ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ആഭ്യന്തര വിപണിയിൽ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. അഞ്ചാം തലമുറ സിറ്റി സെഡാനെ അടിസ്ഥാനമാക്കിയാണ് കുഞ്ഞൻ എസ്‌യുവിയെ കമ്പനി ഒരുക്കുന്നത്.

ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഹോണ്ടയുടെ HR-V-യുടെ താഴെയായി പുത്തൻ കോംപാക്‌ട് എസ്‌യുവിയെ അണിനിരത്താനാണ് പദ്ധതി. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽപ്പനയും ജനപ്രീതിയുള്ളതുമായ വിഭാഗമാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്.

ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

നിലവിൽ ഈ വിഭാഗത്തിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ കരുത്തരായ മോഡലുകൾ വിപണിയിലുണ്ട്. പോരാത്തതിന് കിയ സോനെറ്റും ശ്രേണിയിലേക്ക് ഈ വർഷം ഇടംപിടിക്കുന്നതോടെ ഹോണ്ടക്ക് എത്രമാത്രം സാധ്യത ഇവിടെയുണ്ടെന്നത് കാത്തിരുന്നു കാണണം.

ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

എന്നാൽ പുതിയ കോംപാക്‌ട് എസ്‌യുവിയെ സ്വന്തം രാജ്യമായ ജപ്പാനിൽ മാത്രമായി ഒതുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എങ്കിലും രാജ്യത്ത് ഈ മോഡലുകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താൽ ഇന്ത്യയിലും അവതരിപ്പിക്കുന്നത് പരിഗണിച്ചേക്കാം. അതേസമയം HR-V ക്ക് ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാനാകാത്ത സാഹചര്യങ്ങളും ഇതിന്റെ അവതരണത്തെ പ്രതികൂലമായ് ബാധിച്ചേക്കാം.

ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

മത്സരാധിഷ്ഠിത വില പ്രാപ്‌തമാക്കാൻ ആഗ്രഹിക്കുന്നത്ര ഉയരത്തിൽ മോഡലിനെ പ്രാദേശികവൽക്കരിക്കാനാവില്ല എന്നതു തന്നെയാണ് നിർദ്ദിഷ്ട കോംപാക്‌ട് എസ്‌യുവിക്ക് ലഭിക്കാവുന്ന തിരിച്ചടിയും. ഒരുപക്ഷേ വിദേശ വിപണികളിൽ വിജയം ലഭിച്ചാൽ ഇന്ത്യയെ പരിഗണിക്കാനും ഹോണ്ട തയാറായേക്കും.

പുതിയ തലമുറ ഹോണ്ട സിറ്റിയുമായി കുഞ്ഞൻ എസ്‌യുവിക്ക് ധാരാളം സാമ്യമുണ്ട്. അതിനാൽ ഡിസൈൻ വിശദാംശങ്ങൾ സമാനമായി തുടർന്നേക്കും. മാത്രമല്ല ആഗോളതലത്തിൽ തങ്ങളുടെ അഞ്ച് സീറ്ററർ എതിരാളികളെക്കാൾ മത്സരാധിഷ്ഠിതമായി പ്രാദേശികവൽക്കരിക്കാൻ ഹോണ്ട ശ്രമിക്കും. എഞ്ചിൻ ഓപ്ഷനൊപ്പം ഇന്റീരിയർ ബിറ്റുകളും സവിശേഷതകളും പുതിയ സിറ്റിയിൽ നിന്ന് കടമെടുക്കാം.

ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഹോണ്ട കോംപാക്‌ട് എസ്‌യുവി 1.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ പെട്രോൾ എഞ്ചിനും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യത്തേത് 120 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഹൈബ്രിഡ് യൂണിറ്റിന് സമാനമായ പവറും 144Nm torque ഉം സ്യഷ്ടിക്കാൻ കഴിയും.

ഇനി ഹോണ്ടയുടെ ഊഴം, സിറ്റിയെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഇന്ത്യ പോലുള്ള വിപണികൾക്ക് 1.5 ലിറ്റർ i-DTEC നാല് സിലിണ്ടർ ഡീസൽ മോട്ടോർ പ്രായോഗികമാണെന്നും ഹോണ്ട വിലയിരുത്തുന്നു. അടുത്ത വർഷം എപ്പോഴെങ്കിലും കോംപാക്‌ട് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം പ്രതീക്ഷിക്കാം. ഇതു കൂടാതെ ഹോണ്ട അടുത്ത തലമുറ HR-V-യിലും പുതിയ മിഡ്-സൈസ് എസ്‌യുവികളിലും പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda working on all-new compact SUV. Read in Malayalam
Story first published: Tuesday, April 7, 2020, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X