സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

സിവിക്കിന്റെ ഡീസല്‍ പതിപ്പിനെ പിന്‍വലിച്ചതിന് പിന്നാലെ പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട. നവീകരിച്ച പുതിയ പതിപ്പിന് 17.93 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

V CVT, VX CVT, ZX CVT എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് പുതിയ പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. ARAI സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമയും വാഹനത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

നവീകരിച്ച് 1.8 ലിറ്റര്‍ i-VTEC എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 140 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കും. സിവിടി പാഡില്‍-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ചാണ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഹോണ്ട സിവിക്കിന്റെ പത്താംതലമുറ കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിക്കുന്നത്. പ്രീമിയം സെഡാന്‍ ശ്രേണിയിലേക്കാണ് ഈ വാഹനത്തെ എത്തിച്ചത്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

സിവിക്കിന്റെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കഴിഞ്ഞ ദിവസം മുതല്‍ കമ്പനി അവസാനിപ്പിച്ചിരുന്നു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ആയതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

CR-V ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിന്റെ ഉത്പാദമാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഈ എഞ്ചിന്‍ 120 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നേരത്തെ 2.5 ലക്ഷം രൂപയുടെ വരെ ഓഫറുകള്‍ സിവിക്കിന്റെ ഡീസല്‍ പതിപ്പുകള്‍ക്ക് കമ്പനി നല്‍കിയിരുന്നു. VX, ZX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സിവിക്കിന്റെ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

ഏകദേശം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിവിക് ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഈ വാഹനം മുന്‍തലമുറ മോഡലുകളെക്കാള്‍ ആകര്‍ഷകമായ പല മാറ്റങ്ങളും വരുത്തിയാണ് എത്തിയത്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

നിരയിലെ എല്ലാ ഡീസല്‍ കാറുകളെയും നിര്‍ത്താന്‍ ഹോണ്ട ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. വില്‍പ്പന കുറഞ്ഞ വാഹനങ്ങളുടെ ഡീസല്‍ പതിപ്പുകളെ പിന്‍വലിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

പെട്രോള്‍ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന ഡീസല്‍ സിവിക്കിന്റെ പ്രതിമാസ വില്‍പ്പന ദുര്‍ബലമാണ്. സിവിക് പുറത്തിറക്കിയതിനുശേഷം 2019 ഡിസംബര്‍ വരെ 4,928 യൂണിറ്റ് വിറ്റഴിച്ചു. അതില്‍ 87 ശതമാനവും പെട്രോള്‍ മോഡലായിരുന്നു എന്നത് ശ്രദ്ധേയമായി.

സിവിക് പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട; വില 17.93 ലക്ഷം രൂപ

അതായത് 4,308 യൂണിറ്റ് പെട്രോള്‍ വകഭേദങ്ങളും 620 യൂണിറ്റ് ഡീസല്‍ മോഡലുകളുമാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതോടെയാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda Civic petrol variant prices start at Rs 17.93 lakh. Read in Malayalam.
Story first published: Thursday, April 2, 2020, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X