Just In
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- 3 hrs ago
മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ
Don't Miss
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Movies
ആദ്യ പ്രസവത്തോടെ കാര്യങ്ങള്‍ മനസിലായി; മൂത്തക്കുട്ടിയ്ക്ക് 2 വയസ് വരെ പാല് കൊടുത്തു,വിശേഷങ്ങളുമായി ശരണ്യ മോഹൻ
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം
അഞ്ചാം തലമുറ സിറ്റി സെഡാനെ അടിസ്ഥാനമാക്കിയുള്ള ഹാച്ച്ബാക്കിനെ ഹോണ്ട തായ്ലൻഡിൽ അവതരിപ്പിച്ചു. ഈ പുതിയ ഹാച്ച് ജാസ്സിന് പകരമായി പല വിപണികളിലും പ്രവർത്തിക്കും.

സിറ്റി ബ്രാൻഡ് നെയിം നന്നായി പരിഗണിക്കപ്പെടുന്നതിനാൽ ഇത് കൂടുതൽ ASEAN വിപണികളിൽ അവതരിപ്പിക്കും.

തായ് വിപണിയിൽ മോഡലിന് സിറ്റി ഹാച്ച്ബാക്ക് എന്നാണ് പേര് നൽകിയിട്ടുള്ളത്, കൂടാതെ ഇതിന് സെഡാൻ സഹോദരനുമായി നിരവധി സമാനതകളുണ്ട്.
MOST READ: കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

പുറത്ത്, നീളമുള്ള റൂഫ്ലൈനിനും C-പില്ലർ വരെയും ഇത് സെഡാന് (സമാനമായ ഗ്രില്ല്, ഹെഡ്ലാമ്പ്, ബോണറ്റ് ഘടന, ഫോഗ് ലാമ്പുകൾ, ബമ്പർ) സമാനമാണ്.

പുതിയ ടെയിൽഗേറ്റ്, ഇന്റഗ്രേറ്റഡ് സ്പോയ്ലർ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ എന്നിവ ഉപയോഗിച്ച് ഹാച്ച് സ്റ്റൈലിംഗിന് അനുയോജ്യമായ രീതിയിൽ ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ പിൻഭാഗം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
MOST READ: എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹൈപ്പര്‍സ്പോര്‍ട്ട് മോഡലുകള്‍ അവതരിപ്പിച്ച് ഡാമണ്

1.0 ടർബോ S +, 1.0 ടർബോ SV, 1.0 ടർബോ RS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ലഭ്യമാണ്. സിറ്റി സെഡാനിലെ RS -സ്പെക്ക് വേരിയൻറ് പോലെ റേഞ്ച്-ടോപ്പറാണ് ടർബോ RS.

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് ഗ്യാസോലിൻ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്, ഇത് 120 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്.

കൂടാതെ 173 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു, ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഒരു CVT ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

185/55 സെക്ഷൻ ടയറുകളുള്ള 16 ഇഞ്ച് അലോയി വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഹോണ്ട സ്മാർട്ട് കീ സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് എസി, ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീൻ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഹോണ്ട സിറ്റി ഹാച്ച്ബാക്കിലെ പ്രധാന സവിശേഷതകൾ.