അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായെങ്കിലും പുനരാരംഭിച്ചതോടെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട വിവിധ മോഡലുകളുടെ അവതരണത്തിനൊരുങ്ങുകയാണ്. സിറ്റി, ബിഎസ് VI ജാസ്, WR-V ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളാണ് ഹോണ്ടയില്‍ നിന്നും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം ബിഎസ് VI ജാസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ എത്തിയ WR-V -യുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിരവധി മാറ്റങ്ങളോടെയാകും വാഹനം വിപണിയില്‍ എത്തുന്നത്. എല്‍ഇഡി പൊജക്ട് ഹെഡ്‌ലാമ്പുകളും, അതിനോട് ചേര്‍ന്നുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഗ്രില്ലിലും കമ്പനി അഴിച്ചു പണി നടത്തിയിട്ടുണ്ട്. ഒന്നിലധികം സ്ലേറ്റുകളുള്ള പുതിയ ബോള്‍ഡ് ഫ്രണ്ട് ഗ്രില്‍, കുറവ് ക്രീസുകളുള്ള പുതിയ ഫ്രണ്ട് ബമ്പര്‍, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ടെയില്‍ ലാമ്പിലും എല്‍ഇഡി ഇടം പിടിച്ചതാണ് പുറംമോടിയില്‍ വരുത്തിയ മാറ്റങ്ങള്‍. C-ആകൃതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍തലമുറ മോഡലിനെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളമെന്നാണ് സൂചന.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ക്രൂയിസ് നിയന്ത്രണവും വണ്‍-ടച്ച് ഇലക്ട്രിക് സണ്‍റൂഫും ഹോണ്ട വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് സൂചന.സോഫ്റ്റ് ടച്ച് പ്ലാസ്റ്റില്‍ തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയായിരിക്കും അകത്തളത്തെ മനോഹരമാക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുകളാകും വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഡീസല്‍ എഞ്ചിന്‍ 99 bhp പവറും 200 Nm torque ഉം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്കാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ഇടംപിടിച്ചേക്കും.

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

അതേസമയം ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് ഹോണ്ട. 155 സര്‍വീസ് സെന്ററുകളും 118 ഷോറൂമുകളുടെയും പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചത്.

MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ (SOP) ഡീലര്‍ഷിപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നടപടികള്‍ ഉള്‍പ്പെടുത്തിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda WR-V Facelift Spotted At Dealership Ahead Of Launch. Read in Malayalam.
Story first published: Thursday, May 21, 2020, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X