പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

ഏറെക്കാലമായി കാത്തിരുന്ന പുതിയ സിറ്റി ഹാച്ച്ബാക്ക് നാളെ ഔദ്യോഗികമായി ഹോണ്ട തായ്‌ലൻഡിൽ അനാച്ഛാദനം ചെയ്യും.

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

പുതിയ മോഡൽ തായ്‌ലൻഡ്, ബ്രസീൽ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ജാസ് / ഫിറ്റ് ഹാച്ച്ബാക്കിനെ മാറ്റിസ്ഥാപിക്കും.

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

സിറ്റി ഹാച്ച്ബാക്ക് ചൈനീസ് വിപണിയിൽ ജിയെനിയയായി വിൽപ്പനയ്‌ക്കെത്തിയിരുന്നു. വളർന്നവരുന്ന നിരവധി വിപണികളിൽ അവതരിപ്പിക്കുന്നതിനാൽ പുതിയ ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഒരു ആഗോള മോഡലായിരിക്കും. ഈ മോഡൽ വളർന്നുവരുന്ന വിപണികൾക്ക് അല്പം വിലയേറിയതായി തോന്നാം.

MOST READ: 520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

പുതുതലമുറ ഹോണ്ട സിറ്റി ഹാച്ച്ബാക്ക് സാധാരണ സെഡാൻ മോഡലിന് സമാനമാണ്. പുതിയ മോഡൽ B-പില്ലറും പിൻഭാഗത്ത് പ്രധാന നവീകരണവും നടത്തുന്നത് വരെ സെഡാനുമായി ഡിസൈൻ പങ്കിടുന്നു. വലിയ ഗ്രീൻഹൗസ് ഏരിയ, പിൻ ഡോർ, മെലിഞ്ഞ ടെയിൽ ലാമ്പുകൾ, സ്‌പോർട്ടിയർ റിയർ ബമ്പർ എന്നിവ ഇതിലുണ്ടാകും.

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

എക്സ്റ്റീരിയർ പോലെ പുതിയ ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ ഇന്റീരിയർ സെഡാന് സമാനമായിരിക്കും. എന്നിരുന്നാലും, ഹാച്ചിന് വ്യത്യസ്ത ഇന്റീരിയർ സ്കീം ലഭിക്കും.

MOST READ: മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള പുതിയ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിൽ സജ്ജീകരിക്കും.

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് മുതലായവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടും. പുതിയ മോഡലിന് നാല് മീറ്ററിന് മുകളിൽ നീളമുണ്ടാകും, ഇത് 4.2 മീറ്ററോളം വരാൻ സാധ്യതയുണ്ട്.

MOST READ: പുതുക്കിയ വിലകളോടെ ഗ്ലോസ്റ്ററിനായുള്ള രണ്ടാംഘട്ട ബുക്കിംഗ് തുടങ്ങി

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

തായ്‌ലൻഡിൽ ഹാച്ച്ബാക്കിൽ സിറ്റി സെഡാനെ ശക്തിപ്പെടുത്തുന്ന അതേ 1.0 ലിറ്റർ മൂന്ന് സിലണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ ഉണ്ടായിരിക്കും. 5,500 rpm -ൽ‌ 122 bhp കരുത്തും 2,000 മുതൽ 4,500 rpm -ൽ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. CVT ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പവർ ഫ്രണ്ട് വീലുകളിലേക്ക് കൈമാറുന്നു.

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

121 bhp കരുത്തും, 145 Nm torque ഉം ഉൽ‌പാദിപ്പിക്കുന്ന 1.5L നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും സിറ്റി ഹാച്ച്ബാക്കിന് ലഭിക്കും.

MOST READ: സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ അടങ്ങുന്ന ഹോണ്ടയുടെ ഹൈബ്രിഡ് പവർട്രെയിനും ഹാച്ചിന് ലഭിക്കും, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇ-CVT ഗിയർബോക്സ് വഴി ആക്‌സിലുകൾക്കിടയിൽ വൈദ്യുതി വിതരണം ചെയ്യുന്നു.

പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

ഈ ഹൈബ്രിഡ് സിസ്റ്റം 109 bhp കരുത്തും 253 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. വെറും 9.4 സെക്കൻഡിനുള്ളിൽ പുതിയ മോഡൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. മണിക്കൂറിൽ 175 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Honda To Unveild New City Hatchback Tomorrow. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X