ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

പുതുതലമുറ ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ എത്തിയതോടെ പുതിയ ഹൈബ്രിഡ് വാഹനത്തിൽ നിന്ന് ആരംഭിച്ച് തങ്ങളുടെ ശ്രേണി വൈദ്യുതീകരിക്കാനുള്ള ശ്രമങ്ങളിലേക്കാണ് ജാപ്പനീസ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുക.

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി, കിയ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹോണ്ട ബാറ്ററിയിൽ പ്രവർത്തിക്കുന്ന പൂർണ ഇലക്ട്രിക് മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല.

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

നമ്മുടെ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കുറഞ്ഞ ഇവി വിൽപ്പന അളവുമാണ് അതിന് കാരണമാകുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഉപഭോക്തൃ ഡിമാൻഡ് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വ്യക്തമാക്കി.

MOST READ: 2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

കൂടാതെ നിലവിലെ കൊവിഡ്-19 സൃഷ്ടിച്ച ആഘാതം സമീപ ഭാവിയിൽ ആസൂത്രണം ചെയ്തിട്ടുള്ള എല്ലാ നിക്ഷേപങ്ങളും ഹോണ്ട അവലോകനം ചെയ്യും.

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

അതിൽ ഇന്ത്യയിലെ ഹൈബ്രിഡ് ഇവികളുടെ അവതരണവും ഉൾപ്പെടുന്നു.നിലവിൽ ഇന്ത്യൻ വാഹന വിപണി കനത്ത മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്.

MOST READ: S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ നിറങ്ങളും

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളിൽ ഒരാളായ ഹോണ്ടയുടെ പ്രതിവർഷ വിൽപ്പനയിൽ 86.44 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2020 ജൂണിൽ 1,398 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞത്.

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,314 യൂണിറ്റ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ഹോണ്ട വിശദാംശങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ലെങ്കിലും ഈ വർഷം ആദ്യം ജപ്പാനിൽ സമാരംഭിച്ച അടുത്ത തലമുറ ഹോണ്ട ഫിറ്റിന് സമാനമാകുമെന്നാണ് അനുമാനം.

MOST READ: സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് 2020 ഹോണ്ട ഫിറ്റിൽ ഇടംപിടിച്ചിരിക്കുനനത്. eCVT-യുമായി ജോടിയാക്കിയ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഹൈബ്രിഡിന് സഹായിക്കുന്നത്. ഇതിന് പരമാവധി പവർ 109 bhp കരുത്തും253 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

ഈ യൂണിറ്റ് തന്നെയാണ് ഇന്ത്യയിലെ പുതുതലമുറ ഹോണ്ട സിറ്റിയിലും ലഭ്യമാകുന്നത്. ഈ പുതിയ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ സിറ്റി സെഡാനിൽ വാഗ്‌ദാനം ചെയ്താൽ ഈ സെഗ്മെന്റിലെ മികച്ച കാറെന്ന പേര് നേടിയെടുക്കാൻ ഹോണ്ടയെ സഹായിക്കും. മറ്റ് കാറുകളുടെ വൈദ്യുതീകരണം പിന്നീട് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Launch A Hybrid Model In India Soon. Read in Malayalam
Story first published: Monday, August 3, 2020, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X