ രൂപകൽപ്പന അതിന്റെ സൂപ്പർമിനി സ്റ്റേബിൾമേറ്റിനേക്കാൾ കുറഞ്ഞ റെട്രോ-തീം സമീപനത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നു. പകരം കൂടുതൽ ഫ്യൂച്ചറിസ്റ്റ് ലുക്കാണ് ഹോണ്ട അണിയിച്ചൊരുക്കുക. ഇലക്ട്രിക് കാറുകളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന ശൂന്യമായ ഗ്രില്ലും ടീസർ ചിത്രം ദൃശ്യമാക്കുന്നു.

MOST READ: ഇതിന് എത്ര കിട്ടും? ലംബോർഗിനി ഉറൂസിന്റെ യഥാർഥ മൈലേജ് കണക്കുകൾ

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

പെട്രോൾ, ഡീസൽ എഞ്ചിൻ മോഡലുകളെപ്പോലെ മുൻവശത്തിന് എയർ കൂളിംഗ് ആവശ്യമില്ല എന്നതാണ് ഇത്തരത്തിലുള്ള ഒരു മുൻവശം ഒരുക്കാൻ കാരണമാകുന്നത്. ഇതുവരെ പേരിടാത്ത മോഡൽ ഉത്‌പാദനത്തിനായി എത്തുമോ എന്ന കാര്യം ഹോണ്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

പക്ഷേ ഹോണ്ടയ്ക്ക് ചൈനയിൽ ഒരു തരത്തിലുള്ള ഇവി ഓഫറും ഇല്ലെന്നതിനാൽ ഇതൊരു അന്തിമ ഉൽപ്പന്നത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഒരു യൂറോപ്യൻ അരങ്ങേറ്റം മോഡലിന് സാധ്യതയില്ല. പകരം ഏഷ്യൻ വിപണികളിൽ ചുവടുറപ്പിക്കുന്നതിനാണ് ബ്രാൻഡ് പ്രാധാന്യം നൽകുന്നത്.

MOST READ: മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

കാറിന്റെ വർധിച്ച വലിപ്പവും ചൈനയിലെ വളരെയധികം മത്സരാധിഷ്ഠിത ഇലക്ട്രിക് വാഹന വിപണിയും കണക്കിലെടുക്കുമ്പോൾ പരമാവധി 219 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന e ഹാച്ച്ബാക്കിനേക്കാൾ ഉയർന്ന ശ്രേണി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

സെപ്റ്റംബർ 26 ന് ബീജിംഗ് മോട്ടോർ ഷോ ആരംഭിക്കുമ്പോൾ പുതിയ ഇലക്‌ട്രിക് കൺസെപ്റ്റിനെ കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഹോണ്ട പ്രഖ്യാപിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Released First Official Image Of New EV. Read in Malayalam
Story first published: Saturday, September 19, 2020, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X